കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസി വേണുഗോപാല്‍ രാജ്യസഭയിലേക്ക്... മത്സരം രാജസ്ഥാനില്‍, സച്ചിന്‍ പൈലറ്റിനും പുതിയ ചുമതല!!

Google Oneindia Malayalam News

ദില്ലി: ബിജെപി നിത്യേന വെല്ലുവിളി ശക്തമാകുന്ന സാഹചര്യത്തില്‍ രാജ്യസഭാ തന്ത്രം മാറ്റി കോണ്‍ഗ്രസ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുകയാണ്. അപ്രതീക്ഷിത നീക്കമാണ് കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും വിശ്വസ്തന്‍ കൂടിയാണ്.

കേരള ഘടകത്തിനുള്ള അംഗീകാരം കൂടിയാണിത്. കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെല്ലാം കെസി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതും പ്രശ്‌നങ്ങള്‍ പരിഹരിച്ചതും. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നപ്പോള്‍ സോണിയ അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. ആ സമയത്ത് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരുവരും സംസാരിച്ചെന്നാണ് സൂചന. സച്ചിന്‍ പൈലറ്റിനും പുതിയ പദവി ലഭിക്കും.

കെസി മത്സരിക്കും

കെസി മത്സരിക്കും

രാജസ്ഥാനില്‍ നിന്നാണ് കെസി വേണുഗോപാല്‍ മത്സരിക്കുന്നത്. മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി നീരജ് ഡാങ്കിയെയും കോണ്‍ഗ്രസ് രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. നിലവില്‍ മൂന്ന് സീറ്റുകളിലേക്ക് രാജസ്ഥാനില്‍ നിന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഒരു സ്ഥാനാര്‍ത്ഥിയെ ഇവിടെ മത്സരിപ്പിക്കുന്നുണ്ട്. രാജേന്ദ്ര ഗെലോട്ടിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. അതേസമയം കെസി വേണുഗോപാലിനെ അപ്രതീക്ഷിതമായിട്ടാണ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കേരളത്തില്‍ തിരഞ്ഞെടുപ്പിന് ഇനി തികച്ചും ഒരു വര്‍ഷമില്ല. ഇത് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം.

പ്രിയങ്ക മത്സരിക്കില്ല

പ്രിയങ്ക മത്സരിക്കില്ല

മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലേതിലെങ്കിലും നിന്ന് പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളുടെയും വാദങ്ങളെ സോണിയ തള്ളി. പ്രിയങ്ക ഇത്തവണ മത്സരിക്കുമെന്ന സസ്‌പെന്‍സും അതോടെ പൊളിഞ്ഞു. ഛത്തീസ്ഗഡില്‍ നിന്ന് കെടിഎസ് തുളസി, ഫൂലോ ദോവി നേതം, ജാര്‍ഖണ്ഡിില്‍ നിന്ന് ഷഹസാദ അന്‍വര്‍, മധ്യപ്രദേശില്‍ നിന്ന് ദിഗ് വിജയ് സിംഗ്, ഫൂല്‍ സിംഗ് ബരൈയ്യ, മഹാരാഷ്ട്രയില്‍ നിന്ന് രാജീവ് സതാവ്, മേഘാലയയില്‍ നിന്ന് കെന്നഡി കൊര്‍ണേലിയസ് ഖയ്യാം, എന്നിവരാണ് മത്സരിക്കുന്നത്. അതേസമയം സച്ചിന്‍ പൈലറ്റിന്റെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. വേണുഗോപാലിന് പകരമാണിത്.

ഹരിയാനയില്‍ വഴങ്ങി

ഹരിയാനയില്‍ വഴങ്ങി

ഹരിയാനില്‍ കുമാരി സെല്‍ജയെ മത്സരിപ്പിക്കാനായിരുന്നു സോണിയാ ഗാന്ധി തീരുമാനിച്ചത്. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയുടെ വാശിക്ക് മുന്നില്‍ സോണിയ വഴങ്ങി. ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ നേതാക്കളുടെ ഭീഷണിയെ സോണിയ ഗൗരവത്തിലെടുക്കുന്നുണ്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഹൂഡയുടെ ആവശ്യങ്ങള്‍ സോണിയ അംഗീകരിച്ചിരുന്നു. ഇത്തവണ ഭൂപീന്ദറിന്റെ മകന്‍ ദീപേന്ദര്‍ ഹൂഡയാണ് ഹരിയാനയില്‍ സ്ഥാനാര്‍ത്ഥി. കുമാരി സെല്‍ജയെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് ഹൂഡ തീരുമാനിച്ചതോടെ സോണിയ അംഗീകരിച്ചു.

മധ്യപ്രദേശില്‍ ട്വിസ്റ്റ്

മധ്യപ്രദേശില്‍ ട്വിസ്റ്റ്

മധ്യപ്രദേശില്‍ മൂന്നാമത്തെ സീറ്റില്‍ ആരെ മത്സരിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക. സിന്ധ്യ പോയതോടെ ഈ സീറ്റ് വിജയിക്കുമെന്ന് ഉറപ്പില്ലാത്തതാണ്. ബിജെപി വന്‍ കളികളും തുടങ്ങി കഴിഞ്ഞു. ബിജെപി, പ്രൊഫസര്‍ സുമര്‍ സിംഗ് സോളങ്കിയെ ഈ മൂന്നാമത്തെ സറ്റില്‍ മത്സരിപ്പിക്കുകയാണ്. ആര്‍എസ്എസ് ആഭിമുഖ്യമുള്ള ആദിവാസി വിഭാഗത്തിലെ ബുദ്ധിജീവിയാണ് സോളങ്കി. ദീര്‍ഘകാലമായി അദ്ദേഹം ആദിവാസി മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബര്‍വാനിയിലെ കോളേജിലെ പ്രൊഫസാണ് അദ്ദേഹം. ബര്‍വാനി ജില്ല ആദിവാസികള്‍ കൂടുതലുള്ള മേഖലയാണ്.

കളി ഇങ്ങനെ

കളി ഇങ്ങനെ

മൂന്നാമത്തെ സീറ്റ് ആര് ജയിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. പക്ഷേ ബിജെപിയുടെ നീക്കം തന്ത്രപരമാണ്. ജയ് ആദിവാസി യുവ ശക്തി എന്ന സംഘടന ആദിവാസി മേഖലയില്‍ ശക്തമായ സാഹചര്യത്തിലുള്ള തീരുമാനമാണ്. മാല്‍വ-നിമര്‍ മേഖലയില്‍ സോളങ്കിയുടെ വരവോടെ ഇത് ദുര്‍ബലമാവും. ഇവര്‍ക്ക് സോളങ്കിയെ എതിര്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ യുവ ശക്തിക്കുണ്ട്. 2018ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വന്‍ നേട്ടം കോണ്‍ഗ്രസുണ്ടാക്കിയത് ഇവരുടെ മികവിലാണ്. പക്ഷേ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചില്ലെങ്കില്‍ ബിജെപി ഈ സീറ്റ് എളുപ്പത്തില്‍ നേടും.

വീണ്ടും രാജി

വീണ്ടും രാജി

മധ്യപ്രദേശില്‍ നില മെച്ചപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വീണ്ടും ദുര്‍ബലമായിരിക്കുകയാണ്. പ്രധാന കാരണം ദിഗ് വിജയ് സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. പാര്‍ട്ടിയിലെ പ്രമുഖ നേതാവായ സുരേഷ് പച്ചൗരി രാജിവെക്കാന്‍ ഒരുങ്ങുകയാണ്. പച്ചൗരി പാര്‍ട്ടിയുമായി ഉടക്കിയിരിക്കുകയാണ്. സീനിയര്‍ നേതാക്കളെ കാണാന്‍ ദില്ലിയിലെത്തിയിരിക്കുകയാണ് അദ്ദേഹം. പച്ചൗരിയോട് അടുപ്പമുള്ള നേതാക്കള്‍ വോട്ട് മറിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ആദിവാസി നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഒരുങ്ങുന്നത്.

കമല്‍നാഥ് മുമ്പേ അറിഞ്ഞു, പക്ഷേ മിണ്ടിയില്ല, മധ്യപ്രദേശില്‍ ഒരേയൊരു വില്ലന്‍, രാഹുലിന്റെ മറുപടി

English summary
congress names kc venugopal for rajya sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X