കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന് അധ്യക്ഷ സ്ഥാനം നഷ്ടമാവും....കോണ്‍ഗ്രസില്‍ അപ്രതീക്ഷിത നീക്കങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനുള്ളില്‍ അധികാര തര്‍ക്കം ശക്തമാകുന്നു. സീനിയര്‍ ക്യാമ്പിന്റെ ലോബിയിംഗ് സംസ്ഥാന തലം മുതല്‍ പിടിമുറുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്നത്. ഇതില്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെ പാര്‍ട്ടിയില്‍ ശക്തമായവര്‍ക്കാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് പോയിരിക്കുകയാണ്.

മധ്യപ്രദേശില്‍ സമാന അവസ്ഥിലാണ് കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയുമുള്ളത്. അതേസമയം തലമുറ മാറ്റം കോണ്‍ഗ്രസില്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ഇതിലൂടെ വന്നിരിക്കുന്നത്. ഒരു വശത്ത് പ്രിയങ്കാ ഗാന്ധി യുപിയില്‍ സംസ്ഥാന അധ്യക്ഷനെ നിയമിക്കാന്‍ നടത്തുന്ന ശ്രമം പോലും അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ സീനിയര്‍ ക്യാമ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കടുത്ത അവഗണന രാഹുലിന്റെ ഭരണ കാലത്ത് തങ്ങള്‍ നേരിട്ടെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

ത്രിപുരയിലെ പൊട്ടിത്തെറി

ത്രിപുരയിലെ പൊട്ടിത്തെറി

ത്രിപുര കോണ്‍ഗ്രസിലെ പൊട്ടിത്തെറിയാണ് യുവ ക്യാമ്പിലെ പ്രശ്‌നങ്ങള്‍ പുറത്തെത്തിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പ്രദ്യുത് ദേബര്‍മന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. സംസ്ഥാനത്ത് സീനിയര്‍ നേതാക്കള്‍ അധികാരം കൈമാറാന്‍ തയ്യാറല്ലെന്നും, യുവ നേതാക്കള്‍ പാര്‍ട്ടിയില്‍ മുരടിച്ച് പോവുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതാണ് രാഹുല്‍ ക്യാമ്പിന്റെ അവസ്ഥ പാര്‍ട്ടിയില്‍ ദയനീയ അവസ്ഥയിലാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

സോണിയയുടെ വരവ്

സോണിയയുടെ വരവ്

സോണിയാ ഗാന്ധി അധികാരം ഏറ്റെടുത്തതോടെ പാര്‍ട്ടിയിലെ സീനിയര്‍ എല്ലാ സംസ്ഥാനത്തും ശക്തമായിരിക്കുകയാണ്. ഇവര്‍ രാഹുല്‍ ക്യാമ്പിലുള്ളവരെ പുറത്താക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. ഇത് പല യുവ നേതാക്കളുടെയും രാഷ്ട്രീയ ഭാവി ഇല്ലാതാക്കുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഇവര്‍ ബിജെപിയിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. മൂന്ന നേതാക്കളുടെ കാര്യമാണ് ഇതില്‍ ഉറപ്പുള്ളത്. സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്‌റ എന്നിവരാണ് പാര്‍ട്ടി വിടുന്നതിന്റെ വക്കില്‍ നില്‍ക്കുന്നത്.

മുംബൈ ക്യാമ്പ്

മുംബൈ ക്യാമ്പ്

മുംബൈ ക്യാമ്പ് ആകെ തകര്‍ന്നടിയുന്ന അവസ്ഥയിലാണ്. മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം മോദിയെ പുകഴ്ത്തിയത് ഇതിന്റെ സൂചനയാണ്. സഞ്ജയ് നിരുപം പാര്‍ട്ടിയില്‍ വീണ്ടും ശക്തനായിരിക്കുകയാണ്. വിബിഎയുമായുള്ള സഖ്യം പൊളിഞ്ഞത് നിരുപം കാരണമാണ്. ഇതിലുള്ള പ്രശ്‌നങ്ങള്‍ ദിയോറയെ പാര്‍ട്ടിക്ക് പുറത്തേക്ക് നയിച്ചിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദിയോറ മുന്നില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പരാജയപ്പെടുത്തിയത് നിരുപത്തിന്റെ അനുയായികളാണ്. ഫട്‌നാവിസുമായി രഹസ്യ ചര്‍ച്ചയ്ക്കാണ് ദിയോറ തയ്യാറെടുക്കുന്നത്.

പൈലറ്റിനെതിരെ നീക്കം

പൈലറ്റിനെതിരെ നീക്കം

സച്ചിന്‍ പൈലറ്റിനെതിരെയുള്ള നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ഏറ്റവും വലിയ പ്രതിസന്ധി. ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അശോക് ഗെലോട്ട് പാര്‍ട്ടി പിടിച്ചെടുത്തിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സച്ചിന്‍ പൈലറ്റിനെ നീക്കാനാണ് ശ്രമം. അടുത്ത 10 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് പകരം പുതിയ അധ്യക്ഷന്‍ എത്താനാണ് സാധ്യത. പൈലറ്റ് മുഖ്യമന്ത്രി പദത്തിനായി ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് ഗെലോട്ട് പക്ഷം പറയുന്നത്.

പുതിയ പാര്‍ട്ടിയിലേക്ക്

പുതിയ പാര്‍ട്ടിയിലേക്ക്

ജോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും സ്വന്തം പാര്‍ട്ടി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. യുവക്യാമ്പ് ഒരുമിച്ച് പോരാടുന്ന രീതിയോ ലോബിയിംഗോ ഇല്ലെന്ന് നേതാക്കള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും, കാര്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് യുവ ക്യാമ്പിന് പ്രതിസന്ധിയാവുന്നത്. സംസ്ഥാന തലത്തില്‍ തന്നെ പല തട്ടുകളിലായിട്ടാണ് രാഹുല്‍ ക്യാമ്പ് നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടിക്കുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം

സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം

മധ്യപ്രദേശില്‍ ദീപാവലിക്ക് ശേഷം നിര്‍ണായക തീരുമാനങ്ങള്‍ സിന്ധ്യ പ്രഖ്യാപിക്കും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അറിഞ്ഞ ശേഷം സച്ചിന്‍ പൈലറ്റ് അടുത്ത നീക്കങ്ങള്‍ തയ്യാറാക്കും. കോണ്‍ഗ്രസ് പൂര്‍ണമായി പരാജയപ്പെട്ടാല്‍ എത്രയും പെട്ടെന്ന് പുതിയ പാര്‍ട്ടി ഉണ്ടാക്കി, ബിജെപിയുമായി ചേരാനുള്ള നീക്കവും പൈലറ്റ് നടത്തും. അതേ രീതിയാണ് സിന്ധ്യയും നടത്തുക. ദിഗ്വിജയ് സിംഗിനോട് പിടിച്ചു നില്‍ക്കാന്‍ പുതിയ പാര്‍ട്ടി മാത്രമാണ് മുന്നിലുള്ള വഴി.

<strong>വി ആര്‍ പ്രൗഡ് ഓഫ് യൂ.... ഹൗഡി മോദിയില്‍ സ്വാഗത ഗാനം പാടി കുട്ടനാട്ടുകാരി, കേരളത്തിന് അഭിമാനം</strong>വി ആര്‍ പ്രൗഡ് ഓഫ് യൂ.... ഹൗഡി മോദിയില്‍ സ്വാഗത ഗാനം പാടി കുട്ടനാട്ടുകാരി, കേരളത്തിന് അഭിമാനം

English summary
congress next gen looking for news options
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X