കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി വീണ്ടും സജീവമാകുന്നു; രാജ്യവ്യാപക പദയാത്രയ്ക്ക് കോണ്‍ഗ്രസ്, മൂന്നിടത്ത് പ്രിയങ്ക

Google Oneindia Malayalam News

Recommended Video

cmsvideo
Congress Padyatra Likely T Pave Way For Rahul Gandhi's Come Back | Oneindia Malayalam

ദില്ലി: തുടര്‍ച്ചയായി തിരിച്ചടിയേല്‍ക്കുന്ന കോണ്‍ഗ്രസിനെ വീണ്ടും സജീവമാക്കാന്‍ സോണിയ ഗാന്ധിയുടെ ശ്രമം. രാജ്യവ്യാപകമായ പദയാത്ര നടത്താനാണ് തീരുമാനം. അധ്യക്ഷ പദവി രാജിവച്ച ശേഷം അകന്ന് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യവും പദയാത്രയ്ക്കുണ്ടെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു. സോണിയ ഗാന്ധി ദില്ലിയിലും രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലും പദയാത്രയ്ക്ക് നേതൃത്വം നല്‍കും.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കവുമാകും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടി. ഒക്ടോബര്‍ രണ്ടിനാണ് രാജ്യവ്യാപകമായ പദയാത്ര കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരായ പ്രചാരണമാകും പദയാത്രയ്ക്കിടെ നടത്തുക. രാജ്യം നേരിടുന്ന വെല്ലുവിളികളും തുറന്നുകാട്ടും. പ്രിയങ്കാ ഗാന്ധിയുള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളും ഓരോ സംസ്ഥാനങ്ങളില്‍ പദയാത്രയ്ക്ക് നേതൃത്വം നല്‍കുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിയെ നേരിടുക

ബിജെപിയെ നേരിടുക

ബിജെപിയെ ആശയപരമായി നേരിടുകയാണ് പദയാത്രയുടെ പൊതുലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. എന്നാല്‍ പാര്‍ട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തുകയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ദില്ലിയില്‍ നടക്കുന്ന യാത്രയ്ക്ക് നേതൃത്വം നല്‍കുക സോണിയാ ഗാന്ധിയാകും.

 മൂന്ന് കിലോമീറ്റര്‍ നടക്കും

മൂന്ന് കിലോമീറ്റര്‍ നടക്കും

ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് രാജ്ഘട്ട് വരെ നടന്നാകും സോണിയാ ഗാന്ധി പദയാത്രയില്‍ പങ്കെടുക്കുക. മൂന്ന് കിലോമീറ്ററോളമുള്ള പദയാത്രയില്‍ പ്രമുഖ നേതാക്കളെല്ലാം അണിനിരക്കും. ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയതായി ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

രാഹുല്‍ വര്‍ധയില്‍

രാഹുല്‍ വര്‍ധയില്‍

മഹാരാഷ്ട്രയിലെ വര്‍ധയിലാകും രാഹുല്‍ ഗാന്ധി പദയാത്രയില്‍ പങ്കെടുക്കുക. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുടക്കവുമാകും അത്. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018ല്‍ രാഹുല്‍ അധ്യക്ഷനായ വേളയില്‍ വര്‍ധയിലെ സേവാഗ്രാമില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.

 ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം

ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികം

മഹാത്മാ ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പദയാത്ര സംഘടിപ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധി ഹരിയാനയിലെ പദയാത്രയ്ക്ക് നേതൃത്വം നല്‍കുമെന്നാണ സൂചന. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ പ്രിയങ്കാ ഗാന്ധി എത്തുന്നത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്ന് നേതൃത്വം കരുതുന്നു.

പ്രിയങ്ക വേണമെന്ന് ബിഹാറും യുപിയും

പ്രിയങ്ക വേണമെന്ന് ബിഹാറും യുപിയും

പ്രിയങ്കാ ഗാന്ധി ബിഹാറിലെ പദയാത്രയില്‍ പങ്കെടുക്കണമെന്ന് അവിടെയുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ബിഹാറിലെ ചമ്പാരനിലാണ് കോണ്‍ഗ്രസ് പദയാത്ര നടത്തുന്നത്. ഗാന്ധിജിയുടെ സമരപോരാട്ടങ്ങള്‍ക്ക് ആദ്യം സാക്ഷ്യം വഹിച്ച മണ്ണുകൂടിയാണ് ചമ്പാരന്‍. ഉത്തര്‍ പ്രദേശിലും പ്രിയങ്ക പങ്കെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പിന്നാക്കം പോയത്

പിന്നാക്കം പോയത്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയാണ് രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഒഴിയാന്‍ കാരണമായത്. ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ അദ്ദേഹം രാജിസന്നദ്ധ അറിയിക്കുകയായിരുന്നു. മാത്രമല്ല, ദേശീയ നേതാക്കളില്‍ പലരും പ്രചാരണത്തില്‍ തന്നോടൊപ്പം നിന്നില്ല എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിരുന്നു.

റാലിയില്‍ പങ്കെടുത്താല്‍

റാലിയില്‍ പങ്കെടുത്താല്‍

രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരാന്‍ ദേശീയ നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രാജിയില്‍ ഉറച്ചുനിന്ന രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പങ്കെടുത്താന്‍ അദ്ദേഹം തിരിച്ചുവരുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടും.

ഇറാനെതിരെ വന്‍ പട വരുന്നു!! ബ്രിട്ടീഷ് പട്ടാളവും ഗള്‍ഫിലേക്ക്; പിടികൂടിയ കപ്പല്‍ വിട്ടയച്ച് ഇറാന്‍

English summary
Congress Padyatra likely to way to Rahul Gandhi come back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X