കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിനെ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറും

Google Oneindia Malayalam News

പട്‌ന: ഒട്ടേറെ പ്രമുഖ നേതാക്കളാണ് ബിഹാറില്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ കാത്തുനില്‍ക്കുന്നത്. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ചവരാണിവര്‍. പലരും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവരുടെ കൂട്ടത്തോടെയുള്ള വരവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്.

എല്ലാവര്‍ക്കും സീറ്റ് നല്‍കുക എന്നത് അപ്രായോഗികമാണ്. കാരണം ബിഹാറിലെ വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിയും മറ്റു ചില പ്രാദേശിക പാര്‍ട്ടികളുമുണ്ട്. ഈ സാഹചര്യത്തില്‍ ആകെയുള്ള 40 സീറ്റ് പങ്കിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പക്ഷേ, പ്രമുഖരുടെ വരവ് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് തീര്‍ച്ച. അതാകട്ടെ, ബിജെപി-ജെഡിയു സഖ്യത്തിന് തിരിച്ചടിയാകുകയും ചെയ്യും.....

 ഇവര്‍ കോണ്‍ഗ്രസ് വഴിയില്‍

ഇവര്‍ കോണ്‍ഗ്രസ് വഴിയില്‍

ഉദയ് സിങ്, കീര്‍ത്തി ആസാദ്, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ കുമാര്‍, മഹ്ബൂബ് അലി ഖൈസര്‍, പപ്പു യാദവ്, ആനന്ദ് സിങ് തുടങ്ങി ഒട്ടേറെ പ്രമുഖരായ നേതാക്കലാണ് കോണ്‍ഗ്രസിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ തയ്യാറായിട്ടുള്ളത്. ഇവരാരും കോണ്‍ഗ്രസുകാരായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരാണ്.

എല്ലാ നേതാക്കളുടെയും ആഗ്രഹം

എല്ലാ നേതാക്കളുടെയും ആഗ്രഹം

ബിഹാറില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കാനാണ് എല്ലാ നേതാക്കളുടെയും ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഓകെ പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രമാണ് പലരും എത്തുന്നത്. ഇവരെ പാര്‍ട്ടിയില്‍ പ്രവേശിപ്പിച്ചാല്‍ ഭാവിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.

 രാഷ്ട്രീയ സാഹചര്യം മാറി

രാഷ്ട്രീയ സാഹചര്യം മാറി

ബിജെപി, ജെഡിയു, ആര്‍ജെഡി തുടങ്ങി ബിഹാറിലെ പ്രധാന പാര്‍ട്ടികളേക്കാള്‍ ഈ നേതാക്കളെല്ലാം ആശ്രയിക്കുന്നത് കോണ്‍ഗ്രസിനെയാണ്. കാരണം മറ്റൊന്നുമല്ല, 2014ലെ തിരഞ്ഞെടുപ്പില്‍ നിന്ന് സാഹചര്യം തീര്‍ത്തും മാറിയിരിക്കുന്നു. കോണ്‍ഗ്രസിന് അനുകൂലമായ ഘടകങ്ങള്‍ പ്രകടമാണ്.

കോണ്‍ഗ്രസ് സ്വന്തം വഴിയില്‍

കോണ്‍ഗ്രസ് സ്വന്തം വഴിയില്‍

കോണ്‍ഗ്രസ് സ്വന്തം വഴിയിലാണ് ബിഹാറില്‍ സഞ്ചരിക്കുന്നത്. സഖ്യത്തിലെ പ്രധാനി ആര്‍ജെഡി ആണെങ്കിലും കോണ്‍ഗ്രസ് ആര്‍ജെഡിയെ പൂര്‍ണമായും ആശ്രയിക്കുന്നില്ല. ഇക്കാര്യത്തില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിക്ക് അസംതൃപ്തിയുണ്ടുതാനും.

സിന്‍ഹയുടെ വരവ്

സിന്‍ഹയുടെ വരവ്

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിയ ബിജെപി എംപിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. മോദിയുടെയും അമിത്ഷായുടെയും കടുത്ത വിമര്‍ശകനായ ഇദ്ദേഹത്തിന് ഇത്തവണ ബിജെപി സീറ്റ് നല്‍കില്ല എന്ന് ഉറപ്പായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പ്രതിപക്ഷത്തേക്ക് ചാഞ്ഞത്.

രാഹുല്‍ ഉറപ്പ് നല്‍കണം

രാഹുല്‍ ഉറപ്പ് നല്‍കണം

ബിജെപി വിടുന്ന സിന്‍ഹക്ക് കോണ്‍ഗ്രസില്‍ ചേരാനാണ് താല്‍പ്പര്യമെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായി പറയുന്നു. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഉറപ്പ് തന്നാല്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം ഐഎഎന്‍എസിനോട് പറഞ്ഞു.

ലാലുവുമായി ചര്‍ച്ച

ലാലുവുമായി ചര്‍ച്ച

ശത്രുഘ്‌നന്‍ സിന്‍ഹ ലാലു പ്രസാദ് യാദവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന കാര്യം ചര്‍ച്ചയായില്ലെന്നാണ് സൂചന. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിന്‍ഹയുടെ നീക്കമെന്ന് അദ്ദേഹത്തിന്റെ സഹായി പറയുന്നു.

 ഉയര്‍ന്ന ജാതിക്കാരുടെ വോട്ട്

ഉയര്‍ന്ന ജാതിക്കാരുടെ വോട്ട്

ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഉയര്‍ന്ന ജാതിക്കാരുടെ പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ആര്‍ജെഡിയില്‍ ചേരില്ലെന്നാണ് കരുതുന്നത്. ആര്‍ജെഡിയില്‍ ചേര്‍ന്നാല്‍ ഉയര്‍ന്ന ജാതിക്കാര്‍ സിന്‍ഹയെ കൈവിടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

ബിജെപി വിട്ട് ഉദയ് സിങ്

ബിജെപി വിട്ട് ഉദയ് സിങ്

മുതിര്‍ന്ന ബിജെപി നേതാവ് ഉദയ് സിങ് പാര്‍ട്ടി വിട്ടത് കഴിഞ്ഞ ജനുവരിയിലാണ്. ഇദ്ദേഹത്തിനും കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യമുണ്ട്. മല്‍സരിക്കാനും. പുര്‍ണിയ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു ഉദയ് സിങ്. ഇദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഇത്തവണ ജെഡിയു ആണ് മല്‍സരിക്കുന്നത്.

 അരുണ്‍ കുമാറിന്റെ ലക്ഷ്യം

അരുണ്‍ കുമാറിന്റെ ലക്ഷ്യം

ഉദയ് സിങിന്റെ സഹോദരനാണ് എന്‍കെ സിങ്. മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായ എന്‍കെ സിങ് മുതിര്‍ന്ന ബിജെപി നേതാവാണ്. ആര്‍എസ്എല്‍പിയില്‍ നിന്ന് രാജിവെച്ച നേതാവാണ് അരുണ്‍ കുമാര്‍. ജഹാനാബാദ് മണ്ഡലത്തെയാണ് ഇദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. കോണ്‍ഗ്രസ് ഇത്തവണ ടിക്കറ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ് അരുണ്‍ കുമാര്‍.

എല്‍ജെപി വിട്ട് ഖൈസര്‍

എല്‍ജെപി വിട്ട് ഖൈസര്‍

ബിജെപിയുടെ സഖ്യകക്ഷി എല്‍ജെപിയുടെ എംപിയായിരുന്നു മഹ്ബൂബ് അലി ഖൈസര്‍. ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014 വരെ കോണ്‍ഗ്രസിലായിരുന്നു ഖൈസര്‍. അന്ന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് എല്‍ജെപിയില്‍ ചേര്‍ന്നതായിരുന്നു. ഇപ്പോള്‍ തിരിച്ചെത്തി.

പപ്പു യാദവ്, ആനന്ദ് സിങ്

പപ്പു യാദവ്, ആനന്ദ് സിങ്

ആര്‍ജെഡി പുറത്താക്കിയ പപ്പു യാദവ്, ആനന്ദ് സിങ് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്ന് മല്‍സരിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയാന്‍ പാര്‍ട്ടി അംത്വമെടുക്കാന്‍ രണ്ടുപേരും തയ്യാറായിട്ടുണ്ടെന്ന് അവരുമായി ബന്ധമുള്ളവര്‍ പറയുന്നു.

 കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖര്‍

കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രമുഖര്‍

എന്‍സിപി ദേശീയ നേതാവ് താരീഖ് അന്‍വര്‍, പുറത്താക്കപ്പെട്ട ബിജെപി നേതാവ് കീര്‍ത്തി ആസാദ്, മുന്‍ എംപിമാരായ ലൗലി ആനന്ദ്, ആനന്ദ് മോഹന്‍ എന്നിവരെല്ലാം അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നവരാണ്.

 കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

ഇനിയും ചില നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ പറയുന്നു. എല്ലാവരെയും കോണ്‍ഗ്രസ് സ്വാഗതംചെയ്യുന്നു. ഇതില്‍ ചിലര്‍ മല്‍സര രംഗത്തുണ്ടാകുമെന്നും മദന്‍ മോഹന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കോണ്‍ഗ്രസിന് ഇരട്ട ശക്തി; 21 മുതിര്‍ന്ന നേതാക്കള്‍ തിരിച്ചെത്തി, തെക്കുകിഴക്ക് കൈ ഉയര്‍ന്നുകോണ്‍ഗ്രസിന് ഇരട്ട ശക്തി; 21 മുതിര്‍ന്ന നേതാക്കള്‍ തിരിച്ചെത്തി, തെക്കുകിഴക്ക് കൈ ഉയര്‍ന്നു

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പുതിയ സര്‍വ്വെ; പ്രതിപക്ഷം കരുത്തരാകും, അടിവലികള്‍ക്ക് സാധ്യതബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പുതിയ സര്‍വ്വെ; പ്രതിപക്ഷം കരുത്തരാകും, അടിവലികള്‍ക്ക് സാധ്യത

English summary
Congress new address for disgruntled Bihar politicians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X