കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് സര്‍ജറി വേണം; രാഹുല്‍ ഉരുക്കുമുഷ്ടി ഉപയോഗിക്കണം, രക്ഷയ്ക്ക് വഴി പറഞ്ഞ് മൊയ്‌ലി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ രക്ഷയ്ക്ക് വഴികള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന പാര്‍ട്ടി നേതാവ് വീരപ്പ മൊയ്‌ലി. കോണ്‍ഗ്രസിന് മേജര്‍ സര്‍ജറി വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനാകുകയും പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തുകയും വേണമെന്നും മെയ്‌ലി നിര്‍ദേശിച്ചു. കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂവെന്നാണ് മൊയ്‌ലി പറയുന്നത്.

രാഹുല്‍ രാജിസന്നദ്ധത അറിയിച്ചതിനെ വീരപ്പ മൊയ്‌ലി നേരത്തെ വിമര്‍ശിച്ചിരുന്നു. പിന്തിരിയുകയല്ല, ശക്തമായ മുന്നേറ്റം നടത്തുകയാണ് വേണ്ടത് എന്നാണ് മൊയ്‌ലി മുന്നോട്ട് വെക്കുന്ന അഭിപ്രായം. സംഘടനാ തലത്തില്‍ ശക്തിയാര്‍ജിക്കുകയും ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ ഇനിയും അവസരം ലഭിക്കുമെന്നും വീരപ്പ മൊയ്‌ലി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 രാഹുല്‍ ഗാന്ധി രാജിവെക്കരുത്

രാഹുല്‍ ഗാന്ധി രാജിവെക്കരുത്

രാഹുല്‍ ഗാന്ധി രാജിവെക്കരുത് എന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു. പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തനാകുകയാണ് വേണ്ടത്. സംഘടനാ തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തണം. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വരുത്തണം. ആഭ്യന്തര തര്‍ക്കങ്ങള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇല്ലാതാക്കണമെന്നും മൊയ്‌ലി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് മാത്രമേ..

രാഹുല്‍ ഗാന്ധിക്ക് മാത്രമേ..

രാഹുല്‍ ഗാന്ധിക്ക് മാത്രമേ പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാന്‍ സാധിക്കൂ. പരാജയത്തിന്റെ കാരണക്കാരന്‍ ദേശീയ അധ്യക്ഷന്‍ മാത്രമല്ല, സംസ്ഥാന അധ്യക്ഷന്‍മാരും സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരന്നവരും കൂടിയാണ്. രാഹുലിന്റെ രാജി സന്നദ്ധത വര്‍ക്കിങ് കമ്മിറ്റി തള്ളിയതാണെന്നും മൊയ്‌ലി പറഞ്ഞു.

 വെറും ഒന്നര വര്‍ഷം

വെറും ഒന്നര വര്‍ഷം

2017ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായത്. ഒന്നര വര്‍ഷത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കാരണത്താല്‍ രാഹുല്‍ രാജിവെക്കേണ്ടതില്ല. കാരണം ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനത്തിലെ പാളിച്ചയല്ല പരാജയത്തിന് കാരണമെന്നും മൊയ്‌ലി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വീണ്ടും സജീവമാകണം

വീണ്ടും സജീവമാകണം

രാഹുല്‍ ഗാന്ധി വീണ്ടും സജീവമാകണം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരികയാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കണമെന്നും മൊയ്‌ലി പറഞ്ഞു.

പൂര്‍ണ അധികാരം നല്‍കണം

പൂര്‍ണ അധികാരം നല്‍കണം

പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സമയമല്ലിത്. രാഹുല്‍ ഗാന്ധി തുടരുകയും നിയമസഭാ തിരഞ്ഞെടുപ്പിന് ശക്തമായ ഒരുക്കം നടത്തുകയും ചെയ്യണം. പാര്‍ട്ടിയില്‍ അഴിച്ചുപണിയാണ് ആവശ്യം. അതിന് രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ അധികാരം നല്‍കണമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

പാര്‍ലമെന്റില്‍ കുറുമുന്നണി; ബിജെപിയെ നേരിടാന്‍ 50 അംഗ സംഘങ്ങള്‍, മോദിക്കെതിരെ രണ്ടു വിഭാഗംപാര്‍ലമെന്റില്‍ കുറുമുന്നണി; ബിജെപിയെ നേരിടാന്‍ 50 അംഗ സംഘങ്ങള്‍, മോദിക്കെതിരെ രണ്ടു വിഭാഗം

English summary
Congress Needs Surgery, Rahul to Continue: Veerappa Moily,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X