കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വോട്ട് ആര്‍ക്ക്;ഇന്ത്യാ ടുഡെ ട്വിറ്റര്‍ പോളില്‍ ബിജെപിയെ മറികടന്നു

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധം, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ നിരവധി വിഷയങ്ങള്‍ സജീവമായി നിലനില്‍ക്കുന്ന ഈ സമയത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും എത്ര സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചുകൊണ്ടുള്ള ഇന്ത്യ ടുഡെ-കാര്‍വി മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിക്കുമെങ്കിലും 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കാന‍് കഴിയില്ലെന്നായിരുന്നു സര്‍വെ വ്യക്തമാക്കിയത്.

2019 മെയ് മാസം

2019 മെയ് മാസം

2019 മെയ് മാസം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലായിരുന്നു ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎ സഖ്യത്തിന് 350 ലേറെ സീറ്റും നേടാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് അന്ന നേടിയതില്‍ നിന്നും 20 സീറ്റുകളോളം കുറയുമെന്നാണ് മൂഡ് ഓഫ് നേഷന്‍ സര്‍വെ അഭിപ്രായപ്പെടുന്നത്.

283 സീറ്റില്‍

283 സീറ്റില്‍

283 സീറ്റില്‍ മാത്രമായിരിക്കും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി വിജയിക്കുക. സീറ്റുകളില്‍ കുറവ് ഉണ്ടാകുമെങ്കിലും തനിച്ച് ഭരണം നേടാനുള്ള ഭൂരിപക്ഷത്തിലും ഉയര്‍ന്ന സംഖ്യ ബിജെപിക്ക് ലഭിക്കുമെന്ന് വ്യക്തം. 273 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് കുറയുന്ന 20 സീറ്റുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

49 സീറ്റില്‍

49 സീറ്റില്‍

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ 49 സീറ്റില്‍ മാത്രമായിരിക്കും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റിലായിരുന്നു വിജയിച്ചത്. 2019 ല്‍ 188 സീറ്റുകളിലായിലുന്നു മറ്റുള്ളവര്‍ വിജയിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ അവര്‍ക്ക് 23 സീറ്റുകളില്‍ കൂടി വിജയിക്കാന്‍ കഴിയുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

 ട്വിറ്ററിലും

ട്വിറ്ററിലും

എന്നാല്‍ ഈ സര്‍വേയുടെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടതും ഈ വാദങ്ങളുടെ ശക്തി പകര്‍ന്നു. ഇതിന് പിന്നാലെ ട്വിറ്ററിലും ഒരു സമാന്തര അഭിപ്രായവോട്ടെടുപ്പ് ഇന്ത്യാ ടുഡെ നടത്തിയിരുന്നു.

ആര്‍ക്ക് വോട്ട് ചെയ്യും

ആര്‍ക്ക് വോട്ട് ചെയ്യും

ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന ചോദ്യമായിരുന്നു ഇന്ത്യ ടുഡെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചോദിച്ചത്. ഇതിന് ഉത്തരമായി ഭൂരിപക്ഷം പേരും കോണ്‍ഗ്രസിനെ തിരഞ്ഞെടുത്തുവെന്നതാണ് ശ്രദ്ധേയം. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ ട്വിറ്ററില്‍ നടക്കുന്ന പോളുകളിലെല്ലാം ബിജെപി മുന്നേറുന്നതാണ് കാണാന്‍ കഴിയുക.

55.2 ശതമാനം

55.2 ശതമാനം

എന്നാല്‍ ഈ പോളില്‍ ബിജെപി ഐടി സെല്‍ കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് കോണ്‍ഗ്രസ് മുന്നേറുകയായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് 55.2 ശതമാനം ആളുകളാണ് കോണ്‍ഗ്രസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തത്. ഈ പോള്‍ കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടി സൈബര്‍ വിങ്ങുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവ പ്രചാരണം നടത്തിയിരുന്നു.

36042 ആളുകള്‍

36042 ആളുകള്‍

ആകെ 36042 ആളുകള്‍ പങ്കെടുത്ത ഈ അഭിപ്രായ വോട്ടെടുപ്പില്‍ 39 ശതമാനം ആളുകള്‍ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്യും എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 5.5 ശതമാനം ആളുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് രേഖപ്പെടുത്താതെ മറ്റുള്ളവര്‍ എന്ന ഓപ്ഷനാണ് തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ #IndiaSaysNoToBJP എന്ന ഹാഷ്ടാഗില്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു.

പ്രചാരണം

പ്രചാരണം

കോവിഡ് 19 സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഇന്ത്യയിലുടനീളം ബിജെപി എംപിമാർ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് കോൺഗ്രസ് വക്താവ് ഗൗരവ് പാണ്ഡി ട്വിറ്ററില്‍ കുറിച്ചത്. കേന്ദ്രത്തിന്‍റെ പരാജയം കാരണം ആളുകൾക്ക് അവരുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. ഇതേ വികാരം ഓൺലൈൻ വോട്ടെടുപ്പിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

അതേസമയം, നിലവിലെ പ്രതിസന്ധികളില്‍ നിന്നും
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിക്കാണ് കഴികയെന്നായിരുന്നു മൂഡ് ഓഫ് നാഷന്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേരും രാഹുലിന്‍റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചു.

പഴയ പ്രതാപത്തിലേക്ക്

പഴയ പ്രതാപത്തിലേക്ക്

രാഹുലിനെ തൊട്ട് താഴെ എത്തിയിരിക്കുന്നത് മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് ആണ്. 18 ശതമാനം പേരാണ് കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന നേതാവ് മന്‍മോഹന്‍ സിങാണെന്ന് അഭിപ്രായപ്പെട്ടത്. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും 14 ശതമാനം പേരുമായിരുന്നു പിന്തുണച്ചത്.

മികച്ച മന്ത്രി

മികച്ച മന്ത്രി

സര്‍വേയിലെ മറ്റൊരു ചോദ്യം രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മന്ത്രിയേതെന്നായിരുന്നു. ഈ ചോദ്യത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പിന്തുണച്ചിരിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിതഷായെയാണ്. പിന്തുണയുടെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലുമായിരുന്നു അമിത് ഷാ. രാജ് നാഥ് സിങ് 17 %, നിതിന്‍ ഗഡ്കരി 10%, നിര്‍മ്മല സീതാരാമന്‍ 9 % എന്നിങ്ങനെയായിരുന്നു പിന്തുണ.

 പ്രിയങ്ക ഗാന്ധിയാണ് രാജസ്ഥാനിലെ ഹീറോയിന്‍; ആദ്യ ശ്രമം തന്നെ വന്‍ വിജയം, ദേശീയ തലത്തില്‍ സജീവമാവും പ്രിയങ്ക ഗാന്ധിയാണ് രാജസ്ഥാനിലെ ഹീറോയിന്‍; ആദ്യ ശ്രമം തന്നെ വന്‍ വിജയം, ദേശീയ തലത്തില്‍ സജീവമാവും

English summary
Congress overtakes BJP in India Today online poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X