കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി മാറ്റി; അംബേദ്കര്‍ സഖ്യത്തിലേക്ക്, ആര്‍എസ്എസിനെ ഒതുക്കുമെന്ന് ഉറപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തെ ഒതുക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നു. ജനസ്വാധീനമുള്ള നേതാക്കളെ കൂടെ ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ ദളിത് നേതാവ് പ്രകാശ് അംബേദ്കറുമായി ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച അംബേദ്കര്‍ മുന്നോട്ട് വച്ച ഉപാധികള്‍ പാര്‍ട്ടി അംഗീകരിക്കും.

ആര്‍എസ്എസിനെ ഒതുക്കണമെന്നാണ് അംബേദ്കറുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അടുത്തിടെ അംബേദ്കര്‍ മുംബൈയില്‍ നടത്തിയ റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പിന്തുണയും അംബേദ്കര്‍ക്കുണ്ട്. അംബേദ്കറെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ ഒട്ടേറെ മുസ്ലിം സംഘടനകളും തങ്ങള്‍ക്കൊപ്പം ചേരുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു...

 ബിജെപിക്കെതിരെ വിശാല സഖ്യം

ബിജെപിക്കെതിരെ വിശാല സഖ്യം

ബിജെപിക്കെതിരെ വിശാല സഖ്യം ഒരുക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് ഇവിടെ പ്രതിപക്ഷത്തുള്ളത്. ബിജെപിയും ശിവസേനയും നേരത്തെ തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിക്കുകയും സീറ്റ് വിഭജനം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പ്രചാരണവും അവര്‍ തുടങ്ങി.

 ശക്തമായ വോട്ട് ബാങ്ക്

ശക്തമായ വോട്ട് ബാങ്ക്

ശിവസേന-ബിജെപി സഖ്യത്തെ പരാജപ്പെടുത്തണമെങ്കില്‍ ശക്തമായ വോട്ട് ബാങ്ക് ഒരുക്കണമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ജനസ്വാധീനമുള്ള ചെറുകക്ഷികളെ കൂടെ ചേര്‍ക്കുന്നത്. പ്രകാശ് അംബേദ്കറുടെ കക്ഷിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി.

കടുത്ത ആര്‍എസ്എസ് വിരുദ്ധന്‍

കടുത്ത ആര്‍എസ്എസ് വിരുദ്ധന്‍

കടുത്ത ആര്‍എസ്എസ് വിരുദ്ധനാണ് പ്രകാശ് അംബേദ്കര്‍. ഭരണഘടനാ ശില്‍പ്പി ബാബ സാഹിബ് അംബേദ്കരുടെ കൊച്ചുമകനാണ് ഇദ്ദേഹം. ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഭരണഘടനയ്ക്ക് വിധേയമാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. സാധ്യമാണെങ്കില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് രേഖാമൂലം ഉറപ്പ് നല്‍കി.

ആര്‍എസ്എസിനെ എങ്ങനെ ഒതുക്കും

ആര്‍എസ്എസിനെ എങ്ങനെ ഒതുക്കും

ആര്‍എസ്എസിനെ എങ്ങനെ ഒതുക്കുമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് കരട് രേഖ തയ്യാറാക്കി. ഇത് സംബന്ധിച്ച് അംബേദ്കര്‍ക്ക് വിശദമായ കുറിപ്പും അയച്ചു. അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഗതി പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് ഏറ്റവും ഒടുവിലെ വിവരങ്ങള്‍.

നാല് സീറ്റുകള്‍ വിട്ടുകൊടുക്കും

നാല് സീറ്റുകള്‍ വിട്ടുകൊടുക്കും

48 ലോക്‌സഭാ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയില്‍. ഇതില്‍ നാല് സീറ്റുകള്‍ അംബേദ്കറുടെ പാര്‍ട്ടിക്ക് വിട്ടു നല്‍കാമെന്ന് കോണ്‍ഗ്രസും എന്‍സിപിയും വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍, എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവരാണ് അംബേദ്കര്‍ക്ക് കത്തയച്ചത്.

 മതനിരപേക്ഷ സഖ്യം ആവശ്യം

മതനിരപേക്ഷ സഖ്യം ആവശ്യം

മോദി ഭരണകൂടത്തെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തില്‍ ചേരണമെന്ന് പ്രകാശ് അംബേദ്കറോട് കത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ജനാധിപത്യം സംരക്ഷിക്കണം. ഭരണഘടന നിലനിര്‍ത്തുകയും വേണം. അതിന് മതനിരപേക്ഷ സഖ്യം ആവശ്യമാണെന്നും കത്തില്‍ വ്യക്തമാക്കി.

കത്തയക്കാന്‍ കാരണം

കത്തയക്കാന്‍ കാരണം

്അടുത്തിടെ അംബേദ്കര്‍ മുംബൈയില്‍ കൂറ്റന്‍ റാലി നടത്തിയിരുന്നു. ആര്‍എസ്എസിനെ ഒതുക്കുമെന്ന് രേഖാമൂലം ഉറപ്പ് തന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടാണ് കത്തയക്കുന്നതെന്ന് കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ കത്തില്‍ വ്യക്തമാക്കി.

 നേരിട്ടുള്ള ചര്‍ച്ച തുടങ്ങി

നേരിട്ടുള്ള ചര്‍ച്ച തുടങ്ങി

സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താം. ആവശ്യമായ വിട്ടുവീഴ്ചയുമാകാം. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം നില്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അംബേദ്കറുമായി നേരിട്ടുള്ള ചര്‍ച്ചയും പ്രതിപക്ഷം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

ഒട്ടേറെ മുസ്ലിം സംഘടനകള്‍

ഒട്ടേറെ മുസ്ലിം സംഘടനകള്‍

ഒട്ടേറെ മുസ്ലിം സംഘടനകളുടെ പിന്തുണയുള്ള വ്യക്തിയാണ് ദളിത് നേതാവായ പ്രകാശ് അംബേദ്കര്‍. എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. അടുത്തിടെ അംബേദ്കര്‍ നടത്തിയ റാലിയില്‍ ഉവൈസിയും പങ്കെടുത്തിരുന്നു.

വഞ്ചിത് ബഹുജന്‍ അഗതി

വഞ്ചിത് ബഹുജന്‍ അഗതി

അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവാണ് അസദുദ്ദീന്‍ ഉവൈസി. ബാരിപ ബഹുജന്‍ മഹാസംഘ് നേതാവാണ് പ്രകാശ് അംബേദ്കര്‍. ഇരുവരും ചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് വഞ്ചിത് ബഹുജന്‍ അഗതി (വിബിഎ). ഈ കക്ഷിയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ഉവൈസിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്നാണ് വിവരം.

 ഉവൈസിയുടെ തീരുമാനം നിര്‍ണായകം

ഉവൈസിയുടെ തീരുമാനം നിര്‍ണായകം

കഴിഞ്ഞാഴ്ച വിബിഎ മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടത്തിയ റാലി ബിജെപിക്കും കോണ്‍ഗ്രസിനും താക്കീതായിരുന്നു. ദളിതുകളെയും ന്യൂനപക്ഷങ്ങളെയും ചൂഷണം ചെയ്ത് വോട്ട് നേടാമെന്ന് ഇനി കരുതേണ്ടെന്നാണ് ഉവൈസിയും അംബേദ്കറും റാലിയില്‍ വ്യക്തമാക്കിയത്. അംബേദ്കര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറായാല്‍ ഉവൈസി എന്തു തീരുമാനമെടുക്കും എന്നതും നിര്‍ണായകമാണ്.

മോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരമനല്ലമോദിയെ രാഷ്ട്രീയം പഠിപ്പിച്ച് കോണ്‍ഗ്രസ്; ആദ്യ വനിതാ പ്രതിരോധ മന്ത്രി നിര്‍മല സീതാരമനല്ല

English summary
Congress, NCP Reach Out to Prakash Ambedkar to Join Anti-BJP Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X