Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിക്ക് ശശി തരൂരിന്റെ കിടിലന്‍ മറുപടി; യുപിക്ക് വലിയ ഭാഗ്യമുണ്ടാകട്ടെ... വിവരമുണ്ടാകും

ന്യൂഡല്‍ഹി: കേരളത്തിനെതിരെ പ്രസ്താവന നടത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെല്ലാം പ്രതികരണവുമായി രംഗത്തുവന്നു. വ്യത്യസ്തമായ പ്രതികരണം ശശി തരൂരിന്റേതായിരുന്നു. ഇന്ന് രാവിലെയാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്. ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നാണ് ആദ്യ ഘട്ടം. ഇന്ന് രാവിലെ ഏഴ് മുതല്‍ വോട്ടിങ് തുടങ്ങി. ഈ വേളയില്‍ യുപി ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ യോഗി നല്‍കിയ വീഡിയോ സന്ദേശത്തിലാണ് കേരളത്തെ മോശമാക്കി ചിത്രീകരിച്ചത്. കേരളത്തെ മാത്രമല്ല, കശ്മീരിനെയും പശ്ചിമ ബംഗാളിനെയും മോശമാക്കിയായിരുന്നു യോഗിയുടെ പ്രതികരണം.

p

ഇക്കൂട്ടര്‍ യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതില്‍ മാത്രമാണ് എന്റെ ആശങ്ക. നിങ്ങള്‍ അവര്‍ പറയുന്ന പോലെ ചെയ്താല്‍ എന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വെറുതെയാകും. യുപി കശ്മീരോ ബംഗാളോ കേരളമോ ഒക്കെയായി മാറും. നിങ്ങളുടെ ഓരോ വോട്ടും നിങ്ങളുട നല്ല ഭാവിക്ക് വേണ്ടിയാകട്ടെ എന്നും ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ശേഷം അദ്ദേഹം കേന്ദ്രത്തിലെയും യുപിയിലെയും ബിജെപി സര്‍ക്കാരുകള്‍ ചെയ്ത പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ബിജെപി ജയിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പുരോഗതി ഇല്ലാതാകുമെന്ന് സൂചിപ്പിക്കാന്‍ യോഗി പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. ഇതാണ് കേരളത്തില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.

ബിജെപി അധികാരത്തിലെത്തിയില്ലെങ്കില്‍ ഉത്തര്‍ പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി വോട്ടര്‍മാരോട് പറഞ്ഞിരിക്കുന്നു. അങ്ങനെ സംഭവിക്കാന്‍ യുപിക്ക് ഭാഗ്യമുണ്ടാകട്ടെ. കശ്മീര്‍ സുന്ദരമായ നാടാണ്. ബംഗാള്‍ സംസ്‌കാരമുള്ള നാടാണ്. കേരളം വിദ്യാസമ്പന്നമാണ്. മൂന്നും അതുല്യമായ സ്ഥലങ്ങള്‍. യുപി മനോഹരമാണ്. പക്ഷേ, അവിടെയുള്ള സര്‍ക്കാര്‍ കഷ്ടമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഉത്തര്‍ പ്രദേശ് കേരളമായി മാറുന്നതിനെ യോഗി ആദിത്യനാഥ് ഭയപ്പെടുന്നു. കേരളത്തില്‍ മികച്ച വിദ്യാഭ്യാസമുണ്ട്, ആരോഗ്യ സേവനമുണ്ട്, സാമൂഹിക ക്ഷേമമുണ്ട്, ഉയര്‍ന്ന ജീവിത നിലവാരമണ്ട്. സാമൂഹിക ഐക്യമുണ്ട്. മതത്തിന്റെയും ജാതിയുടേയും പേരില്‍ ആരും കൊല്ലപ്പെടുന്നില്ല. അതാണ് യുപിയിലെ ജനങ്ങള്‍ക്കും ആവശ്യം- പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. നീതി ആയോഗിന്റെ വികസന സൂചികയില്‍ കേരളം ഒന്നാമതാണെന്നും കേരളം പോലെയാകാന്‍ യുപി ബിജെപിയെ തുരത്തണമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+