കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ അനിശ്ചിതത്വം നീങ്ങുന്നു, കോൺഗ്രസ്-എൻസിപി-ശിവസേന സഖ്യം അധികാരത്തിലേക്ക്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ്-ശിവസേന-എൻസിപി സഖ്യം ഒരാഴ്ചയ്ക്കകം അവകാശവാദം ഉന്നയിച്ചേക്കും. ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ശിവസേനയ്ക്ക് പിന്തുണ നൽകുന്നതിന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പച്ചക്കൊടി കാട്ടിയെന്നാണ് എൻസിപി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്തെ പുതിയ സഖ്യം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുന്നതോടെ മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും അവസാനമാകും.

സഖ്യ സർക്കാരിന് പൂർണ പിന്തുണ: ശിവസേനയിൽ വിമത ശബ്ദങ്ങളില്ലെന്ന് ഏക്നാഥ് ഷിൻഡെസഖ്യ സർക്കാരിന് പൂർണ പിന്തുണ: ശിവസേനയിൽ വിമത ശബ്ദങ്ങളില്ലെന്ന് ഏക്നാഥ് ഷിൻഡെ

സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നൽകുന്നതിനായി കോൺഗ്രസ്- എൻസിപി നേതാക്കൾ ദില്ലിയിൽ ശരദ് പവാറിന്റെ വസതിയിൽ യോഗം ചേർന്നു. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ അതിരൂക്ഷമായ കൃഷിനാശമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ മൂലം സാധാരണക്കാരുടെ പ്രശ്നങ്ങൾ അവഗണിക്കുപ്പെടുന്നുവെന്ന പരാതി ജനങ്ങൾക്കുണ്ട്.

con-ncp

ഒക്ടോബർ 21ന് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 105 സീറ്റുകളാണ് ബിജെപി നേടിയത്. ശിവസേന 56 സീറ്റുകളും നേടി. സഖ്യകക്ഷികൾ ഇരുവരും ഒരുമിച്ച് നിന്നിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ അനായാസമായി സർക്കാർ രൂപീകരണം നടന്നേനെ. എന്നാൽ മുഖ്യമന്ത്രി പദം ഇരുപാർട്ടികൾക്കുമായി രണ്ടരവർഷം വീത പങ്കിടണമെന്ന ധാരണയിൽ നിന്നും ബിജെപി പിന്നോട്ട് പോയതോടെയാണ് സമ്മർദ്ദം ശക്തമാക്കി ശിവസേന ഇടഞ്ഞു നിന്നത്.

സർക്കാർ രൂപീകരണത്തിന് ഒരു പാർട്ടികൾക്കും അവകാശവാദം ഉന്നയിക്കാൻ കഴിയാതെ വന്നതോടെ നവംബർ 12ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാൻ ഏതെങ്കിലും പാർട്ടിക്ക് കഴിഞ്ഞാൽ രാഷ്ട്രപതി ഭരണം പിൻവലിച്ചേക്കും. സോണിയാ ഗാന്ധിയുടെ അനുമതി കൂടി കിട്ടിയതോടെ കോൺഗ്രസ്-എൻസിപി--ശിവസേന സഖ്യം സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകും. എൻസിപിയും ശിവസേനയും തമ്മിൽ രണ്ടര വർഷം വീതം മുഖ്യമന്ത്രിപദം പങ്കിടാൻ ധാരണയായെന്നാണ് സൂചന. കോൺഗ്രസിന് ഉപമുഖ്യമന്ത്രിപദവും ലഭിച്ചേക്കും.

English summary
Congress-NCP-Shivsena may stake claime to form government in Maharashtra within a week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X