കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ഒരു സീറ്റിന്റെ പടിവാതില്‍ക്കല്‍ ഭൂരിപക്ഷം.... കമല്‍നാഥിന് രാഷ്ട്രീയം വിജയം

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ വിജയം നേടി കുതിക്കുകയാണ് കമല്‍നാഥ്. ദീര്‍ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നതിന്റെ പടിവാതില്‍ക്കലാണ്. ജാബുവ ഉപതിരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി കമല്‍നാഥിനാണ് ഏറ്റവും ഗുണം ചെയ്തിരികത്കുന്നത്. സംസ്ഥാനത്ത് ജോതിരാദിത്യ സിന്ധ്യയുമായുള്ള പോരാട്ടം ഇതോടെ അവസാനിച്ചു. കമല്‍നാഥ് യുഗം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

സിന്ധ്യ പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങിയിരിക്കുകയാണ്. അതേസമയം പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യമടക്കം സിന്ധ്യക്ക് തിരിച്ചടി നേരിടാനാണ് സാധ്യത. അതേസമയം ഇനി ദിഗ്വിജയ് സിംഗില്‍ നിന്നുള്ള സമ്മര്‍ദവും കോണ്‍ഗ്രസിന് അവസാനിപ്പിക്കാം. പാര്‍ട്ടിയുടെ എംഎല്‍എമാരെ തന്നെ കൂറുമാറ്റിക്കാന്‍ സാധിക്കുമെന്ന കാരണം കൊണ്ടാണ് ദിഗ് വിജയ് സിംഗിന് വലിയ പിന്തുണ കമല്‍നാഥ് നല്‍കിയിരുന്നത്.

ഭൂരിപക്ഷത്തിന്റെ പടിവാതില്‍ക്കല്‍

ഭൂരിപക്ഷത്തിന്റെ പടിവാതില്‍ക്കല്‍

മധ്യപ്രദേശ് സര്‍ക്കാരിന് ഭൂരിപക്ഷം നേടാന്‍ 116 സീറ്റാണ് വേണ്ടത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഇത്രയും സീറ്റില്ലായിരുന്നു. എന്നാല്‍ ജാബുവ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു സീറ്റ് മാത്രം അകലെയാണ് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം. നിലവില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. അതേസമയം ഇത്ര വലിയൊരു നേട്ടം കമല്‍നാഥിന് മാത്രമാണെന്ന് സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നു. ബിജെപിക്ക് സംസ്ഥാനത്ത് 108 സീറ്റാണ് ഉള്ളത്.

കാന്തിലാല്‍ ഭുരിയയുടെ വരവ്

കാന്തിലാല്‍ ഭുരിയയുടെ വരവ്

ജാബുവയില്‍ കോണ്‍ഗ്രസ് കാന്തിലാല്‍ ഭുരിയയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇത് കമല്‍നാഥിന്റെ തന്ത്രമായിരുന്നു. ഒരിക്കലും കോണ്‍ഗ്രസ് വിജയിക്കില്ലെന്ന് കരുതിയ ഉപതിരഞ്ഞെടുപ്പില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കമല്‍നാഥ് കാര്യങ്ങളെ മുന്നോട്ട് നയിച്ചത്. 27000 വോട്ടിന് മുകളില്‍ നേടി ഭുരിയ വിജയിക്കുകയും ചെയ്തു. 56 ശതമാനം വോട്ടുകള്‍ ബിജെപിയുടെ ഭാനു ഭുരിയയേക്കാള്‍ കാന്തിലാല്‍ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ കമല്‍നാഥ് സിന്ധ്യ പ്രഭാവത്തെ നിഷ്പ്രഭമാക്കി.

സിന്ധ്യക്ക് മറുപടി

സിന്ധ്യക്ക് മറുപടി

കമല്‍നാഥിന്റെ അടുപ്പക്കാരനായ സജ്ജന്‍ സിംഗ് വര്‍മ ദിഗ്വിജയ് സിംഗിനെയും സിന്ധ്യയെയും തുറന്ന് വിമര്‍ശിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ഭുതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിച്ചതെന്ന് സജ്ജന്‍ സിംഗ് പരിഹസിച്ചു. നേരത്തെ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന വിഷയത്തില്‍ കമല്‍നാഥ് സര്‍ക്കാരിനെ സിന്ധ്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദിഗ് വിജയ് സിംഗിനും സമാന അവസ്ഥയാണ് ഉള്ളത്. ഇരുവര്‍ക്കും പ്രാദേശിക വിഷയങ്ങള്‍ അറിയില്ലെന്നും സജ്ജന്‍ സിംഗ് പറഞ്ഞു.

പുതിയ അധ്യക്ഷന്‍

പുതിയ അധ്യക്ഷന്‍

ജാബുവയിലെ ചരിത്ര ജയത്തോടെ കാന്തിലാല്‍ ഭുരിയ പാര്‍ട്ടിയില്‍ താരമായിരിക്കുകയാണ്. അടുത്ത സംസ്ഥാന അധ്യക്ഷനായി ഭുരിയ തന്നെ എത്താനാണ് സാധ്യത. അതേസമയം സിന്ധ്യ സംസ്ഥാന അധ്യക്ഷ പദവിക്കായി ശക്തമായി മുറവിളി കൂട്ടുന്നുണ്ട്. എന്നാല്‍ സിന്ധ്യയുടെ വാക്കുകള്‍ക്ക് ഇനി പാര്‍ട്ടിയില്‍ ശക്തമായ പിന്തുണ ഉണ്ടാവില്ല. പ്രധാനമായി ഗുണയില്‍ പരാജയപ്പെട്ടത് കൊണ്ട് സമ്മര്‍ദ ഗ്രൂപ്പായും അദ്ദേഹത്തിന് മാറാന്‍ സാധിക്കില്ല. കമല്‍നാഥ് പറയുന്നയാള്‍ സംസ്ഥാന അധ്യക്ഷനാവുമെന്നാണ് സൂചന.

 മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി

English summary
congress one short of own majority in mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X