കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ തിരിച്ചെത്തി: ബിജെപിയുടെ മോഹം ഇനി വിലപോവില്ല, വിമതരെ മെരുക്കാന്‍ അറ്റകൈ പ്രയോഗം

Google Oneindia Malayalam News

ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപി വലിയ നേട്ടം ഉണ്ടാക്കിയതോടെ നേരത്തെ തന്നെ പ്രശ്നങ്ങള്‍ നിലനിന്നിരുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. മെയ് 23 ന് തിരരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു.

<strong> മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം</strong> മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം

യെദ്യൂരപ്പയുടെ അവകാശ വാദത്തിന് ശക്തിപകര്‍ന്നുകൊണ്ട് കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതോടെ അപകടം മണത്ത ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുക്കി കൊണ്ടിരിക്കുന്നത്.

യദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച

യദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച

വിമത എംഎല്‍എമാരായ രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വടക്കന്‍ കര്‍ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രമേഷ് ജാര്‍ക്കിഹോളിക്കൊപ്പം മേഖലയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

മറുതന്ത്രം

മറുതന്ത്രം

ഇതോടെയാണ് സര്‍ക്കാറിനെ അട്ടമിറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസും ജെഡിഎസും മറുതന്ത്രം പയറ്റുന്നത്. നിലവില്‍ പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍മാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി അനുനയിപ്പിക്കാനാണ് ഇരുപാര്‍ട്ടികളുടേയും ശ്രമമെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മന്ത്രിസ്ഥാനങ്ങള്‍

മന്ത്രിസ്ഥാനങ്ങള്‍

34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസന്‍റെ ഒന്നും ജെഡിഎസിന്‍റെ രണ്ടും മന്ത്രിസ്ഥാനങ്ങള്‍ വിമത എംഎല്‍എമാര്‍ക്ക് നല്‍കാമെന്നാണ് തീരുമാനം. വിമതരെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ നിലവിലെ അഞ്ചോലം മന്ത്രിമാരോട് രാജി ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

പുന:സംഘടനയല്ല

പുന:സംഘടനയല്ല

ഇത് മന്ത്രിസഭാ പുന:സംഘടനയല്ല. നിലവില്‍ ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളിലേക്ക് അതൃപ്തരായ എംഎല്‍എമാരെ ഉള്‍പ്പെടുത്തുമെന്നാണ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറയുന്നത്. വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ജെഡിഎസ് നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരുവില്‍ എത്തി

ബെംഗളൂരുവില്‍ എത്തി

വിമതരെ അനുനനയിപ്പിച്ച് സഖ്യസര്‍ക്കാറിനെ നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും എഐസിസി ജനറല്‍ സെക്രട്ടി കെസി വേണുഗോപാലും ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. വിദേശത്തായിരുന്നു ഡികെ ശിവകുമാറും സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടും.

ഡികെ

ഡികെ

നിയമസഭാ തിര‍ഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി നത്തിയ ശ്രമങ്ങളെ സമര്‍ത്ഥമായി പ്രതിരോധിച്ച് സഖ്യസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കവഹിച്ച ശിവകുമാര്‍ തിരികെ എത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസമായി.

ജാര്‍ക്കി ഹോളി ഒഴികെയുള്ളവരെ

ജാര്‍ക്കി ഹോളി ഒഴികെയുള്ളവരെ

സംസ്ഥാന ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭരണപക്ഷ എംഎല്‍മാരിലേറെയും. ഇവരെ ചേര്‍ത്തു നിര്‍ത്തി വിമത നേതാവ് രമേഷ് ജാര്‍ക്കി ഹോളി ഒഴികെയുള്ളവരെ അനുനയിപ്പിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ സജീവമാണ്.

ജൂണ്‍ പത്ത് അതിജീവിക്കില്ല

ജൂണ്‍ പത്ത് അതിജീവിക്കില്ല

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന് ജൂണ്‍ പത്ത് അതിജീവിക്കാന‍് കഴിയില്ലെന്ന പ്രസ്താവനയുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെഎന്‍ രാജണ്ണ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സഖ്യ സര്‍ക്കാറിനെതിരെ പരസ്യമായി രംഗത്ത് വന്ന നേതാവിനോട് കോണ്‍ഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്.

മോദി അധികാരമേറ്റു കഴിഞ്ഞാല്‍

മോദി അധികാരമേറ്റു കഴിഞ്ഞാല്‍

കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തകര്‍ന്നു കഴിഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ സഖ്യസര്‍ക്കാറിന്‍റെ പതനത്തിന് വേറൊന്നും ചേയ്യേണ്ട കാര്യമില്ല. 30 ന് മോദി അധികാരത്തിലേല്‍ക്കും, അതോടെ ഈ സര്‍ക്കാറിന് ജൂണ്‍ 10 കടക്കാന്‍ പോവുന്നില്ലെന്നായിരുന്നു രാജണ്ണ പറഞ്ഞത്.

കര്‍ണാടക നിയമസഭയില്‍

കര്‍ണാടക നിയമസഭയില്‍

225 സീറ്റുകളുള്ള കര്‍ണാടക നിയമസഭയില്‍ 105 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും 79 അംഗങ്ങളുള്ളു കോണ്‍ഗ്രസും 37 അംഗങ്ങളുള്ള ജെഡിഎസും സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ജെഡിഎസ് മുഖ്യമന്ത്രി പദം വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാരെ തങ്ങളുടെ വരുതിയിലാക്കി സര്‍ക്കാറിനെ മറിച്ചിടാനുള്ള ശ്രമമാണ് ബിജെപി തുടരുന്നത്.

ട്വീറ്റ്

ബെംഗളൂരുവില്‍ തിരക്കിട്ട കൂടിയാലോചനകള്‍

English summary
opertion lotus; congress offering cabinet berths to rebel mlas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X