കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്കയുടെ തന്ത്രം; യോഗിയെ കുരുക്കാന്‍ അടുത്ത ലക്ഷ്യം കര്‍ഷകര്‍

  • By Desk
Google Oneindia Malayalam News

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് പ്രിയങ്ക ഗാന്ധിയെ യുപിയിലെ എഐസിസി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചത്. ലോക്സഭ അല്ല വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ ലക്ഷ്യമെന്ന് അന്നത്തെ പാര്‍ട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടതെങ്കിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് അങ്ങനെയാകില്ലെന്ന സൂചനയാണ് യുപി കോണ്‍ഗ്രസ് നല്‍കുന്നത്.
2022 ലെ നിയമസഭ തിരഞ്ഞെടുപ്പിനായി മികച്ച പോരാട്ടത്തിനൊരുങ്ങുകയാണ് അവര്‍.

 പാര്‍ട്ടിയെ ഉടച്ചുവാര്‍ത്തു

പാര്‍ട്ടിയെ ഉടച്ചുവാര്‍ത്തു

കോണ്‍ഗ്രസിന്‍റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമിട്ടാണ് പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശിന്‍റെ ചുമതല നല്‍കിയത്. ദൗത്യമേറ്റെടുത്ത ഉടനെ തന്നെ അവര്‍ പാര്‍ട്ടിയില്‍ അടിമുടി പൊളിച്ചെഴുത്തുകള്‍ നടത്തി. നിലവിലുണ്ടായിരുന്ന മുഴുവന്‍ കമ്മിറ്റികളേയും പിരിച്ചുവിട്ട് പുതിയ കമ്മിറ്റി സംഘടിപ്പിച്ചു. നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തകരെ സജ്ജമാക്കി.

 പൗരത്വ നിയമത്തിനെതിരെ

പൗരത്വ നിയമത്തിനെതിരെ

ഇനി ഓരോ മേഖലയിലും ആധിപത്യം ഉറപ്പാക്കാനുളള നീക്കത്തിലാണ് പ്രിയങ്ക. സംസ്ഥാനത്തെ സ്ത്രീകളുടേയും കുട്ടികളുടേയുമെല്ലാം പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന പ്രിയങ്ക പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിലും കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്.

 കര്‍ഷകരുടെ പ്രശ്നങ്ങള്‍

കര്‍ഷകരുടെ പ്രശ്നങ്ങള്‍

സംസ്ഥാനത്തെ കര്‍ഷകരെ ലക്ഷ്യമിട്ടുള്ളതാണ് അടുത്ത നീക്കം. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ വലിയ രീതിയിലുള്ള പദ്ധതികളാണ് പ്രിയങ്ക ഗാന്ധി ഒരുക്കുന്നത്. ആദ്യപടിയായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 15,000 തെരുവ് നാടകങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

 കര്‍ഷക സമരങ്ങള്‍

കര്‍ഷക സമരങ്ങള്‍

ഇതിനുള്ള പോസ്റ്ററുകളും വീഡിയോകളും മറ്റും തയ്യാറാക്കുകയാണ് പാര്‍ട്ടി നേതൃത്വം. ഇത് സംബന്ധിച്ചുള്ള പ്രചരണം ഈ മാസം പകുതിയോടെ തുടങ്ങുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. പ്രചരണങ്ങളെ കര്‍ഷക അനുകൂല സമരങ്ങളായി മാറ്റിയെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. പ്രിയങ്ക ഗാന്ധി തന്നെ നേരിട്ട് പലയിടങ്ങളിലും പ്രചരണം നയിക്കുമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു.

 പരിഹാരം കണ്ടെത്തണം

പരിഹാരം കണ്ടെത്തണം

അലഞ്ഞ് നടക്കുന്ന കന്നുകാലികള്‍ ഉത്തർപ്രദേശിലെ കർഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കരിമ്പ്‌ കർഷകര്‍ക്ക് ഇപ്പോഴും തങ്ങളുടെ കുടിശ്ശിക ലഭിച്ചിട്ടില്ല. ബുന്ധേൽഖണ്ഡില്‍ കാര്‍ഷിക കടം പെരുകിയതോടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. അവര്‍ക്ക് നിരന്തരം ബാങ്കുകളില്‍ നിന്ന് വായ്പാ നോട്ടീസുകള്‍ ലഭിക്കുന്നു, ഇതിനെല്ലാം പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

 ഉയര്‍ത്തിക്കാട്ടും

ഉയര്‍ത്തിക്കാട്ടും

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ബ്ലോക്ക് തലം മുതല്‍ സംസ്ഥാന തലം വരെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും. കര്‍ഷക പ്രശ്നങ്ങളില്‍ സര്‍ക്കാരിനെ മാത്രമല്ല തങ്ങള്‍ ചോദ്യം ചെയ്യുക മറിച്ച് ഉദ്യോഗസ്ഥരും വിഷയങ്ങളില്‍ മറുപടി പറയേണ്ടി വരും.

 50 പ്രവര്‍ത്തകര്‍

50 പ്രവര്‍ത്തകര്‍

കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി കൊണ്ടുള്ള പ്രത്യേക തയ്യാറാക്കിയ കത്തുകള്‍ പാര്‍ട്ടി കര്‍ഷകരിലേക്ക് എത്തിക്കും. ഓരോ ബ്ലോക്കിൽ നിന്നുമുള്ള അമ്പത് പ്രവര്‍ത്തകാകും ഈ കത്തുകള്‍ കര്‍ഷകരില്‍ എത്തിക്കുക.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഓരോ ബ്ലോക്കിലും രണ്ട് തെരുവ് നാടകങ്ങൾ വീതം സംഘടിപ്പിക്കും, പരിപാടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും, ലല്ലു പറഞ്ഞു.

 വലിയ റാലികളും

വലിയ റാലികളും

മാര്‍ച്ചിലും ഏപ്രിലിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വലിയ റാലികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കും. പടിഞ്ഞാറന്‍ യുപിയിലും തെക്കന്‍ യുപിയിലുമാകും റാലികള്‍ സംഘടിപ്പിക്കുകയെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

English summary
Congress new plans in UP is for farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X