Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ തുടച്ച് നീക്കി ഉത്തരേന്ത്യ; ബിജെപിയെ ദക്ഷിണേന്ത്യയും... മാറുന്ന രാഷ്ട്രീയം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബിജെപിയുടെ ഏറെ കാലമായുള്ള ചിന്തയാണ്. ഇന്ത്യയില്‍ നിന്ന് മൊത്തമായി കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ സാധിച്ചില്ലെങ്കിലും ഉത്തരേന്ത്യയില്‍ ബിജെപി നിറഞ്ഞിരിക്കുന്നു. അതേസമയം, ദക്ഷിണേന്ത്യയില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിക്കാതെ ബിജെപിയും കുഴങ്ങുന്നു എന്നാണ് പുതിയ രാഷ്ട്രീയ ചിത്രം.

തെലങ്കാന കോണ്‍ഗ്രസ് പിടിയിലൊതുങ്ങുമ്പോള്‍ ബിജെപിയുടെ മോഹം പൊലിയുകയാണ്. കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങിയെങ്കിലും ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് വേരോട്ടം വര്‍ധിക്കുന്നു. കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാന കോണ്‍ഗ്രസ് പിടിക്കുമ്പോള്‍ ദക്ഷിണേന്ത്യ ബിജെപിക്കെതിരായ പാര്‍ട്ടികളുടെ കേന്ദ്രമായി മാറി.

modi-rahul

കേരളത്തില്‍ നേരത്തെയുണ്ടായിരുന്ന ഒരു സീറ്റ് ബിജെപിക്ക് നഷ്ടമാകുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്. തമിഴ്‌നാട്ടിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെട്ടു. തെലങ്കാനയില്‍ ഭരണം പിടിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഭരണത്തിലുള്ള നാമമാത്രമായ സാന്നിധ്യത്തില്‍ ബിജെപി ഒതുങ്ങുകയാണ്.

ആന്ധ്ര പ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് അധികാരത്തില്‍. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ ശക്തമായ ഒരുക്കം നടത്താന്‍ പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ജനസേന, ടിഡിപി എന്നിവരെ കൂടെ നിര്‍ത്തിയുള്ള തന്ത്രങ്ങള്‍ക്കാണ് ബിജെപി കളമൊരുക്കുന്നത്.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ കളത്തിലിറങ്ങിയ ബിആര്‍എസിന് തെലങ്കാനയില്‍ ഭരണം നഷ്ടമാകുന്നത് വലിയ തിരിച്ചടിയാണ്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായി. മധ്യപ്രദേശില്‍ ബിജെപി തന്നെ ഭരണം തുടരുമെന്നും വ്യക്തമായി. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ആദ്യം മുന്നേറിയെങ്കിലും പിന്നീട് ബിജെപി ഭരണത്തിലേക്ക് അടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ഗ്രസ് മൂന്ന് സംസ്ഥാനങ്ങളില്‍ തോല്‍ക്കുന്നത് വലിയ തിരിച്ചടിയാണ്. ജനങ്ങള്‍ വീണ്ടും ബിജെപിയെ ചേര്‍ത്ത് പിടിക്കുന്നത് നരേന്ദ്ര മോദിയുടെ സ്വീകാര്യത വര്‍ധിക്കാന്‍ ഇടയാക്കും. ഇതാകട്ടെ, വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകവുമാണ്. ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ മാത്രമായി കോണ്‍ഗ്രസിന്റെ തനിച്ചുള്ള ഭരണം ഒതുങ്ങുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+