കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ഇളക്കിമറിക്കുന്ന പ്രക്ഷോഭത്തിന് സോണിയയുടെ ആഹ്വാനം; മോദി സര്‍ക്കാരിനെ തുറന്നുകാട്ടണം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനങ്ങള്‍ നല്‍കിയ അധികാരം അപകടകരമായ രീതിയില്‍ സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ദുര്‍ഭരണം തുറന്നുകാട്ടാന്‍ രാജ്യത്തെ ഇളക്കിമറിച്ചുള്ള പ്രക്ഷോഭം നടത്തണമെന്നും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സോണിയാ ഗാന്ധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കോണ്‍ഗ്രസ് പ്രക്ഷോഭ അജണ്ട രൂപീകരിക്കണം. അതുവഴി ജനങ്ങള്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാരിനെ തുറന്നുകാട്ടണമെന്നും സോണിയാ ആവശ്യപ്പെട്ടു.

09

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍, സംസ്ഥാന അധ്യക്ഷന്‍മാന്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരുടെ യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധി യോഗത്തിന് എത്തിയിരുന്നില്ല. സോണിയാ ഗാന്ധി വീണ്ടും അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ നേതൃയോഗമാണിത്.

നിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ലനിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ല

മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്‍ഷിക ആഘോഷം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യം അപകടത്തിലാണെന്ന് സോണിയ പറഞ്ഞു. അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ് അവര്‍. ഗാന്ധിജിയും പട്ടേലും അംബേദ്കറും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര സമര സേനാനികളുടെ സന്ദേശങ്ങള്‍ മോദി സര്‍ക്കാര്‍ തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും സോണിയ പറഞ്ഞു.

ഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യതഡികെ ശിവകുമാറിന്റെ മകള്‍ അന്വേഷണസംഘത്തിന് മുമ്പില്‍; അറസ്റ്റ് ചെയ്യാന്‍ സാധ്യത

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, ഗുലാം നബി ആസാദ്, അഹ്മദ് പട്ടേല്‍, എകെ ആന്റണി, കെസി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ പങ്കെടുത്തില്ല.

English summary
Congress must now start on an agitational agenda: Sonia Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X