• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍

ദില്ലി: കൊവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ എയിംസില്‍ പോകുന്നതിന് പകരം അടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് അമിത് ഷാ ചികിത്സ തേടിയത്. ഇതിനെതിരെയാണ് ശശി തരൂര്‍ രംഗത്തെത്തിയത്. ഈ പ്രവര്‍ത്തി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

അയോധ്യ രാമക്ഷേത്ര ഭൂമി പൂജ; ആദ്യ ക്ഷണം അന്‍സാരിക്ക്, വേദിയില്‍ ഇരിപ്പിടം അഞ്ചുപേര്‍ക്ക് മാത്രം

അമിത് ഷാ

അമിത് ഷാ

ഞായറാഴ്ച്ചയായിരുന്നു അമിത്ഷാക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം തന്നെ തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എയിംസ്

എയിംസ്

എയിംസിനെകുറിച്ചുള്ള വിശാഖ് ചെറിയാന്‍ എന്ന വ്യക്തിയുടെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആധുനിക ഇന്ത്യയുടെ ദേവാലയങ്ങള്‍ സങ്കല്‍പ്പത്തില്‍ നിര്‍മ്മിച്ചതാണ് എയിംസ് എന്ന് തുടങ്ങുന്നതായിരുന്നു വിശാഖിന്റെ ട്വീറ്റ്.

വിയോജിപ്പ്

വിയോജിപ്പ്

വന്‍കിട വ്യവസായങ്ങള്‍, സാമ്പത്തിക സംഘടനകള്‍ തുടങ്ങിയവയുടെ സങ്കലനത്തിലൂടെ ആധുനിക ഇന്ത്യയെ സൃഷ്ടിച്ചെടുക്കാനുള്ള നെഹ്‌റൂവിയന്‍ കാഴ്ച്ചപാടിന്റെ ഭാഗമാണിതെന്നും വിശാഖിന്റെ ട്വീറ്റില്‍ പറയുന്നു. ഇത് പങ്കുവെച്ച കൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് അമിത്ഷായുടെ പ്രവര്‍ത്തിയില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ്.

cmsvideo
  Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam
  അധികാരികളുടെ പിന്തുണ

  അധികാരികളുടെ പിന്തുണ

  സത്യം. നമ്മുടെ ആഭ്യന്തരമന്ത്രി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ എയിംസില്‍ പോകാതെ അയല്‍സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇത്തരമൊരു തീരുമാനം എന്തുകൊണ്ട് സ്വീകരിച്ചുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുന്നതിനായി പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അധികാരികളുടെ പിന്തുണ ആവശ്യമുണ്ടെന്നും ശശി തരൂര്‍ പറയുന്നു.

  യെദിയൂരപ്പ

  യെദിയൂരപ്പ

  കഴിഞ്ഞ ദിവസം കൊവിഡ് രോഗത്തിന്റ പ്രാരംഭ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് പരിശോധന നടത്തിയത്. അമിത്ഷായെ കൂടാതെ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.

  കൊറോണ

  കൊറോണ

  ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിനും ഞായറാഴ്ച കൊറോണ രോഗം ബാധിച്ചു. ഇദ്ദേഹം വീട്ടില്‍ ഐസൊലേഷനിലാണ്. ഒപ്പം ആഗസ്റ്റ് അഞ്ചിന് നടക്കുന്ന പൂജാ കര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കേണ്ടിയിരുന്ന പൂജാരിമാരുടെ സംഘത്തിലെ വ്യക്തിക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. കൂടാതെ അയോധ്യയിലെ ക്ഷേത്രം നിര്‍മിക്കുന്ന പ്രദേശത്ത് വിന്യസിച്ച 16 പോലീസുകാര്‍ക്കും രോഗം ബാധിച്ചു.

  English summary
  Congress MP Shashi Tharoor criticized Union Minister Amit Shah for seeking covid-19 treatment in a private hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X