Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം ഇതാണ്; പിണറായിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ്

ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച കോണ്‍ഗ്രസ് ദേശീയ വക്താവും എംപിയുമായ അഭിഷേക് സിങ്വി. പാലക്കാട് ജില്ലയിലെ വനമേഖലയില്‍ ഗര്‍ഭിണായയ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരായി ദേശിയ തലത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയാണ് അഭിഷേക് സിങ്വിയുടെ പ്രശംസ.

'ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്നതിന്റെ ഉദാഹരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പേടിയില്ലാത്ത വസ്തുനിഷ്ഠമായ പ്രതികരണം'-എന്നാണ് സിങ്വി ട്വിറ്ററില്‍ കുറിച്ചത്. ആന ചരിഞ്ഞ സംഭവത്തില്‍ ദേശിയ തലത്തില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടുള്ള മുഖ്യമന്ത്രിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കോണ്‍ഗ്രസ് വക്താവിന്‍റെ പ്രതികരണം.

 pinarayuiss

പാലക്കാട് ജില്ലയിലാണ് സ്ഫോടക വസ്തു നിറച്ച ഭക്ഷ്യ വസ്തു കഴിച്ച ആന ചരിഞ്ഞെതെങ്കിലും മലപ്പുറം ജില്ലയെ ലക്ഷ്യം വെച്ചു കൊണ്ട് ബിജെപി എംപി മനേക ഗാന്ധി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലെന്നും മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തി. ഇതില്‍ നിന്ന് ഒരു പടി കൂടി കടന്ന് റോഡിലേക്ക് വിഷം എറിഞ്ഞ് നല്‍കി 300-400 പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നുണ്ടെന്നായിരുന്നു എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനേക പറഞ്ഞത്.

സംഭവം നടന്നത് പാലക്കാട് ആണെങ്കിലും മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണ് പല നോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ചെയ്യുന്നത്. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മലപ്പുറം എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഇത്തരമം കുപ്രചരണത്തിനെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി അടക്കം നിരവധിയാളുകള്‍ രംഗത്ത് എത്താന്‍ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+