കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീന് കാവലിരുന്ന് കോണ്‍ഗ്രസ്; പ്രതിഷേധം, ഭോപ്പാലില്‍ അര്‍ധരാത്രി ദിഗ്‌വിജയ് സന്ദര്‍ശിച്ചു

Google Oneindia Malayalam News

ദില്ലി: വോട്ടിങ് മെഷീനില്‍ വ്യാപക തിരിമറിക്ക് സാധ്യതയുണ്ടെന്ന് പ്രതിപക്ഷം സംശയിക്കുന്നു. വോട്ടിങ് മെഷീനുകള്‍ മാറ്റിവെക്കാനിടയുണ്ടെന്നും അവര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞതുമുതല്‍ വോട്ടിങ് മെഷീന്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് പുറത്ത് കാവലിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍. പലയിടത്തും പ്രതിഷേധം രൂപപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

Az

വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് കാണിച്ച് യുപിയില്‍ പ്രതിഷേധം നടന്നു. ചില വീഡിയോകള്‍ പുറത്തുവന്നതോടെയാണ് പ്രതിഷേധം. മധ്യപ്രദേശിലെ ഭോപ്പാലില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്നത് സെന്‍ട്രല്‍ ജയിലിലാണ്. ചൊവ്വാഴ്ച രാത്രി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങും ഭാര്യയും സന്ദര്‍ശിച്ചു. ഈ വേളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലിന് പുറത്ത് കാവല്‍ ഇരിക്കുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ മീററ്റിലും റായ്ബറേലിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരിക്കുന്നുണ്ട്. ചണ്ഡീഗഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച മുതല്‍ സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് ഇരിക്കുകയാണ്. സിസിടിവി പരിശോധിക്കാന്‍ പാര്‍ട്ടി പ്രതിനിധികള്‍ക്കും അവസരമുണ്ട്. വോട്ടിങ് കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് മുംബൈ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ കമ്മീഷനോട് ആവശ്യപ്പെട്ടു. അസമിലെ കാമരൂപിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് മെഷീനുകള്‍ക്ക് കാവല്‍ തുടുരുന്നുണ്ട്.

രണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനുംരണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനും

കഴിഞ്ഞദിവസം 22 പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിങ് മെഷീനിലെ വിശ്വാസമില്ലായ്മ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വിവിപാറ്റ് സ്ലിപ്പുകള്‍ ആദ്യം എണ്ണണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ വിവിപാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനിലെ എണ്ണവുമായി ഒത്തുനോക്കണമെന്ന ആവശ്യം സുപ്രീംകോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

English summary
Congress Night Vigil Outside EVM Rooms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X