
‘സമൂഹത്തിലുള്ള വില്ലന്മാര് സിനിമയിലേക്കാള്‍ ഭീകരം, സിദ്ധാർഥിന് ശശി തരൂരിന്റെ പിന്തുണ
ദില്ലി: ബിജെപിയിൽ നിന്ന് സൈബർ ആക്രമണം നേരിട്ട നടൻ സിദ്ധാർത്ഥിന് പിന്തുണയുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശിതരൂർ. നടി പാർവതി തിരുവോത്തിന് പിന്നാലെ ട്വിറ്ററിലാണ് ശശി തരൂരും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. സിനിമയിലെ വില്ലന്മാരെക്കാൾ സമൂഹത്തിലെ വില്ലന്മാർ ഭീകരരാണെന്നും ഇതിനെതിരെ പ്രതികരിക്കാൻ സിദ്ധാർത്ഥിനെപ്പോലെയുള്ളവർക്ക് മാത്രമേ ധൈര്യമുള്ളൂവെന്നും സിദ്ധാർത്ഥ് ട്വീറ്റിൽ കുറിച്ചു.
ശ്വാസം കിട്ടാതെ വീണ് പ്രയാഗ് രാജിലെ രോഗികള്‍, പോയി ആല്‍മര ചുവട്ടില്‍ ഇരിക്കാന്‍ യുപി പോലീസ്
'എന്തുകൊണ്ടാണ് സിനിമയിലെ ഹീറോകൾ യഥാര്‍ത്ഥ സമയത്ത് നിലപാടുകള്‍ പറയാത്തതും പ്രൊപാഗാണ്ടയുടെ പ്രചാരകര്‍ ആയി തീരുന്നതെന്നും നമ്മള് ചിന്തിക്കാറുണ്ട്. സിദ്ധാര്‍ത്ഥിനെ പോലുള്ള ചിലരൊഴികെയുള്ള സ്ക്രീനിലെ നായകന്മര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും ഭീഷണിയുയര്‍ത്തുന്നവരാണ് സമൂഹം ഇപ്പോഴും സംരക്ഷിച്ചു നിര്‍ത്തുന്ന ഈ വില്ലന്മാര് എന്നതാണ് അതിന് കാരണം,' തരൂര്‍ ട്വിറ്ററിൽ കുറിച്ചു.
സിനിമാ താരം പാർവ്വതി തിരുവോത്തും സിദ്ധാർത്ഥിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണമുണ്ടായെങ്കിലും നിലപാടിൽ നിന്ന് പിന്മാറരുതെന്നും ഒരു പട തന്നെ സിദ്ധാർത്ഥിന് പിന്തുണയുമായി പിന്നിലുണ്ടെന്നും പാർവ്വതി ട്വിറ്ററിൽ കുറിക്കുന്നു. സിദ്ധാർത്ഥ് ഞാൻ നിങ്ങൾക്കൊപ്പമാണ്. നിങ്ങൾ ഒരിക്കലും പിന്മാറരുത്. ഞങ്ങളുടെ ഒരു പട തന്നെ നിങ്ങൾക്കൊപ്പമുണ്ട്. തളരാതിരിക്കൂ. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ സ്നേഹവും നൽകുന്നുവെന്നും പാർവ്വതി തിരുവോത്ത് ട്വിറ്ററിൽ കുറിച്ചു. തമിഴ്നാട് ബിജെപി അംഗങ്ങൾ തന്റെ ഫോൺ നമ്പർ ലീക്ക് ചെയ്തതായി കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പാർവ്വതിയുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് തന്റെ ഫോണ്‍നമ്പര്‍ തമിഴ്നാട് ബിജെപിയുടെ ഐ.ടി സെല്ലു ചേര്‍ന്ന ചോര്‍ത്തിയെന്നും ഇതിന് പിന്നാലെ 500 ഓളം നമ്പറുകളിൽ നിന്നായി തനിക്ക് ഫോൺകോളുകൾ ലഭിച്ചുവെന്നും സിദ്ധാർത്ഥ് ട്വീറ്റിൽ കുറിച്ചത്. തനിക്കും തന്റെ കുടുംബത്തിനും നേരെ വധീഷണിയും തെറിവിളിയുമുണ്ടായെന്നും സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു. ഇതോടെ ഫോൺകോളുകളുടെ വിവരം ശേഖരിച്ച് പോലീസിനെ സമീപിക്കുമെന്നും സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു. ഇതിൽ ബിജെപിയുമായി ബന്ധമുള്ളതും അല്ലാത്തതുമായ എല്ലാ നമ്പറുകളും ഉൾപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
ഈ സംഭവത്തിന് പിന്നാലെ സിദ്ധാര്‍ത്ഥിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തുടര്‍ന്ന് സിദ്ധാർത്ഥിനെ പിന്തുണച്ചുകൊണ്ടുള്ള IstandwithSiddharth ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഏറെ ചുരുങ്ങിയ സമയത്തിനുള്ളിൽ നാല്‍പ്പത്തി അയ്യായിരത്തിലധികം ട്വീറ്റുകളിലാണ് ഹാഷ്ടാഗ് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. നിങ്ങള്‍ കര്‍ഷകരെ പിന്തുണച്ചുവെന്നും അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം നില്ക്കുന്നു, സത്യത്തെ പിന്തുണയ്ക്കാന്‍ കഴിയുന്ന അപൂര്‍വ സെലിബ്രിറ്റികളില്‍ ഒരാളാണ് താങ്കള്‍ എന്ന ട്വീറ്റുകളും ഇതിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.
ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ