കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകാധിപത്യം തുലയട്ടെ.. ലോക്സഭയിൽ ആദ്യമായി ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുൽ ഗാന്ധി!

Google Oneindia Malayalam News

ദില്ലി: പതിനേഴാം ലോക്‌സഭാ സമ്മേളനം തുടങ്ങിയ ശേഷം ആദ്യമായി പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി സഭയില്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് രാഹുലും അതില്‍ പങ്കാളി ആയത്. ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ എത്തിത്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയാണ് കര്‍ണാടക വിഷയം സഭയില്‍ ഉന്നയിച്ചത്.

കേന്ദ്രത്തിനെതിരെ തുറന്നടിച്ച് ബിജെപി എംപിമാർ സഭയിൽ, ഹേമ മാലിനിക്കും റൂഡിക്കും കയ്യടിച്ച് പ്രതിപക്ഷംകേന്ദ്രത്തിനെതിരെ തുറന്നടിച്ച് ബിജെപി എംപിമാർ സഭയിൽ, ഹേമ മാലിനിക്കും റൂഡിക്കും കയ്യടിച്ച് പ്രതിപക്ഷം

കര്‍ണാടകത്തില്‍ ബിജെപി ഭരണകക്ഷി എംഎല്‍എമാരെ വിലയ്‌ക്കെടുക്കുകയാണ് എന്ന് ചൗധരി ആരോപിച്ചു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ഓം ബിര്‍ള അനുവാദം നല്‍കിയില്ല. ഞായറാഴ്ച ഈ വിഷയം ചര്‍ച്ച ചെയ്തും രാജ്‌നാഥ് സിംഗ് മറുപടി നല്‍കിയതുമാണ് എന്ന് സ്പീക്കര്‍ പറഞ്ഞു.

congress

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറായില്ല. ജനാധിപത്യം സംരക്ഷിക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്തമാണ് എന്ന് കോണ്‍ഗ്രസ് അംഗം പറഞ്ഞു. തുടര്‍ന്ന് അധിര്‍ രജ്ഞന്‍ ചൗധരി കര്‍ണാടക വിഷയത്തില്‍ മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഏകാധിപത്യം തുലയട്ടെ, വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.

രാഹുല്‍ ഗാന്ധിയും മുദ്രാവാക്യം വിളിക്കാന്‍ ഒപ്പം കൂടി. പോസ്റ്ററുകളും ഏന്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. എന്നാല്‍ സ്പീക്കര്‍ അതിനെതിരെ മുന്നറിയിപ്പ് നല്‍കി. ഇത് തങ്ങളുടെ അവകാശമാണ് എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇതല്ല നിങ്ങളുടെ അവകാശമെന്നും രാജ്യം നിങ്ങളെ വീക്ഷിക്കുന്നുണ്ടെന്ന് മറക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുമായുളള വാക്ക് തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിച്ചു.

English summary
Karnataka Crisis: Congress MPs raised slogans in Lok Sabha, Rahul Gandhi joined them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X