കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റകൃത്യമാണ് തടയേണ്ടത്, വാർത്തകളെയല്ല- സിദ്ദിഖ് കാപ്പനും കുടുംബത്തിനും രാഹുൽ ഗാന്ധിയുടെ പിന്തുണ

Google Oneindia Malayalam News

ദില്ലി: യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എംഎൽഎയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. സിദ്ദിഖ് കാപ്പനും കുടുംബത്തിനും തന്‍റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി അറിയിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് എല്ലാവിധ സുരക്ഷയും ആരോഗ്യ പിന്തുണയും നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടേയും ആർഎസ്എസിന്റെയും ഭീരുത്വമാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ തെളിഞ്ഞതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ബഡ്ജറ്റില്‍ കാല്‍ കാശ് നീക്കി വയ്ക്കാതെ വാക്സീന്‍ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപനം, ഐസകിനെതിരെ ചെന്നിത്തലബഡ്ജറ്റില്‍ കാല്‍ കാശ് നീക്കി വയ്ക്കാതെ വാക്സീന്‍ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപനം, ഐസകിനെതിരെ ചെന്നിത്തല

കുറ്റകൃത്യമാണ് തടയേണ്ടത്, വാർത്തകളെയല്ലെന്ന് രാഹുൽഗാന്ധി ഓർമിപ്പിച്ചു. മാധ്യമപ്രവർത്തകനായയ സിദ്ദിഖ് കാപ്പന് വേണ്ടി എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ വാര്‍‌ത്തക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുള്ളത്. നേരത്തെ സിദ്ദിഖ് കാപ്പന് പിന്തുണയുമായി കെയുഡബ്ല്യുജെയും കേരളത്തിലെ വിവിധ എംപിമാർ സുപ്രീം കോടതിക്കും പ്രധാനമന്ത്രിക്കും കത്തയക്കുകുയും ചെയ്തിരുന്നു. കോവിഡ് ചികിത്സയിലുള്ള കാപ്പന് മികച്ച പിന്തുണ ഉറപ്പാക്കണമെന്ന ഹർജി നാളെ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

rahulgandhikappan-

സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ ആവശ്യപ്പെട്ടതിന് പിന്നാലെ കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. കൊവിഡ് ബാധിച്ച് മഥുരയിലെ മെഡിക്കൽ കോളേജിൽ കഴിയുന്ന സിദ്ദിഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഎപിഎ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണെന്നും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ എത്തിക്കുന്നു, ചിത്രങ്ങള്‍ കാണാം

ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

English summary
Congress MP Rahul Gandhi announces support to jailed journalist Siddique Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X