ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ലുധിയാന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എം പി സന്തോഖ് സിംഗ് ചൗധരി ഹൃദയാഘാതം മൂലം മരണപ്പെട്ടു. 76 വയസായിരുന്നു. പഞ്ചാബിലെ ഫില്ലൗറില്‍ വച്ച് യാത്ര പുരോഗമിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ജലന്ധറില്‍ നിന്നുള്ള എം പിയാണ് സന്തോഖ് സിംഗ് ചൗധരി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നാലെ തന്നെ രാഹുല്‍ ഗാന്ധിയും ആശുപത്രിയില്‍ എത്തിയിരുന്നു. യാത്ര ഇന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഭാരത് ജേഡോയുടെ പഞ്ചായത്തിലെ പര്യടനം ബുധനാഴ്ചയാണ് ആരംഭിച്ചത്. സന്തോഖ് സിംഗിന്റെ മരണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ പറഞ്ഞു.


Click it and Unblock the Notifications