കോണ്‍ഗ്രസ് ക്ഷീണിച്ചിട്ടില്ല; പോരാട്ടത്തില്‍ മുന്നില്‍ തന്നെയെന്ന് ശരദ് പവാര്‍
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചണത്തില്‍ കോണ്സജീവമല്ലെന്ന ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കോണ്‍ഗ്രസ് ക്ഷീണിച്ചിട്ടില്ല. അവര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് മുന്നില്‍ തന്നെയുണ്ട്. താഴെതട്ട് മുതല്‍ തന്നെ അവര്‍ ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച വെയ്ക്കുന്നതെന്നും ശരദ് പവാര് പറഞ്ഞു.

കോണ്‍ഗ്രസും എന്‍സിപിയും ക്ഷീണിച്ചെന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനയേയും പവാര്‍ തള്ളി. പാര്‍ട്ടിയല്ല ക്ഷീണിച്ചത്, ഷിന്‍ഡേയാകും. താനും ക്ഷീണിച്ചെന്നാണ് ഷിന്‍ഡേ പറഞ്ഞത്. എന്നാല്‍ താന്‍ ക്ഷീണിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു. ശരദ് പവാര്‍ ഒഴികെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ഒന്നും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമല്ലെന്നായിരുന്നു ബിജെപി വിമര്‍ശിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരണത്തില്‍ സജീവമല്ലെന്ന് താന്‍ കരുതുന്നില്ല. മഹാരാഷ്ട്രയില്‍ താഴെ തട്ട് മുതല്‍ തന്നെ കോണ്‍ഗ്രസിന് മികച്ച സംഘടനാ സംവിധാനമാണ് ഉള്ളത്. നിരവധി മണ്ഡലങ്ങളില്‍ പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഏറെ മുന്നേറി കഴിഞ്ഞുവെന്നും പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പവാര്‍ വ്യക്തമാക്കി.
എന്‍സിപി അധ്യക്ഷന്‍ എന്ന നിലയിലും ദീര്‍ഘകാലം പാര്‍ലമെന്‍റേറിയനായതിനാലുമുള്ള പരിചയ സമ്പത്ത് തനിക്കുണ്ട്. അതിനര്‍ത്ഥം കോണ്‍ഗ്രസ് ക്ഷീണിച്ചു എന്നല്ല. കോണ്‍ഗ്രസിന് മികച്ച പ്രവര്‍ത്തകര്‍ ഉണ്ട്. എന്‍സിപി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രചരണത്തില്‍ ബഹുദൂരം പിന്നിട്ടെന്നും ശരദ് പവാര് പറഞ്ഞു.












Click it and Unblock the Notifications