കോണ്‍ഗ്രസ് എംപി ബിജെപിയിലേക്ക്
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നുളള കോണ്‍ഗ്രസ് എം പി റാവു ഇന്ദര്‍ജിത് സിംഗ് ബി ജെ പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം ഇന്ദര്‍ജിത് തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ബി ജെ പി പ്രസിഡണ്ട് രാജ് നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് ഇന്ദര്‍ജിത് സിംഗ് അറിയിച്ചു.
ഭൂമി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ആവശ്യപ്പെട്ട നേതാവാണ് റാവു ഇന്ദര്‍ജിത് സിംഗ്. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്നും ഇനിയും കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും റാവു ഇന്ദര്‍ജിത് സിംഗ് പറഞ്ഞു.

റാവു ഇന്ദര്‍ജിത് സിംഗ് തന്റെ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ പാര്‍ലമെന്റ് അംഗവും നാല് തവണ നിയമസഭാംഗവുമായിരുന്നു റാവു ഇന്ദര്‍ജിത് സിംഗ്. യു പി എയുടെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കാഴ്ചപ്പാടായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിലെ അജണ്ട. റോബര്‍ട്ട് വധേര മാത്രമല്ല, അനധികൃത ഇടപാടുകള്‍ നടത്തുന്ന എല്ലാവരും ശിക്ഷിക്കപ്പെടണം എന്നതാണ് എന്റെ ആവശ്യം. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിവുള്ള നേതാവാണ് നരേന്ദ്ര മോദി. തന്റെ ആശയങ്ങളുമായി ഒത്തുപോകാന്‍ ബി ജെ പിക്ക് കഴിയും. അതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരുന്നത്.












Click it and Unblock the Notifications