കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചരണ്‍ജിത്ത് സിംഗ് ചന്നി? ഞെട്ടിച്ച് കോണ്‍ഗ്രസിന്റ വീഡിയോ

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ചരണ്‍ജിത്ത് സിംഗ് ചന്നിയും സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലാണ് തര്‍ക്കം. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല.എന്നാല്‍ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന ഒരു വീഡിയോ ഇത്തവണ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചരണ്‍ജിത്ത് ചന്നിയായിരിക്കും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സൂചന നല്‍കുന്നതാണ് ഈ വീഡിയോ. ഇതാണ് ശരിയാവുന്നതെങ്കില്‍ സിദ്ദുവിനുള്ള ഏറ്റവും വലിയ തിരിച്ചടിയാണിത്. 36 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളുംദിലീപിന്റെ സുഹൃത്ത് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി, പോലീസ് തിരഞ്ഞത് തോക്കും ദൃശ്യങ്ങളും

1

ഒരു വ്യക്തി ഒരു സ്ഥാനത്ത് ഇരിക്കാന്‍ നിര്‍ബന്ധിതനാക്കപ്പെടുന്നുണ്ടെങ്കില്‍ അയാളാണ് യഥാര്‍ത്ഥ മുഖ്യമന്ത്രിയെന്ന് നടന്‍ സോനു സൂദ് പറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പ്രഖ്യാപിക്കുക പോലും വേണ്ട. ഒരു ബാക്ക് ബെഞ്ചറെ തിരഞ്ഞെടുത്ത് നിനക്ക് ഈ അവസരം അര്‍ഹിക്കുന്നതാണെന്ന് പറയും പോലെ ആ നേതാവിനോട് ആ പദവി അര്‍ഹിക്കുന്നതാണെന്നും പറയേണ്ടതില്ലെന്നും സോനു സൂദ് പറയുന്നു. ഇതിന് ശേഷം വരുന്ന ദൃശ്യങ്ങളിലാണ് ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ ദൃശ്യങ്ങളുള്ളത്. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചന്നി തന്നെയായിരിക്കും എത്തുക എന്ന സൂചന ലഭിച്ചത്.

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നാണ് സിദ്ദുവിന്റെ ആവശ്യം. എന്നാല്‍ ഇതിനോട് ഹൈക്കമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചാല്‍ ഒറ്റക്കെട്ടായി നേതൃത്വം തിരഞ്ഞെടുപ്പിനെ നേരിടില്ലെന്നാണ് ഭയം. ഇനി സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ ദളിത് വോട്ടുകള്‍ ആ നിമിഷം കോണ്‍ഗ്രസിന് നഷ്ടമാകും. ചന്നിയെ തന്നെ രാഹുലും പ്രിയങ്കയും പിന്തുണയ്ക്കുന്നുണ്ട്. ചന്നിയും തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് കഴിഞ്ഞ തവണ അമരീന്ദറിനെയാണ് ഉയര്‍ത്തി കാണിച്ചത്.

അതേസമയം പഞ്ചാബില്‍ ഇത്തവണ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ അമരീന്ദര്‍ സിംഗിനെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നുണ്ട്. സിദ്ദുവിനെ അമരീന്ദര്‍ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്. സിദ്ദുവിനെതിരെ മത്സരിക്കുമെന്ന് അമരീന്ദര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇത്തവണയും അദ്ദേഹം രണ്ട് സീറ്റില്‍ തന്നെ മത്സരിക്കാനുള്ള സാധ്യതയും ശക്തമാണ്. അതുകൊണ്ട് സിദ്ദുവും രണ്ട് സീറ്റില്‍ മത്സരിച്ചേക്കാന്‍ സാധ്യതയുണ്ട്. പട്യാല അര്‍ബന്‍, ബട്‌ല, ജലാലാബാദ് എന്നീ സീറ്റുകളിലാണ് നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. ഇതില്‍ പട്യാല സീറ്റില്‍ നിന്ന് സിദ്ദു മത്സരിക്കാനാണ് സാധ്യത.

യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍യുപി നിലനിര്‍ത്താന്‍ കല്യാണ്‍ സിംഗ് ഫോര്‍മുല, ബിജെപിയുടെ പ്ലാന്‍ ഇങ്ങനെ, വെല്ലുവിളി ഇക്കാര്യത്തില്‍

Recommended Video

cmsvideo
UP assembly election 2022: 2 MLAs resign from BJP’s ally Apna Dal

English summary
congress official social media handle posted video that showing as charanjit channi as cm face
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X