കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-ശിവസേന സഖ്യം വിയര്‍ക്കും; മഹാരാഷ്ട്രയില്‍ മറുകളിക്കൊരുങ്ങി കോണ്‍ഗ്രസും എന്‍സിപിയും!!

Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മഹാരാഷ്ട്രയില്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്കായിരുന്നു. സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുകിയത്. മറുകണ്ടം ചാടിയവരെയെല്ലാം ബിജെപി പരിഗണിക്കുകയും ചെയ്തു. പല നേതാക്കള്‍ക്കും നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അടപടലം തകര്‍ന്നതിന് പിന്നില്‍.. മൂല കാരണം കണ്ടെത്തി പാര്‍ട്ടി, ഇനി?

തിരഞ്ഞെടുപ്പ് തീയതി അടുത്തതോടെ പക്ഷേ ബിജെപിയുടെ പണിക്ക് മറുപണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം. സീറ്റ് പ്രഖ്യാപനത്തില്‍ ഇടഞ്ഞ ശിവസേന-ബിജെപി നേതാക്കള്‍ക്ക് മുന്‍പില്‍ പ്രതിപക്ഷ സഖ്യം വാതില്‍ തുറന്നിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

അതൃപ്തിയില്‍ നേതാക്കള്‍

അതൃപ്തിയില്‍ നേതാക്കള്‍

ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. ബിജെപി 162 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കാനാണ് ധാരണ. 50:50 എന്ന അനപാതമായിരുന്നു ശിവസേന മുന്‍പോട്ട് വെച്ചത്.
ബിജെപിയും ശിവസേനയും 144 സീറ്റു വീതം മത്സരിച്ച് ബാക്കി വരുന്ന സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കാമെന്ന് ശിവസേന നിലപാടെടുത്തു.

പാര്‍ട്ടി വിടാനൊരുങ്ങി നേതാക്കള്‍

പാര്‍ട്ടി വിടാനൊരുങ്ങി നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ശിവസേന ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ ശിവസേനയുടെ ഈ ആവശ്യം ബിജെപി തള്ളുകയായിരുന്നു. ഇതോടെ സീറ്റ് വിഭജനത്തില്‍ തഴയപ്പെട്ട നേതാക്കളില്‍ പലരും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.

മുതലെടുക്കാന്‍ പ്രതിപക്ഷം

മുതലെടുക്കാന്‍ പ്രതിപക്ഷം

ഈ അവസരത്തില്‍ സാഹചര്യം മുതലെടുക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. നിരവധി ബിജെപി-ശിവസേന നേതാക്കള്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്ന് മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ പറഞ്ഞു. കല്യാണ്‍പൂര്‍, വിദര്‍ഭ, പൂനെ, എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവരില്‍ പലരും 2014 ല്‍ വളരെ നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടവരാണ്. ഇവരുടെ ആവശ്യം നേതൃത്വം പരിഗണിച്ചേക്കും, എന്‍സിപി വക്താവ് സഞ്ജയ് താത്കറെ പറഞ്ഞു.

സ്വീകരിക്കുമെന്ന്

സ്വീകരിക്കുമെന്ന്

മുതിര്‍ന്ന ബിജെപി നേതാക്കളായ പ്രകാശ് മേഹ്ത, വിനോജ് താവ്ദേ, ദിലീപ് കാംബ്ലേ എന്നിവരെ ബിജെപി ഇത്തവണ പരിഗണിച്ചിട്ടില്ല. ഈ നേതാക്കള്‍ പ്രതിപക്ഷത്തേക്ക് മറുകണ്ടം ചാടുമെന്നാണ് എന്‍സിപിയുടെ കണക്ക് കൂട്ടല്‍. അവര്‍ക്ക് കോണ്‍ഗ്രസിന്‍റെയോ എന്‍സിപിയുടെയോ ഭാഗമാകാന്‍ തയ്യാറാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു.

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതിപക്ഷത്ത് എത്തിയാല്‍ തിരഞ്ഞെടുപ്പ് ഫലത്തിലും വലിയ മാറ്റങ്ങള്‍ പ്രകടമാകുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വദേത്തിവാര്‍ പറ‍ഞ്ഞു. ജാതി സമവാക്യങ്ങളും പ്രാദേശിക രാഷ്ട്രീയവും തങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും എന്‍സിപി നേതാക്കള്‍ വ്യക്തമാക്കി. ശക്തരായ സ്ഥാനാര്‍ത്ഥികളാണ് തങ്ങള്‍ക്ക് വേണ്ടത്. പ്രകാശ് അംബേദ്കറിന്‍റെ വിബിഎയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഒവൈസിയുടെ എംഐഎമ്മും ഇത്തവണ അവര്‍ക്കൊപ്പമില്ല. ഈ സാഹചര്യത്തില്‍ വിബിഎ കനത്ത തിരിച്ചടി നേരിടും. ഇത്തവണ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

സെക്സും ചോക്ലേറ്റും വിസ്കിയും; ലൈംഗികതയില്‍ വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തിയ ഗാന്ധിജി

യുഡിഎഫിന് തലവേദന; ലീഗ് സ്ഥാനാര്‍ത്ഥിയെ വെട്ടാന്‍ വിമതന്‍, അനുനയ നീക്കവുമായി നേതൃത്വം

English summary
Congress-Ncp to accomodate disgruntled leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X