കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം... രാഹുല്‍ ഒമര്‍ അബ്ദുള്ളയെ കാണും

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ അവസാന കളിക്കുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. പുല്‍വാമ ഭീകരാക്രമണം അടക്കമുള്ള കാര്യങ്ങളിലൂടെ നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ മാറിയ രാഷ്ട്രീയ സാഹചര്യം കശ്മീരില്‍ മുതലെടുക്കാന്‍ സഖ്യത്തിന് ഒരുങ്ങുകയാണ് രാഹുല്‍ ഗാന്ധി. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിന്റെ പടിവാതില്‍ക്കലാണ് രാഹുല്‍.

അതേസമയം വേറെ ചെറുകിട പാര്‍ട്ടികള്‍ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ബിജെപിക്ക് ഏറ്റവും വലിയ തലവേദനയായി ഇത് മാറും. പിഡിപി ബിജെപി സഖ്യത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒറ്റയ്ക്ക് മത്സരിച്ച് നേട്ടം കൊയ്യാന്‍ ബിജെപിക്ക് സാധിക്കുമോ എന്ന കാര്യം സംശയമാണ്.

കശ്മീരില്‍ സഖ്യം

കശ്മീരില്‍ സഖ്യം

ബിജെപി എല്ലാ പാര്‍ട്ടികളെയും വെല്ലുവിളിച്ച് മുന്നേറുന്ന സാഹചര്യത്തിലാണ് കശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം സഖ്യത്തിന് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. അതേസമയം ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിയും സഖ്യം സംബന്ധിച്ച് ദില്ലിയില്‍ ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.

ജമ്മുവിലെ പിന്തുണ

ജമ്മുവിലെ പിന്തുണ

ജമ്മുവില്‍ കോണ്‍ഗ്രസിന് നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണയുണ്ട്. ഇവിടെ ബിജെപിക്ക് സ്വാധീനമുള്ള മേഖലയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സീറ്റുകളും ബിജെപി നേടിയിരുന്നു. കശ്മീരില്‍ കോണ്‍ഗ്രസ് നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സിനെ പിന്തുണച്ചിരുന്നെങ്കിലും, മൂന്ന് സീറ്റുകളും പിഡിപിയാണ് നേടിയത്. ശ്രീനഗറില്‍ പിഡിപി സ്ഥാനാര്‍ത്ഥി താരിഖ് ഹമീദ് ഖറ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

കശ്മീരില്‍ പ്രതിസന്ധി

കശ്മീരില്‍ പ്രതിസന്ധി

കടുത്ത രാഷ്ട്രീയ അസ്ഥിരതാവസ്ഥയിലൂടെയാണ് കശ്മീര്‍ കടന്നുപോകുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന് അനുകൂലമായ വികാരം കശ്മീരില്‍ നിലനില്‍ക്കുന്നുണ്ട്. വിജയിക്കാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ട്. കോണ്‍ഗ്രസിന് ഇവരുടെ ഒപ്പം നിന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാം. നേരത്തെ മെഹബൂബ മുഫ്തി കശ്മീരില്‍ നിന്ന് മത്സരിച്ചിരുന്ന.ു ഇത്തവണ അവര്‍ മത്സരിക്കുന്ന സീറ്റില്‍ വന്‍ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.

ലഡാക്കില്‍ പോരാട്ടം

ലഡാക്കില്‍ പോരാട്ടം

ലഡാക്കാണ് ഇത്തവണ നിര്‍ണായകമായ മണ്ഡലം. കഴിഞ്ഞ തവണ ഇവിടെ ബിജെപിയാണ് വിജയിച്ചത്. തിരിച്ചുവരവിനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഗുലാം നബി ആസാദിനെയാണ് രാഹുല്‍ നിയോഗിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഗുലാം നബി ആസാദിനാണ്. കഴിഞ്ഞ ദിവസം സഖ്യം പടിവാതില്‍ക്കല്‍ എത്തിയതായി രാഹുല്‍ പറഞ്ഞിരുന്നു.

മുമ്പും സഖ്യം

മുമ്പും സഖ്യം

കോണ്‍ഗ്രസുമായി പല അവസരങ്ങളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. അതേസമയം എന്‍സിയിലെ ചില നേതാക്കള്‍ക്ക് സഖ്യത്തിന് താല്‍പര്യമില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. എന്‍സിയുടെ വോട്ടുബാങ്ക് ഇതോടെ ഇല്ലാതാവുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഒമര്‍ അബ്ദുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രതിപക്ഷ മഹാസഖ്യത്തില്‍ അദ്ദേഹം നേരത്തെ ഭാഗമാണ്. അതുകൊണ്ട് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് നിര്‍ദേശം.

യുപിയില്‍ തകര്‍ന്നാല്‍ പ്രശ്‌നമില്ല..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ ലക്ഷ്യം മറ്റൊന്ന്യുപിയില്‍ തകര്‍ന്നാല്‍ പ്രശ്‌നമില്ല..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ ലക്ഷ്യം മറ്റൊന്ന്

English summary
congress nc to join hands in kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X