ആസാറാമിനെ വണങ്ങി മോദി; കോൺഗ്രസ് പറ്റിച്ച പണി, വീഡിയോ വൈറലാകുന്നു!

ദില്ലി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പുവിന്റെ വണങ്ങി നിലക്കുന്ന മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോൺഗ്രസാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മോദിയും ആശാറാം ബാപ്പുവും ഒരുമിച്ച് വേദി പങ്കിടുന്ന ചിത്രങ്ങൾ കോൺഗ്രസ് ട്വീറ്റ് ചെയ്തത്.
കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് ആസാറാമിനെ വണങ്ങുന്ന ചിത്രം മറ്റ് ചിലരും ട്വീറ്റ് ചെയ്തിട്ടുണ്ട്. ആസാറാമിനെ മോദി വണങ്ങുന്നതും ഇരുവരുമൊന്നിച്ച് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഒരു മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത് അയാളുടെ കൂട്ടുകെട്ടുകള്‍ കൊണ്ടാവുമെന്ന' അടിക്കുറിപ്പോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന പഴയ ദൃശ്യങ്ങള്‍ പങ്കു വെക്കുകയായിരുന്നു.

വീഡിയോ വൈറലാകുന്നു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാല്‍സംഗം ചെയ്തെന്നാണ് ആസാറാം ബാപ്പുവിനെതിരേയുള്ള കേസ്. ബുധനാഴ്ചയായിരുന്നു ശിക്ഷ വിധിച്ചത്. വീഡിയോ പങ്കുവെച്ച ഉടന്‍ തന്നെ സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. മോദിക്കു പുറമെ അസാറാം ബാപ്പുവും മറ്റ് നേതാക്കളും ഒരുമിച്ചുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എനിക്ക് ആസാറാമുണ്ട്....
‘ജീവിതത്തില്‍ മറ്റാരുമില്ലെങ്കിലും എനിക്ക് അസാറാം ബാപ്പുവുണ്ടാകും , അദ്ദേഹത്തിന്റെ അനുഗ്രവും ഉണ്ടാകും, ബാപ്പുവിനെ അത്രയേറെ ഞാന്‍ ഇഷ്ടപ്പെടുന്നു' എന്ന മോദിയുടെ പ്രസംഗത്തിലെ വാചകങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആത്മീയതയിലേക്ക് കടക്കും മുമ്പേ ആശാറാം ബാപ്പു ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. 1959 ല്‍ ഒരു കൊലക്കേസില്‍ പ്രതിയായിരുന്നു ആശാറാം ബാപ്പു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സബര്‍മതി നദിയുടെ തീരത്ത് മോത്തെറ ഗ്രാമത്തില്‍ ആയിരുന്നു ആശാറാം ആദ്യത്തെ ആശ്രമം പണിയുന്നത്. 1971 ല്‍ അഹമ്മദാബാദില്‍ തിരിച്ചെത്തിയതിന് ശേഷം ആയിരുന്നു ഇത്. മോത്തറെയില്‍ സദാശിവാശ്രമത്തിലും ആശാറം രണ്ട് വര്‍ഷം താമസിച്ചതായി പറയുന്നുണ്ട്. എന്തായാലും 1973 ല്‍ ആയിരുന്നു സ്വന്തമായി ഒരു ആശ്രമം സ്ഥാപിക്കുന്നത്. അന്ന് അഞ്ചോ പത്തോ പേരായിരുന്നത്രെ അനുയായികള്‍ ആയി ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകളുണ്ട്.

കഷ്ടകാലം തുടങ്ങിയത് 2008 മുതൽ
ആദ്യം എണ്‍പതുകളില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് ആശ്രമത്തിന് വേണ്ടി ഏക്കര്‍ കണക്കിന് ഭൂമി നല്‍കിയത്. അതിന് ശേഷം 1997-99 കാലഘടത്തില്‍ ആശ്രമം വികസിപ്പിക്കാന്‍ ബിജെപി സര്‍ക്കാരും ഏക്കര്‍ കണക്കിന് ഭൂമി വെറുതേ കൊടുത്തു. ഈ കൊടുത്തത് കൂടാതെ ആശാറാം ബാപ്പു കൈയ്യേറിയ ഭൂമി വേറേയും ഉണ്ട്. അത് വലിയ വിവാദവും ആയിരുന്നു. ഏതാണ്ട് പതിനായിരം കോടി രൂപയുടെ സ്വത്തുവകകളാണ് നാല്‍പത് വര്‍ഷം കൊണ്ട് ആശാറാം ബാപ്പു ഉണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2013 ല്‍ ആശ്രമം റെയ്ഡ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചപ്പോള്‍ ഉള്ള കണക്കാണത്രെ ഇത്. ഭൂമിയുടെ വിപണി വില ഉള്‍പ്പെടാതെയുള്ളതാണ് ഈ കണക്ക് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2008 മുതലാണ് ആശാറാമിനെതിരെ ആരോപണങ്ങൾ വന്നു തുടങ്ങിയത്. ആശാറാമിന്റെ ഗുരുകുലത്തിലെ അന്തേവാസികളായിരുന്ന രണ്ട് കുട്ടികളുടെ കൊലപാതകം ആയിരുന്നു തുടക്കം. കാണാതായ കുട്ടികളുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ ആയിരുന്നു സബര്‍മതിയുടെ തീരത്ത് നിന്ന് പിന്നീട് കിട്ടിയത്. കുട്ടികളുടെ ചില ആന്തരികാവയവങ്ങള്‍ അപ്രത്യക്ഷമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
|
മകനും തീരെ മോശമല്ല
ആശാറാം ബാപ്പുവിനെതിരെയുള്ള സാക്ഷികൾ കൊല്ലപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിലൊന്നും അന്വേഷണം എവിടെയും എത്തിയില്ല എന്നതാണ് മറ്റൊരു കഥ. 16 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു ആസാറാമിനെതിരായ പരാതി. ജോധ്പൂരിലെ മനായിലുള്ള ആശ്രമത്തില്‍ വച്ചായിരുന്നു സംഭവം. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ആയിരുന്നു ആശാറാമിനെതിരെ കേസ് എടുത്തത്. ആശാറാമിന്റെ മകനും ആരോപണ വിധേയനായിരുന്നു. ആശ്രമത്തില്‍ വച്ച് അച്ഛനും മകനും തങ്ങളെ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കി എന്ന് കാണിച്ച് രണ്ട് സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഈ കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ആണ്.