കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കള്‍ക്ക് പ്രിയങ്കയുടെ പാഠശാല.... പഠിക്കേണ്ടത് സാമ്പത്തിക കാര്യങ്ങള്‍ വരെ, മാറ്റങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ലഖ്‌നൗ: കോണ്‍ഗ്രസിലെ യുവ തലമുറയ്ക്ക് പല വിഷയങ്ങളിലും വ്യക്തത കുറവുണ്ട്. ഇത് മാറ്റാന്‍ ഒരുങ്ങി പ്രിയങ്ക ഗാന്ധി. സംസ്ഥാന സമിതിയിലെ മാറ്റങ്ങള്‍ പിന്നാലെ പ്രിയങ്ക നടപ്പാക്കുന്ന പരിഷ്‌കാരമാണ് ഇത്. കഴിഞ്ഞ ദിവസം സമിതിയിലെ പുതിയ പ്രവര്‍ത്തകര്‍ക്കായി മൂന്ന് ദിവസത്തെ വര്‍ക്ക് ഷോപ്പ് ഒരുക്കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുപി കോണ്‍ഗ്രസിലെ യുവതലമുറയെ പ്രത്യേകം വാര്‍ത്തെടുക്കുകയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്.

1

കോണ്‍ഗ്രസിലേക്ക് പുതുതായി എത്തുന്ന പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കയുടെ പാഠശാല ഉണ്ടാവും. രാഷ്ട്രീയത്തെ കുറിച്ചുള്ള പ്രത്യേക ക്ലാസാണ് ഇത്. അതേസമയം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രിയങ്ക യുവ തലമുറയ്ക്ക് ക്ലാസെടുക്കുക. സംസ്ഥാനത്ത് തന്നെ പിന്തുണയ്ക്കുന്നവരുടെ വലിയൊരു നിര വളര്‍ത്തിയെടുക്കുകയാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. അതാണ് പാഠശാലയുടെ പിന്നിലുള്ള തന്ത്രം.

നിലവില്‍ പ്രിയങ്ക തന്റെ വിശ്വസ്തരെ പ്രമുഖ സ്ഥാനങ്ങളില്‍ നിയമിച്ചതോടെ സീനിയര്‍ നേതാക്കള്‍ ഇടഞ്ഞിരിക്കുകയാണ്. ഇവരെ തനിക്കൊപ്പം നിര്‍ത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് യുവാക്കളില്‍ കേന്ദ്രീകരിച്ചുള്ള പുതിയൊരു നിരയെ ശക്തമായി ഉയര്‍ത്തി കൊണ്ടുവരികയാണ് പ്രിയങ്ക സ്വപ്‌നം കാണുന്നത്. അതേസമയം സീനിയര്‍ നേതാക്കളെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കുമെന്നതിന്റെ സൂചന കൂടി പ്രിയങ്കയുടെ നീക്കങ്ങളിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തനങ്ങള്‍ പാഠശാലയുടെ പ്രധാന ഭാഗമായിരിക്കും. പൊതുമധ്യത്തില്‍ എങ്ങനെ സംസാരിക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഏത് രീതി സ്വീകരിക്കണമെന്നും പ്രിയങ്ക വിശദീകരിക്കും. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, മുത്തലാഖ്, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളിലും ക്ലാസുണ്ടാവും. കശ്മീര്‍ വിഷയത്തില്‍ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞതെല്ലാം ഈ പാഠശാലയ്ക്ക് കാരണമായിട്ടുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പിനെ ഈ ക്ലാസ് ബാധിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

 ഹൂത്തികള്‍ക്ക് മുന്നില്‍ സമാധാന ചര്‍ച്ചയുമായി സൗദി....ബ്രിഗേഡിയര്‍ മൂസയെ പുറത്താക്കി!! ഹൂത്തികള്‍ക്ക് മുന്നില്‍ സമാധാന ചര്‍ച്ചയുമായി സൗദി....ബ്രിഗേഡിയര്‍ മൂസയെ പുറത്താക്കി!!

English summary
congress newbies will get refresher course by priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X