പുല്‍വാമ ആക്രമണം; കോണ്‍ഗ്രസ് എന്തിന് മാപ്പ് പറയണമെന്ന് ബിജെപിയോട് തരൂര്‍
തിരുവനന്തപുരം:പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്താനണെന്ന് പാക്കിസ്താന് മന്ത്രി തുറന്നു സമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയുമായി ശശിതരൂര്‍. സെനികരുടെ സംരക്ഷണത്തില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായതില്‍ കോണ്‍ഗ്രസ് എന്തിനു മാപ്പ് പറയണമെന്ന് ശശി തരുര്‍ എം പി ചോദിച്ചു. കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന ബിജെപി ആവശ്യത്തെ തള്ളിയ ശശീ തരൂരൂര്‍ രാജ്യത്തുണ്ടായ ദേശീയ ദുരന്തം വെച്ച് ബി ജെ പി രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശശീ തരൂരിന്റെ പ്രതികരണം. ബി ജെ പി സര്‍ക്കാര്‍ രാജ്യത്തെ സൈനികര്‍ക്ക് സംരക്ഷണം നല്കുന്നതില് പരാജയപ്പെടുകയാണുണ്ടായത്. മരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ആശ്വസം പകരുന്നതിന് പകരം ബി ജെ പി സര്‍ക്കാര്‍ ഇതിനെ രാഷ്ടട്രീയ വല്ക്കരിക്കുകയാണ് ചെയ്യുന്നത്.
ഇതില്‍ എനതിനാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് മാപ്പ് പറയേണ്ടത് എന്ന് തനിക്കു മനസിലാകുന്നില്ലെന്നും തരൂര്‍ ട്വറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് മാപ്പ് പറയണെമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജവദേക്കറിന്റെ പ്രസ്താവന അടങ്ങിയ പത്രക്കുറിപ്പ് ടാഗ് ചെയ്തുകൊണ്ടായിരുന്നു ശശി തരൂരിന്റെ ചോദ്യം.
പാക്കിസ്താന് മന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ വലിയ വിമര്‍ശനമാണ് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ഉന്നയിച്ചത്. പുല്‍വാമ ആക്രമണത്തിനു പിന്നില്‍ പാക്കിസ്താനാണെന്ന് അവര്‍ തുറന്നു സമ്മതിച്ചിരിക്കുന്നു.അതുകൊണ്ട് തന്നെ പുല്‍വാമ ആക്രമണത്തിനു പുറകേ ഗൂഢാലോചന സിദ്ധാന്തവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു പ്രകാശ് ജവദേക്കര്‍ ആവശ്യപ്പെട്ടത്.സമാനമായ വിമര്‍ശനമാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്തില്‍ ഉന്നയിച്ചത്. പുല്‍വാമ ആക്രമണത്തില്‍ രാജ്യം വേദനിച്ചു നില്ക്കുമ്പോള് ചിലര്‍ വൃത്തികെട്ട രാഷ്ടീയമാണ് കളിച്ചതെന്നാരോപിച്ച പ്രധാനമന്ത്രി സത്യം പുറത്തു വന്നതോടെ വ്യാജ ആരോപണങ്ങളുടെ പൊള്ളത്തരം പുറത്തുവന്നുവെന്നും പറഞ്ഞു. പാക്കസ്താന്റെ തുറന്നു പറച്ചിലിലൂടെ യതാര്‍ഥത്തില്‍ ഇത്തരം ആളുകളുടെ വികൃതമായ മുഖം ജനങ്ങളുടെ മുന്പില് മറനീക്കി പുറത്തു വരുകയാണുണ്ടായതെന്നും മോദി ആരോപിച്ചു.
കഴിഞ്ഞ ദിവസം പാക്കിസ്താന്റെ ശാസ്ത്ര സാങ്കേതിക മന്ത്രി ആയ ഫവദ് ചൗധരി പാക്കിസ്ഥാന് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിലാണ് പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാക്കിസ്താന് ആണെന്ന് വെളിപ്പെടുത്തിയത്. പാക്കിസ്താന് പ്രസിഡന്റ് ഇമ്രാന് ഖാന്റെ കീഴില്‍ രാജ്യം നേടിയ ഏറ്റവും വലിയ വിജയമായിരുന്നു പുല്‍വാമ അക്രമണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ പ്രസ്താവന വിവാദമായതോടെ മന്ത്രി തിരുത്തി രംഗത്തത്തുകയും ചെയ്തിരുന്നു.
2019 ഫെബ്രുവരി14ന് ജമ്മുകാശ്മീരില്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി ആര് പിഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പുല്‍വാമ ജില്ലയിലെ ലെതപ്പോറയിലൂടെ കടന്നു പോയ സി ആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ബോംബ് ഘടിപ്പിച്ച വാഹനവുമായി ഭീകരന് പാഞ്ഞു കയറുകയായിരുന്നു. ആക്രമണത്തിനു താട്ടു പിന്നാലെ പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. സംഭവം അന്വേഷിച്ച അന്വേഷണ സംഘങ്ങളും ഇക്കാര്യം സ്ഥരീകരിച്ചിരുന്നു. ആക്രമണമുണ്ടായതിന് പിന്നിലെ പാളിച്ചകളെ ചൂണ്ടിക്കാട്ടി പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്റലിജന്‍സ് വീഴ്ച്ചയാണ് പ്രതിപക്ഷം അന്ന് പ്രധാനമായും ചൂണ്ടിക്കാണിച്ചത്.