കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് മതി എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസും പങ്കെടുത്തില്ല. ഒട്ടേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ബഹിഷ്‌കരിച്ചിരിക്കെയാണ് കോണ്‍ഗ്രസും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് യോഗം വിളിച്ചിരിക്കുന്നത്.

രാജ്യത്ത് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഭൂരിഭാഗം പ്രതിപക്ഷ നേതാക്കളും ഇതിനെ എതിര്‍ക്കുന്നു. പക്ഷേ, ബന്ധപ്പെട്ട ആശയത്തില്‍ നിയമ നിര്‍മാണം വേണമെങ്കില്‍ ബിജെപിക്ക് ആശങ്കയില്ല. അവര്‍ പിന്തുണ ഉറപ്പാക്കി കഴിഞ്ഞു....

നിയമ നിര്‍മാണം തടസമല്ല

നിയമ നിര്‍മാണം തടസമല്ല

പുതിയ ആശയം നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിയമ നിര്‍മാണം കൊണ്ടുവരണമെന്ന് ബിജെപിക്ക് തോന്നിയാല്‍ തടസമില്ല. കാരണം അവര്‍ക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ട്. രാജ്യസഭയില്‍ ലക്ഷ്യം നേടാനുള്ള വഴികളും ബിജെപി ഉറപ്പിച്ചു. പക്ഷേ, പ്രതിപക്ഷ കക്ഷികളില്‍ ബഹുഭൂരിഭാഗവും വിട്ടുനില്‍ക്കുന്നത് തിരിച്ചടിയാണ്.

യോഗത്തില്‍ പങ്കെടുക്കാത്തവര്‍

യോഗത്തില്‍ പങ്കെടുക്കാത്തവര്‍

ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന മോദി വിളിച്ച യോഗത്തിന് വന്നിട്ടില്ല. അവര്‍ക്ക് മോദി ഉന്നയിച്ച ആശയത്തോട് വിയോജിപ്പുള്ളതു കൊണ്ടല്ല യോഗത്തിന് എത്താത്തത്. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ഡിഎംകെ, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് യോഗം ബഹിഷ്‌കരിച്ചത്.

ഇടതുപക്ഷം പങ്കെടുക്കുന്നു

ഇടതുപക്ഷം പങ്കെടുക്കുന്നു

എഎപി അധ്യക്ഷന്‍ കെജ്രിവാള്‍ എത്തില്ലെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിട്ടുണ്ട്. ഇടതുപക്ഷയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎം തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐയെ പ്രതിനിധീകരിച്ച ഡി രാജയും പങ്കെടുക്കുന്നുന്നുണ്ട്.

 പ്രതിഷേധം തുടങ്ങിയത് മമത

പ്രതിഷേധം തുടങ്ങിയത് മമത

ടിആര്‍എസ് നേതാവ് കെസിആര് പങ്കെടുക്കുന്നില്ലെങ്കിലും മകന്‍ കെടി രാമറാവുവിനെ അയച്ചിട്ടുണ്ട്. തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയാണ് ആദ്യം വിയോജിപ്പ് രേഖപ്പെടുത്തിയത്. പിന്നീട് കോണ്‍ഗ്രസും സഖ്യകക്ഷികളും പ്രത്യേകയോഗം ചേര്‍ന്നു പങ്കെടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

 ബിജെപിക്ക് പിന്തുണ

ബിജെപിക്ക് പിന്തുണ

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട യോഗമാണെങ്കില്‍ പങ്കെടുക്കാമായിരുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. അതേസമയം, ആന്ധ്ര ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് മോദിയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒഡീഷ ഭരണകക്ഷിയായ ബിജെഡിയും പിന്തുണച്ചു. ഇവരുടെ പിന്തുണയുണ്ടെങ്കില്‍ രാജ്യസഭയിലെ പ്രതിസന്ധി ബിജെപിക്ക് മറികടക്കാം.

കോണ്‍ഗ്രസ് ശുദ്ധികലശത്തിന്; കര്‍ണാടകയില്‍ തുടക്കം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുകോണ്‍ഗ്രസ് ശുദ്ധികലശത്തിന്; കര്‍ണാടകയില്‍ തുടക്കം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

English summary
Congress, other oppositon parties skip Modi's meet, But BJD, YSRC Supports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X