Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയുമായി കോണ്‍ഗ്രസ്, എന്‍സിപി അംഗങ്ങള്‍ ബന്ധപ്പെട്ടു'

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെ പുതിയ രാഷ്ട്രീയ സമവാക്യമുണ്ടായേക്കുമെന്ന് സൂചന. ബിജെപിയും ശിവസേനയും വിട്ടുവീഴ്ച ചെയ്യാത്ത പശ്ചാത്തലത്തില്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന സഹകരിച്ചേക്കും. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും എംഎല്‍എമാല്‍ പിന്തുണ പ്രഖ്യാപിച്ചുവെന്നാണ് ശിവസേന പറയുന്നത്.

ശിവസേന-ബിജെപി സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് മുഖ്യമന്ത്രിപദം പങ്കുവയ്ക്കാത്തതില്‍ അമര്‍ഷമുള്ള ശിവസേന നേതാക്കള്‍ ചില സൂചനകള്‍ നല്‍കിയത്. ശിവസേന എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദിത്യ താക്കറെ സര്‍ക്കാരിന്റെ ഭാഗമായേക്കില്ല. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും വീണ്ടും ആവര്‍ത്തിച്ചു....

 ശിവസേന നേതാവ് പറയുന്നു

ശിവസേന നേതാവ് പറയുന്നു

എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടുവെന്നാണ് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞത്. മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 നിലപാട് മയപ്പെടുത്തിയിട്ടില്ല

നിലപാട് മയപ്പെടുത്തിയിട്ടില്ല

ശിവസേന നിലപാട് മയപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. സര്‍ക്കാരില്‍ തുല്യ പങ്കാളിത്തം വേണമെന്നാണ് ശിവസേനയുടെ നിലപാട്. ഇക്കാര്യം ബിജെപിയുമായി നേരത്തെ ധാരണയായതാണ്. അതില്‍ നിന്ന് പിന്നോട്ടില്ല. മുഖ്യമന്ത്രി പദവിയില്‍ ഉള്‍പ്പെടെ തുല്യ പങ്കാളിത്തം വേണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

കോണ്‍ഗ്രസ്-എന്‍സിപി നിലപാട്

കോണ്‍ഗ്രസ്-എന്‍സിപി നിലപാട്

ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചത്. എന്നാല്‍ ഈ നിലപാട് തള്ളി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തിരിക്കാനാണ് തീരുമാനമെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിസന്ധിയിലാക്കുക ലക്ഷ്യം

പ്രതിസന്ധിയിലാക്കുക ലക്ഷ്യം

ബിജെപിയെ സമ്മര്‍ദ്ദം ചെലുത്തി പ്രതിസന്ധിയിലാക്കുക എന്നതാണ് ശിവസേനയുടെ ലക്ഷ്യമെന്നു കരുതുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. പുതിയ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നതെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. കൂടുതല്‍ മന്ത്രിപദവി ലഭിക്കാനുള്ള നീക്കമാണിതത്രെ.

പ്രചാരണം മാത്രം

പ്രചാരണം മാത്രം

അതേസമയം, പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് പുതിയ എംഎല്‍എമാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു. മറ്റു പാര്‍ട്ടികളില്‍ നിന്ന് ശിവസേനയ്ക്ക് ഒരു വാഗ്ദാനവും ലഭിച്ചിട്ടില്ല. ചിലര്‍ മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നത് മാത്രമാണ് കേട്ടതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഉദ്ധവ് താക്കറെ പറയുന്നു

ഉദ്ധവ് താക്കറെ പറയുന്നു

സര്‍ക്കാരില്‍ തുല്യപങ്കാളിത്തം വേണം. മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണം. ഇക്കാര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാക്ക് തന്നതാണ്. അത് പാലിക്കുമെന്നാണ് കരുതുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിലപാടുകളാണ് എല്ലാം താളംതെറ്റിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു.

ഏകനാഥ് ഷിന്‍ഡെ നേതാവ്

ഏകനാഥ് ഷിന്‍ഡെ നേതാവ്

അതേസമയം, ശിവസേനയുടെ നിമയസഭാ കക്ഷി നേതാവായി ഏകനാഥ് ഷിന്‍ഡെയെ തിരഞ്ഞെടുത്തു. വോര്‍ളി എംഎല്‍എയും മുഖ്യമന്ത്രി പദവിയിലേക്ക് ശിവസേന പരിഗണിക്കുന്നുവെന്നു റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞിരുന്ന വ്യക്തിയുമായ ആദിത്യ താക്കറെയാണ് ഷിന്‍ഡെയുടെ പേര് നിര്‍ദേശിച്ചത്. നിലവില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഷിന്‍ഡെ.

 യോഗം റദ്ദാക്കി ശിവസേന

യോഗം റദ്ദാക്കി ശിവസേന

കഴിഞ്ഞദിവസം സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം ശിവസേന റദ്ദാക്കിയിരുന്നു. ബിജെപി-ശിവസേന നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ച കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് തീരുമാനിച്ചിരുന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം ശിവസേനയുമായി പങ്കുവക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ശിവസേന നിലപാട് കടുപ്പിച്ചത്.

ഉറപ്പ് നല്‍കിയില്ലെന്ന് ഫഡ്‌നാവിസ്

ഉറപ്പ് നല്‍കിയില്ലെന്ന് ഫഡ്‌നാവിസ്

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി-ശിവസേന സഖ്യം നിലവില്‍ വന്നിരുന്നു. സീറ്റ് വിഭജന വേളയിലും തര്‍ക്കമുണ്ടായിരുന്നുവെങ്കിലും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ധാരണയിലെത്തി. ഈ വേളയില്‍ മുഖ്യമന്ത്രിപദം പങ്കുവയ്ക്കുമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ശിവസേനയുടെ വാദം. അങ്ങനെ ഉറപ്പ് നല്‍കിയില്ലെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത്.

നിതിന്‍ ഗഡ്കരി ഇടപെട്ടേക്കും

നിതിന്‍ ഗഡ്കരി ഇടപെട്ടേക്കും

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടപെടുമെന്നാണ് വിവരം. അധികം വൈകാതെ അമിത് ഷാ മുംബൈയിലെത്തുമെന്ന് സൂചനയുണ്ട്. ഒരുപക്ഷേ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഇടപെട്ടേക്കും. മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കും ബിജെപിക്കും ആര്‍എസ്എസിനും സ്വീകാര്യനായ നേതാവാണ് ഗഡ്കരി.

കൂടുതല്‍ മന്ത്രിപദവി നല്‍കും

കൂടുതല്‍ മന്ത്രിപദവി നല്‍കും

ശിവസേനയ്ക്ക് സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും കൂടുതല്‍ പ്രാതിനിധ്യം നല്‍കി പ്രശ്‌നം പരിഹരിക്കണമെന്ന് എന്‍ഡിഎ സഖ്യകക്ഷി നേതാവായ കേന്ദ്രമന്ത്രി അത്തേവാല അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ 15 മുതല്‍ 18 വരെ മന്ത്രിപദവികള്‍ ശിവസേനയ്ക്ക് നല്‍കി ആശ്വസിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപമുഖ്യമന്ത്രിപദവി നല്‍കിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+