കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക തുടങ്ങിവെച്ചു.... അഞ്ചിടത്ത് ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്, മൂന്നിടത്ത് പ്രതീക്ഷ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ അതീവ പ്രതീക്ഷയോടെയാണ്. ദേശീയ തലത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷയുള്ള തിരഞ്ഞെടുപ്പ് കൂടിയാണിത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസിന്റെ നേതൃത്വം അനൗദ്യോഗികമായി ഏറ്റെടുത്ത ശേഷം വരുന്ന വലിയ തിരഞ്ഞെടുപ്പുകള്‍ കൂടിയാണിത്.

ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍

അതുകൊണ്ട് തന്നെ ബിജെപിയെ മാത്രം കുറ്റം പറഞ്ഞ് പോകാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. പകരം ബദല്‍ മാര്‍ഗങ്ങളാണ് കോണ്‍ഗ്രസ് തേടുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ തന്നെ വന്നിരിക്കുകയാണ്.

1

പ്രിയങ്ക ഗാന്ധി തുടങ്ങി വെച്ച പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും തുടരാന്‍ പോകുന്നത്. യുപിയിലാണ് സൗജന്യങ്ങളുടെ പെരുമഴയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സ്‌കൂട്ടികളും സ്മാര്‍ട്ട്‌ഫോണുകളും സ്ത്രീകള്‍ക്കായി പ്രിയങ്ക പ്രഖ്യാപിച്ചു. യുപിയില്‍ വനിതാ വോട്ടര്‍മാര്‍മാരെ കൂട്ടുപിടിച്ചാല്‍ നേട്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസിന് അറിയാം. മായാവതിയുടെ അഭാവം യുപിയില്‍ ശക്തമായിട്ടുണ്ട്. ആ ഇടത്തിലേക്ക് പ്രിയങ്ക ലഖിംപൂര്‍ ഖേരി സംഭവത്തോടെ എത്തിയിരിക്കുകയാണ്. യുവതികളുടെയും യുവാക്കളുടെയും വോട്ടുകള്‍ പ്രിയങ്കയുടെ പ്രഖ്യാപനത്തില്‍ ഭിന്നിക്കുമെന്നാണ് സൂചന.

2

ബിജെപി കരിമ്പ് കര്‍ഷകര്‍ക്കായി ഒരുപാട് ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് പൊളിക്കാനുള്ള പ്രഖ്യാപനവും പ്രിയങ്ക നടത്തി. കരിമ്പിന്റെ നിരക്ക് 400 രൂപയായിട്ട് ഉയര്‍ത്തുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. നിലവില്‍ ഉയര്‍ന്ന നിരക്ക് യുപിയില്‍ വൈദ്യുതിക്കായി നല്‍കുന്നുണ്ട്. ഇത് പകുതിയായി കുറയ്ക്കും. ഇതിനൊപ്പം കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുകയും ചെയ്യും. കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ബിജെപിക്ക് പോലും സംശയമില്ല. കോണ്‍ഗ്രസിന്റെ സ്ഥിരം മുഖങ്ങള്‍ക്ക് പകരം പുതുമുഖങ്ങള്‍ വരുന്നതോടെ വിശ്വാസ്യത വരും. ആ വിശ്വാസ്യതയ്ക്ക് ഈ പ്രഖ്യാപനങ്ങള്‍ കരുത്ത് പകരും.

3

പ്രിയങ്ക തുടങ്ങി വെച്ച ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലും ആവര്‍ത്തിക്കും. യുപിയില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ പ്രിയങ്ക കോണ്‍ഗ്രസിലെ അവസാന വാക്കായി മാറുമെന്ന് ഉറപ്പാണ്. ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും പ്രകടനപത്രിക പ്രിയങ്ക മുദ്ര പതിഞ്ഞതായിരിക്കും. ആ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രീകരിച്ചുള്ള പരിഹാരങ്ങളായിരിക്കും പ്രകടപത്രികയില്‍ ഉണ്ടാവുക. ഒക്ടോബര്‍ 26ന് തിരഞ്ഞെടുപ്പ് തന്ത്രം മെനയാനായി ഒരു യോഗവും കോണ്‍ഗ്രസ് ചേരുന്നുണ്ട്.

4

യുപിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വെല്ലുവിളി ഉയര്‍ത്തുന്നത്. പ്രിയങ്ക വിദ്യാര്‍ത്ഥികളെ നേരിട്ട് കണ്ടാണ് ഈ തന്ത്രങ്ങള്‍ രൂപീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് പഠിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വേണമെന്നാണ് തന്നോട് പറഞ്ഞതെന്ന് പ്രിയങ്ക പറയുന്നു. അത് നല്‍കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. പ്ലസ്ടു പരീക്ഷ പാസാകുന്നവര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും ബിരുദ കോഴ്‌സുകള്‍ പാസാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂട്ടിയുമാണ് നല്‍കുക. യുപിയില്‍ കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷം പോലുമല്ല. പക്ഷേ പഞ്ചാബില്‍ ഭരിക്കുകയും ബാക്കി മൂന്നിടത്ത് പ്രതിപക്ഷവുമാണ്.

5

പഞ്ചാബില്‍ വൈദ്യുതി നിരക്കിന്റെ കുടിശ്ശിക എഴുതി തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. 52 ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 1200 കോടിയാണ് ഇതിനായി മാറ്റിവെച്ചത്. ഗോവയില്‍ വലിയ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് നല്‍കുമോ എന്ന് ഉറപ്പില്ല. കാരണം ഒരുപാട് വര്‍ഷം കോണ്‍ഗ്രസാണ് ഇവിടെ ഭരിച്ചത്. വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ തിരിച്ചടിയാവുമെന്നാണ് ആശങ്ക. ഉത്തരാഖണ്ഡില്‍ വൈദ്യുതി മേഖലയില്‍ അടക്കം പ്രഖ്യാപനം വന്നേക്കും. ഉത്തരാഖണ്ഡിലും ഗോവയിലും പഞ്ചാബിലും അധികാരം പിടിക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസിനുണ്ട്.

6

ഇതിനൊപ്പം പണപ്പെരുപ്പവും വിലക്കയറ്റവും ഉയര്‍ത്തി കാണിക്കും. ഇത് രണ്ടും നേരത്തെ ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന് നേട്ടമായിരുന്നു. പ്രഖ്യാപനത്തിന് മുമ്പ് രാജ്യത്താകെ പ്രക്ഷോഭ പരമ്പര തന്നെ നടത്തി കോണ്‍ഗ്രസ് ജനങ്ങളെ ഇക്കാര്യം ബോധിപ്പിക്കും. ജന്‍ജാഗരണ്‍ അഭിയാന്‍ എന്നാണ് പദ്ധതികളുടെ പേര്. ഇന്ധന വില അടക്കം ചര്‍ച്ചയാവും. കേന്ദ്രം വിലക്കയറ്റത്തിന് സഹായകരമാകുന്ന നിലപാടാണ് എടുക്കുന്നതെന്ന കാര്യങ്ങളാണ് ബോധ്യപ്പെടുത്തുക. സാധാരണക്കാരന്റെ വിഷയങ്ങള്‍ ബിജെപിയെ ബാധിക്കുമെന്നാണ് നേരത്തെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്

English summary
congress now planning to copy priyanka gandhi's sops to other states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X