കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഭരണം പിടിക്കാന്‍ സോണിയയുടെ പടയാളികള്‍... സിദ്ധരാമയ്യക്ക് പിടിവിടുന്നു!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ വീഴുകയും ദേശീയ തലത്തില്‍ സോണിയാ ഗാന്ധി അധ്യക്ഷയാവുകയും ചെയ്തതോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. പ്രധാനമായും സിദ്ധരാമയ്യക്കാണ് കുരുക്ക് മുറുകുന്നത്. പാര്‍ട്ടിയിലെ വിമതര്‍ക്കെതിരെ അദ്ദേഹം പടയൊരുക്കം തുടങ്ങുന്നതിന് മുമ്പാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കര്‍ണാടകത്തില്‍ സോണിയ ക്യാമ്പ് ശക്തമാകുമെന്നാണ് സൂചന.

കോണ്‍ഗ്രസ് ഭരിക്കുന്ന ഓരോ സംസ്ഥാനങ്ങളിലും, കോണ്‍ഗ്രസ് ശക്തമായ മറ്റ് സംസ്ഥാനങ്ങളിലും സോണിയ ക്യാമ്പ് മുന്‍നിരയിലേക്ക് വരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സഖ്യം പൊളിയാനുള്ള പ്രധാന കാരണമായി ജെഡിഎസ് ഉയര്‍ത്തി കാണിക്കുന്നത് സിദ്ധരാമയ്യയെയാണ്. ഇതൊക്കെ അദ്ദേഹം മറികടക്കുമോ എന്നാണ് അറിയാനുള്ളത്. മല്ലികാര്‍ജുന്‍ ഗാര്‍ഗെ സംസ്ഥാന ഭരണത്തിന്റെ മുന്‍നിരയിലേക്ക് എത്താനുള്ള സാധ്യതകളും ശക്തമാണ്.

കര്‍ണാടകത്തിലെ പ്രതിസന്ധി

കര്‍ണാടകത്തിലെ പ്രതിസന്ധി

ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വന്‍ നീക്കങ്ങളാണ് സിദ്ധരാമയ്യ നടത്തിയിരുന്നത്. ബിജെപിയിലെ അതൃപ്തിയുള്ള നേതാക്കളുമായി വലിയൊരു ചര്‍ച്ച തന്നെ സിദ്ധരാമയ്യക്ക് മുന്നിലുണ്ടായിരുന്നു. തന്റെ പക്ഷത്തുണ്ടായിരുന്ന നേതാക്കള്‍ കൂറുമാറിയതിന് വലിയ തിരിച്ചടി നല്‍കണമെന്ന വാശിയിലാണ് അദ്ദേഹം. പല മണ്ഡലങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം കടുത്തിരിക്കുകയാണ്.

സീനിയര്‍ ക്യാമ്പ് വരുന്നു

സീനിയര്‍ ക്യാമ്പ് വരുന്നു

കര്‍ണാടക രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ക്യാമ്പില്‍പ്പെട്ട നേതാവാണ് സിദ്ധരാമയ്യ. 2013ലെ വിജയവും, പിന്നീട് മുഖ്യമന്ത്രി പദം കിട്ടിയതുമെല്ലാം രാഹുലിന്റെ പിന്തുണ കൊണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെ സംസ്ഥാനത്ത് സിദ്ധരാമയ്യയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ക്യാമ്പില്‍പ്പെട്ടവരൊക്കെ തല്‍ക്കാലം സീനിയര്‍ നേതാക്കള്‍ക്കൊപ്പം പോവുന്ന സൂചനയാണ് ലഭിക്കുന്നത്.

സോണിയ ക്യാമ്പ്

സോണിയ ക്യാമ്പ്

സോണിയ ക്യാമ്പിലെ സീനിയര്‍ നേതാക്കള്‍ കര്‍ണാടകത്തിലെ നിര്‍ണായക പദവികള്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ഒഴിവു വന്ന പദവികളും ഇവര്‍ക്ക് ലഭിക്കും. അതേസമയം രാഹുലിന്റെ ഭരണത്തില്‍ സിദ്ധരാമയ്യയുടെ അനുയായികളായി മാറിയ സീനിയര്‍ ക്യാമ്പ് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സോണിയ ഇവര്‍ക്ക് പ്രത്യേക പദവികളും നല്‍കും. ഇവര്‍ പിന്തുണയ്ക്കുന്നവര്‍ക്കൊന്നും മുമ്പ് മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല എന്നതും ഇവര്‍ സോണിയയെ അറിയിച്ചിട്ടുണ്ട്.

നാലംഗ സംഘം

നാലംഗ സംഘം

നാലംഗ സംഘമാണ് എല്ലാ നേതാക്കളെയും നിയന്ത്രിക്കുന്നത്. ഡോ. ജി പരമേശ്വര, കെഎച്ച് മുനിയപ്പ, വീരപ്പ മൊയ്‌ലി, എച്ച്‌കെ പാട്ടീല്‍ എന്നിവരാണ് സംസ്ഥാന സമിതിയെ നിയന്ത്രിക്കുന്നത്. ഇവര്‍ക്കൊപ്പം മല്ലികാര്‍ജുന്‍ ഗാര്‍ഗെയുമുണ്ട്. മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് നിരവധി പേരുടെ പിന്തുണയുണ്ട്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം നേരത്തെ തന്നെ കോണ്‍ഗ്രസിലുണ്ടായിരുന്നു. പക്ഷേ അതിന് പിന്തുണ കിട്ടിയിരുന്നില്ല.

പ്രതിപക്ഷ നേതൃപദവി

പ്രതിപക്ഷ നേതൃപദവി

സിദ്ധരാമയ്യക്കൊപ്പം കെജെ ജോര്‍ജും കൃഷ്ണ ബൈര ഗൗഡയുമാണ് ഉള്ളത്. പക്ഷേ പാര്‍ട്ടി ഇപ്പോഴും സിദ്ധരാമയ്യയുടെ കൂടെയാണ്. അതേസമയം സിദ്ധരാമയ്യ പ്രതിപക്ഷ നേതാവാകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സീനിയര്‍ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഇത് തീരുമാനിക്കുന്നത് വൈകിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യക്ക് ലഭിക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് സീനിയര്‍ നേതാക്കള്‍ ഇത് മുടക്കിയത്. രമേശ് കുമാര്‍, കൃഷ്ണ ബൈര ഗൗഡ എന്നിവരെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്.

സിബിഐക്ക് തൊടാന്‍ ധൈര്യമില്ലാത്ത 7 നേതാക്കള്‍.. മുഖ്യമന്ത്രിമാര്‍ മുതല്‍ കേന്ദ്ര മന്ത്രിമാര്‍ വരെസിബിഐക്ക് തൊടാന്‍ ധൈര്യമില്ലാത്ത 7 നേതാക്കള്‍.. മുഖ്യമന്ത്രിമാര്‍ മുതല്‍ കേന്ദ്ര മന്ത്രിമാര്‍ വരെ

English summary
congress old timesr plan to wage war against siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X