കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ദേശീയ വക്താവ് രാജിവച്ചു, അല്‍പ്പ നേരം കഴിഞ്ഞ് മറ്റൊരു പാര്‍ട്ടിയില്‍

Google Oneindia Malayalam News

ചെന്നൈ: കോണ്‍ഗ്രസിന് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ബിഹാറില്‍ ദയനീയ പ്രകടനം കാഴ്ചവച്ചതോടെ കോണ്‍ഗ്രസ് ബിജെപിക്ക് ഒരിക്കലും ശക്തമായ എതിരാളിയാകുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നുപറഞ്ഞു. ബിഹാറില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ചിലര്‍ എന്‍ഡിഎ പാളയത്തിലേക്ക് മാറുമെന്ന വാര്‍ത്തകളും വന്നിരുന്നു.

അതിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നത്. നടി ഖുശ്ബു അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ദേശീയ വക്താവ് അപ്‌സര റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍....

 ആരാണ് അപ്‌സര റെഡ്ഡി

ആരാണ് അപ്‌സര റെഡ്ഡി

ഖുശ്ബുവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ദേശീയ നേതാവാണ് അപ്‌സര റെഡ്ഡി. മഹിളാ കോണ്‍ഗ്രസിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അപ്‌സര. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച അവര്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ ചേര്‍ന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം

മൂന്ന് വര്‍ഷത്തിന് ശേഷം

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം എന്നിവരുടെ സാന്നിധ്യത്തില്‍ അപ്‌സര എഐഎഡിഎംകെ അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ സഖ്യകക്ഷിയാണ് എഐഎഡിഎംകെ. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അവര്‍ എഐഎഡിഎംകെയില്‍ തിരിച്ചെത്തുന്നത്.

കോണ്‍ഗ്രസിനെ കുറിച്ച്

കോണ്‍ഗ്രസിനെ കുറിച്ച്

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് അപ്‌സര റെഡ്ഡി പറഞ്ഞു. ഹൈക്കമാന്റ് രാഷ്ട്രീയമാണ് കോണ്‍ഗ്രസില്‍. തമിഴ്‌നാട്ടില്‍ തീരെ വിലപ്പോകാത്ത രാഷ്ട്രീയമാണിത്. ദേശീയ നേതാക്കളാണ് എല്ലാം നിയന്ത്രിക്കുന്നത്. പ്രാദേശിക നേതാക്കള്‍ക്ക് പ്രസക്തിയില്ലെന്നും അപ്‌സര റെഡ്ഡി പറഞ്ഞു.

രാജി വയ്ക്കാന്‍ കാരണം

രാജി വയ്ക്കാന്‍ കാരണം

ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടു കാര്യമില്ല. അതു ബോധ്യമായതിനെ തുടര്‍ന്നാണ് എഐഎഡിഎംകെയില്‍ ചേര്‍ന്നത്. കൊറോണ കാലത്ത് ഒട്ടേറെ ട്രാന്‍സ്‌ജെന്റേഴ്‌സിനെ സഹായിക്കാന്‍ സാധിച്ചു. ആക്രമിക്കപ്പെടുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരികയാണെന്നും അപ്‌സര റെഡ്ഡി പറഞ്ഞു.

എഐഎഡിഎംകെയില്‍ ചേരാന്‍ കാരണം

എഐഎഡിഎംകെയില്‍ ചേരാന്‍ കാരണം

ജയലളിത മരിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട അനിശ്ചിതത്വത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും എഐഎഡിഎംകെ അധികാരത്തില്‍ തുടരുമെന്ന് വിശ്വസിക്കുന്നു. സര്‍ക്കാരിന് ശക്തി പകരരം. അതകൊണ്ടാണ് തിരിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അപ്‌സര റെഡ്ഡി പറഞ്ഞു.

Recommended Video

cmsvideo
Congress goes digital to elect new party president
ജോലിയും രാഷ്ട്രീയവും

ജോലിയും രാഷ്ട്രീയവും

നിരവധി ഇംഗ്ലീഷ് പത്രങ്ങളില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്ത അപ്‌സര റെഡ്ഡി 2016ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഒരു മാസം തികയും മുമ്പേ രാജിവച്ചു. ശേഷം ജയലളിതക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് വേളയിലും എഐഎഡിഎംകെക്ക് വേണ്ടി പ്രചാരണം നടത്തി. ശശികലയെ ഇംഗ്ലീഷ് മാഗസിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്തിരുന്നു. പിന്നീടാണ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

English summary
Congress National spokesperson Apsara Reddy resigned and Joined BJP’s ally AIADMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X