ഇനി എന്താണ് കോണ്‍ഗ്രസ് പ്ലാന്‍? രാംലീല മൈതാനത്ത് പ്രതിഷേധം, അഭിജിത് ദീപ്‌കെ എന്തുചെയ്യും

സിജെപിയുടെ പ്രധാന നേതാക്കള്‍ ജയിലിലായ സാഹചര്യത്തില്‍ എസ്‌ഐആര്‍ വിരുദ്ധ സമരത്തില്‍ അവരുടെ അടുത്ത നീക്കം എന്ത് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ഇന്ന് കോടതി ജാമ്യം നല്‍കി. സൗരവ് ദാസും അശുതോഷ് രംഗയും നിലവില്‍ ജയിലിലാണ്. സിജെപി സ്വന്തമായി സമരം ആരംഭിക്കുമോ, ഇന്ത്യാ സഖ്യത്തിന്റെ സമരങ്ങള്‍ക്കൊപ്പം ചേരുമോ, അതോ നേതാക്കള്‍ ജയിലില്‍ നിന്നിറങ്ങാന്‍ കാത്തിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യം നടത്തുന്ന മാര്‍ച്ചിന് പോലിസ് അനുമതി നല്‍കിയിട്ടുണ്ട്. നവരാത്രിക്കുശേഷം രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സഖ്യത്തിന്റെ തീരുമാനം. ഒക്ടോബര്‍ 24നകം ഡല്‍ഹിയിലെത്താന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനു മുമ്പ് സഖ്യനേതാക്കള്‍ യോഗം ചേരും. ഓരോ പാര്‍ട്ടിക്കും സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ ആളുകളെ ഡല്‍ഹിയിലെത്തിക്കാനും ധാരണയായി.

congress rahul gadnhi Abhijeet Dipke

അതിനിടെ, തിരംഗ റാലിക്ക് ഒരുങ്ങവെ അറസ്റ്റിലായ സിജെപി കണ്‍വീനര്‍ അഭിജിത് ദിപ്കെ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഉച്ചയോടെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. 50000 രൂപയുടെ സമാധാന ബോണ്ടില്‍ ഒപ്പിട്ടാണ് ദീപ്‌കെ ഇറങ്ങിയത്. ശേഷം അദ്ദേഹം എന്‍സിപി (എസ്പി) നേതാവ് അനീഷ് ഗവാണ്ടെയുടെ വസതിയിലേക്ക് മടങ്ങി.

തിരംഗ മാര്‍ച്ചുമായി മുന്നേറുന്നതിനിടെ മണ്ഡി ഹൗസില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഐസ പ്രസിഡന്റ് നേഹ ബോറയെ ഡല്‍ഹി പോലിസ് പുലര്‍ച്ചെ വിട്ടയച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് നേഹയെ കസ്റ്റഡിയിലെടുത്തത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ ആര്‍കെ പുരം പോലിസ് സ്റ്റേഷനില്‍നിന്നാണ് വിട്ടയച്ചത്.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡല്‍ഹിയില്‍ തുടരുന്നു. റെവല്യൂഷണറി വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍ഡബ്ല്യുപിഐ), ക്രാന്തികാരി യുവ സംഘടന്‍ (കെവൈഎസ്) എന്നീ ഇടത് സംഘടനകള്‍ ജന്തര്‍ മന്തര്‍ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ മാര്‍ച്ച് റെയ്‌സിന റോഡില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ക്കിടെ വനിതാ പ്രവര്‍ത്തകര്‍ക്കും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപിച്ച് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ (എഐഡിഡബ്ല്യുഎ), നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ (എന്‍എഫ്‌ഐഡബ്ല്യു), ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ (എഐപിഡബ്ല്യുഎ), ഓള്‍ ഇന്ത്യ മഹിളാ സാംസ്‌കൃതിക് സംഘടന (എഐഎംഎസ്എസ്) തുടങ്ങിയ സംഘടനകള്‍ ഡല്‍ഹി പൊലിസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. അതിക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma