'തെറ്റ് അംഗീകരിക്കാൻ മടിയില്ല, മാപ്പ്'; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പ് ചോദിച്ച് ശശി തരൂർ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പ് പറഞ്ഞത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മോദിക്കെതിരെ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തിന്റെ പേരിലാണ് ശശി തരൂര്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്. ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിന്റെ സ്വാതന്ത്യത്തെ കുറിച്ച് മോദി നടത്തിയ പ്രസംഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയെ പരാമര്‍ശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസത്തെ തരൂരിന്റെ വിമര്‍ശനം.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
''അന്താരാഷ്ട്ര വിദ്യാഭ്യാസം: നമ്മുടെ പ്രധാനമന്ത്രി ബംഗ്ലാദേശുകാരെ വ്യാജ വാര്‍ത്ത എന്താണെന്ന് പഠിപ്പിക്കുകയാണ്. ആരാണ് ബംഗ്ലാദേശിന് സ്വാതന്ത്യം നല്‍കിയത് എന്ന് എല്ലാവര്‍ക്കും അറിയാം എന്നതാണ് അതിലെ വിരോധാഭാസം'' എന്നാണ് കഴിഞ്ഞ ദിവസം ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി താനടക്കമുളളവര്‍ സത്യാഗ്രഹം നടത്തിയിരുന്നുവെന്നും അതിന് വേണ്ടി ജയിലില്‍ കിടന്നിരുന്നു എന്നുമുളള നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കുറിച്ചുളള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു തരൂരിന്റെ പ്രതികരണം.

എന്നാല്‍ ബംഗ്ലാദേശില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ദിരാ ഗാന്ധിയെ നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധിക്കാതെ ആണ് കഴിഞ്ഞ ദിവസം താന്‍ വിമര്‍ശനം ഉന്നയിച്ചത് എന്നും അതിനാല്‍ മാപ്പ് എന്നുമാണ് തരൂര്‍ പിന്നീട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ''താന്‍ തെറ്റാണ് എങ്കില്‍ അത് അംഗീകരിക്കുന്നതില്‍ ഒരു മടിയും വിചാരിക്കുന്നില്ല. ഇന്നലെ ചില വാര്‍ത്താ തലക്കെട്ടുകളും ട്വീറ്റുകളും കണ്ടാണ് താന്‍ ആരാണ് ബംഗ്ലാദേശിന് സ്വാതന്ത്യം കൊടുത്തത് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ട്വീറ്റ് ചെയ്തത്. ഇന്ദിരാ ഗാന്ധിയെ പരാമര്‍ശിക്കാന്‍ നരേന്ദ്ര മോദി മറന്നു എന്ന് സൂചിപ്പിച്ച് കൊണ്ടുളളതായിരുന്നു അത്. എന്നാല്‍ അദ്ദേഹം ഇന്ദിരാ ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ക്ഷമിക്കണം'' എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ഇന്ത്യയുടെ പാകിസ്താനും തമ്മിലുളള യുദ്ധത്തിനൊടുവില്‍ 1971ല്‍ ആണ് ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിക്കുന്നത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്.












Click it and Unblock the Notifications