കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ രണ്ട് മതി; ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും, രാജ്യസഭയില്‍ സ്വകാര്യ ബില്ല് വരുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് രണ്ട് കുട്ടി നയം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മനു അഭിഷേഖ് സിങ്‌വി സ്വകാര്യ ബില്ല് അവതരിപ്പിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് സിങ്‌വി സ്വകാര്യ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബില്ല് അവതരിപ്പിക്കുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കി. സാമ്പത്തിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവതരിപ്പിക്കുന്ന ബില്ല ആയതുകൊണ്ടുതന്നെ രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

A

രണ്ട് കുട്ടി എന്ന നയം പിന്തുടരുന്ന ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ സുസ്ഥിര ഫണ്ട് ഒരുക്കണം. നയം അംഗീകരിക്കാത്തവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കണം.സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റങ്ങളും അനുവദിക്കരുത്. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ ഒഴികെ നയം അനുസരിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡികളും നല്‍കരുത് എന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

കമല്‍നാഥിന്റെ 'ടാക്റ്റിക്കല്‍ മൂവ്'; മധ്യപ്രദേശില്‍ പതറി ബിജെപി, സ്ഥാനാര്‍ഥി പിന്‍മാറുമെന്ന് സൂചനകമല്‍നാഥിന്റെ 'ടാക്റ്റിക്കല്‍ മൂവ്'; മധ്യപ്രദേശില്‍ പതറി ബിജെപി, സ്ഥാനാര്‍ഥി പിന്‍മാറുമെന്ന് സൂചന

അതേസമയം, പുതിയ ജനസംഖ്യാ നയം കൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരും ആലോചിക്കുന്നു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യം തടയുന്നതുള്‍പ്പെടെയുള്ള നിയന്ത്രണമാണ് ആസൂത്രണം ചെയ്യുന്നത്. സന്താനോല്‍പ്പാദനം നിയന്ത്രിക്കാന്‍ പദ്ധതി വേണമെന്ന് നേരത്തെ പല ബിജെപി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. 20 കോടി ജനങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ ശക്തമായ നടപടി സ്വീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ആവശ്യം.

വിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടിവിജയിയുടെ പ്രതിഫലം പരസ്യമാക്കി ഖുഷ്ബു; ബിഗിലിന് വാങ്ങിയത് 50 കോടി, മാസ്റ്ററിന് വീണ്ടും കൂട്ടി

കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനസംഖ്യാ പെരുപ്പത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബിജെപി മാത്രമല്ല, ശിവസേനയും സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ജനസംഖ്യ വര്‍ധിക്കുന്നത് തടയാന്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നോട്ടീസ് അവതരിപ്പിച്ചു. ജനസംഖ്യ പെരുപ്പം തടയാന്‍ നിയമം വേണമെന്ന് ബിജെപി എംപി ഹര്‍നാഥ് സിങ് യാദവ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇദ്ദേഹം കഴിഞ്ഞദിവസം രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഇതിന് പി്ന്നാലെയാണ് സിങ്‌വിയുടെ സ്വകാര്യ ബില്ല് വരുന്നത്.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള നീക്കം നടത്തുന്നുണ്ട്. കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് ഇക്കാര്യം കഴിഞ്ഞദിവസം പരസ്യപ്പെടുത്തിയത്. വിഷയം ഗൗരവമുള്ളതാണ്. ഇക്കാര്യം മോദി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉത്തര്‍ പ്രദേശിലെ മഥുരയിുള്ള ചൈതന്യ വിഹാര്‍ സ്വാമി വാംദേവ് ജ്യോതിമര്‍മഠത്തില്‍ നടന്ന പരിപാടിയില്‍ വച്ച് കേന്ദ്രമന്ത്രി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിന് നടപടി വേണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് അടുത്തിടെ പറഞ്ഞിരുന്നു.

English summary
Congress MP Singhvi To Move Bill Proposing Enforcement Of Two-Child Policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X