കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ചാനല്‍ ചര്‍ച്ചയില്‍ സജീവം
ദില്ലി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ യശോദ ആശുപത്രിയിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പായി ആജ് തക് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു അദ്ദേഹം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
53 വയസുകാരനായിരുന്നു രാജീവ് ത്യാഗി. നേതാവിന്റെ മരണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ട്, കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. യഥാർഥ രാജ്യസ്നേഹിയും അടിയുറച്ച കോൺഗ്രസുകാരനുമായ രാജീവ് ത്യാഗിയുടെ മരണം തന്റെ സ്വകാര്യ ദുഃഖമാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Recommended Video
'ആജ് തകിലെ 5 മണി മുതല്‍ 6 മണിവരെയുള്ള ദംഗല്‍ എന്ന പരിപാടിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. 7 മണിയ്ക്ക് അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്'- എന്നായിരുന്നു ഇന്ത്യാ ടുഡെയിലെ മാധ്യപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം










Click it and Unblock the Notifications