Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊതുജനത്തിനെ നാണമില്ലാതെ ഊറ്റുന്നത് അവസാനിപ്പിക്കൂ' പുതിയ പ്രചരണ തന്ത്രവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. പൊതുജനത്തിൽ നിന്ന് നാണമില്ലാതെ പണം ഊറ്റുന്ന രീതി നിർത്തണമെന്ന് കോൺഗ്രസ് വിമർശനം ഉന്നയിച്ചു. രാജാവ് കൊട്ടാരം പണിയുമ്പോൾ സാധാരണക്കാർ വിലക്കയറ്റത്തിലേക്ക് താഴുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് ശനിയാഴ്‌ചയും എണ്ണക്കമ്പനികൾ ഇന്ധനവില വർധിച്ചിട്ടുണ്ട്. ഡീസലിനും പെട്രോളിനും 80 പൈസയാണ് ഇന്ന് വർധിച്ചത്.

മാർച്ച് 31ന് രാവിലെ 11 മണിക്ക് വീടിന് പുറത്തും പൊതുഇടങ്ങളിലും സിലിണ്ടറുകളും ഡ്രം ബെല്ലുകളുമായി ജനം പുറത്തുവരണമെന്നും പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസ്‌ സിലിണ്ടറുകളുടെയും വിലവർധവ് അറിയാത്ത ബിജെപി സർക്കാരിനെ ശബ്‌ദമുണ്ടാക്കി വിവരം ധരിപ്പിക്കാമെന്നും കോൺഗ്രസ് വക്താവ് സുർജേവാല പറഞ്ഞു.

അഞ്ചാം ദിവസവും വില വർധിച്ചു

തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വർധിച്ചത്. കഴിഞ്ഞ ദിവസം പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് കമ്പനികൾ കൂട്ടിയത്. വില വർധനവോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 65 പൈസയും ഡീസലിന് 94 രൂപ 72 പൈസയുമായി. കഴിഞ്ഞ ചൊവ്വാഴ്‌ച മുതലാണ് ഇന്ധന വില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതോടെ അഞ്ച് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 3.48 രൂപയാണ്. ഡീസലിന് 3.30 രൂപയും ഈ ദിവസങ്ങളില്‍ വര്‍ധിച്ചു.

പ്രതിദിനം ഉയരുന്ന ഇന്ധനവില

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 97.81 രൂപയില്‍ നിന്ന് 98.61 രൂപയായി വര്‍ധിച്ചു. ഡീസല്‍ ലിറ്ററിന് 89.07 രൂപയില്‍ നിന്ന് 89.87 രൂപയായും ഉയര്‍ന്നിട്ടുണ്ട്. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 117 ഡോളറായി ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്‌ക്കെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കാലത്ത് വില വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ഏകദേശം 2.25 ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ് അറിയിച്ചു.

കാരണം യുദ്ധമെന്ന് ഗഡ്‌കരി

അതേ സമയം റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം കാരണമാണ് ഇന്ധന വില വര്‍ധിക്കുന്നതെന്നാണ് നിതിന്‍ ഗഡ്കരിയുടെ അവകാശവാദം. റഷ്യയും യുക്രൈനും തമ്മില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ യുവതുര്‍ക്കി; രാഹുലിന്റെ വലംകൈ... ഇന്ന് യോഗി മന്ത്രിസഭയില്‍, ആരാണ് ജിതിന്‍ പ്രസാദ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+