മെഹങ്കായി മുക്ത് ഭാരത് അഭിയാന് തുടക്കം, എണ്ണവില വിലവർധനവിൽ ഇടപെടണമെന്ന് രാഹുൽഗാന്ധി
ന്യൂഡൽഹി: പെട്രോള്‍, ഡീസൽ, ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് മെഹങ്കായി മുക്ത് ഭാരത് അഭിയാൻ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡൽഹിയിലെ ചാന്ദ്നി ചൗക്കിലാണ് പ്രതിഷേധം നടന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പത് ദിവസമാണ് ഇന്ത്യയിൽ ഇന്ധനവില വർധിച്ചത്. കേന്ദ്രസർക്കാർ എണ്ണവിലയിൽ നിയന്ത്രിക്കാനായി ഇടപെടൽ നടത്തണമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. അഞ്ച് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടനെത്തന്നെ വിലവർധനവ് കൊണ്ടുവരുമെന്നാണ് കോൺഗ്രസ് കരുതിയിരുന്നത്. വിലവർധനവിനെ തുടർന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്നും കോൺഗ്രസ് വക്താവ് അധിർ രജ്ജൻ ചൗധരി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് , ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ പ്രചാരണം നടക്കുക. ഏപ്രിൽ ഏഴ് വരെയാകും പ്രചാരണ പരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുക. പ്രതിദിനം ഉയരുന്ന പെട്രോള്‍ ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് നടക്കുന്ന പ്രതിഷേധത്തിലായിരുന്നു പുതിയ പദ്ധതിയെപ്പറ്റി വിശദീകരിച്ചത്. കോൺഗ്രസ് രാജ്യസഭ, ലോക്സഭ എംപിമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

ഇന്നും പെട്രോൾ, ഡീസൽ വില വർധിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.81 രൂപയായി. കഴിഞ്ഞ ദിവസങ്ങളായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില പ്രതിദിനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് 22 മുതലാണ് എണ്ണക്കമ്പനികള്‍ തുടർച്ചയായി പ്രതിദിനം ഇന്ധന വില ഉയർത്തൽ പുനരാരംഭിച്ചത്. തുടർന്ന് ഇതുവരെ പെട്രോൾ ലിറ്ററിന് 6.40 രൂപയാണ് വർധിച്ചത്. ഡീസൽ വിലയും സമാനമായ രീതിയിൽ വർധിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്ന സമയത്ത് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ഭാരത് പെട്രോളിയം കോർപറേഷന്‍, എച്ച് പി സി എല്‍ തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്ക് മുകളിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട്.

റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണയിലും എണ്ണവില കുതിച്ചുയരുകയാണ്. വരും നാളുകളിലും ഇന്ധനവില വര്‍ധിക്കുമെന്ന് തന്നെയാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തെ തുടര്‍ന്ന് ഒരുവേള 130 ഡോളര്‍ പിന്നിട്ട രാജ്യാന്തര എണ്ണവില 100 ഡോളറിലേക്കു താഴ്ന്നിരുന്നിരുന്നു. ഉപരോധനങ്ങളെ തുടര്‍ന്ന് റഷ്യന്‍ എണ്ണ കെട്ടിക്കിടക്കുന്നതാണ് ഇന്ത്യയ്ക്ക് ഏക പ്രതീക്ഷ നല്‍കുന്നത്.












Click it and Unblock the Notifications