സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും, കസ്റ്റഡിയിലെടുക്കണമെന്ന് സ്വാമി
ദില്ലി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദില്ലി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
ശശി തരൂരിനെ ജനുവരി 28 ന് തന്നെ ചോദ്യം ചെയ്യുമെന്ന ട്വീറ്റുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. തരൂരിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് സ്വാമി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജനുവരി 19 നാണ് സുനന്ദയുടെ മരണം സംബന്ധിച്ച് ശശി തരൂരിനെ അവസാനമായി ദില്ലി പോലീസ് ചോദ്യം ചെയ്തത്. അന്ന് നാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്ന് തന്നെ പോലീസ് അറിയിച്ചിരുന്നു.
Shashi Tharoor will be questioned again--probably tomorrow. Needs to be custodial interrogation
— Subramanian Swamy (@Swamy39) January 27, 2015 സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ പ്രവര്‍ത്തകരേയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണായകമായ വിവരങ്ങളാണ് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് തലേന്ന് സുനന്ദയെ കണ്ടപ്പോള്‍ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകയായ പ്രേമ ശ്രീദേവി മൊഴി നല്‍കിയിട്ടുള്ളത്.
തരൂരിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ദില്ലി പോലീസ് മേധാവി ബിഎസ് ബസ്സി ആണ് അറിയിച്ചത്.












Click it and Unblock the Notifications