കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫണ്ടില്ല, ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസ് നിര്‍മ്മാണം പ്രതിസന്ധിയില്‍.. കോണ്‍ഗ്രസില്‍ ദാരിദ്രമോ..

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലി റോസ് അവന്യുവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇന്ദിര ഭവന്റെ നിര്‍മ്മാണം ആവശ്യത്തിന് ഫണ്ടില്ലാത്തലിനാല്‍ ഇഴയുന്നു. നവംബറില്‍ പണി പൂര്‍ത്തിയാക്കേണ്ട കെട്ടിടം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വന്നതോടെയാണ് ആവശ്യത്തിന് ഫണ്ടില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്.

<br> ബിജെപിക്ക് കനത്ത തിരിച്ചടി; തീപ്പൊരി നേതാവ് രാജിവച്ചു, 'കോണ്ടവും അബോര്‍ഷനും' പാരയായി
ബിജെപിക്ക് കനത്ത തിരിച്ചടി; തീപ്പൊരി നേതാവ് രാജിവച്ചു, 'കോണ്ടവും അബോര്‍ഷനും' പാരയായി

അക്ബര്‍ റോഡിലെ 40 വര്‍ഷമായി കോണ്‍ഗ്രസ് ഓഫീസായ കെട്ടിടത്തില്‍ നിന്നും ഒക്ടോബറില്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് സേവാ ദള്‍ ഓഫിസ്, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഇന്ദിര ഭവനിലേക്ക് മാറാന്‍ തീരുമാനം ഉണ്ടായിരുന്നു. 2016ല്‍ പണി ആരംഭിച്ച ഓഫീസിന് 172 കോടിയാണ് ചെലവു വരുന്നത്.160.76 കോടി കെട്ടിട നിര്‍മാണ ചെലവും ബാക്കി തുക നികുതി ആണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. 80 കോടി ഇതിനകം ചെലവിട്ടെന്നും ഇനി കെട്ടിടത്തിലെ ഉള്‍വശമാണ് പണി പൂര്‍ത്തിയാക്കാനുള്ളതെന്നും പറഞ്ഞു.

congress3-152

ജൂലൈയോടെ മന്ദഗതിയിലായ കെട്ടിടം പണി നിലനില്‍ തുടരുന്നുവെങ്കിലും മന്ദഗതിയിലാണ്. സാധാരണ ഗതിയില്‍ ഫണ്ട് ലഭിച്ചാല്‍ കെട്ടിടം പണി 4 മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.ഭരണം മാറിയതോടെയാണ് പാര്‍ട്ടിക്ക് ഫണ്ടില്ലാതെ വന്നത്.അതേ സമയം ബിജെപിയുടെ ദിന്‍ ദയാല്‍ മാര്‍ഗിലെ ഓഫീസ് 18 മാസം കൊണ്ട് പൂര്‍ത്തിയായിരുന്നു.

English summary
congress office construction in delhi is delayed due to lack of fund. Party thrives to find fund for building completion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X