കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്; അമേഠിയിലും റായ്ബറേലിയിലും പിന്തുണക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുപിയില്‍ കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

ലക്നൗ: പൊതുതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി പാര്‍ട്ടികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ കണക്ക്കൂട്ടല്‍. നിരവധി തവണ മൂന്ന് പാര്‍ട്ടിള്‍ക്കുമിടയില്‍ ചര്‍ച്ചകളും നടന്നു.
എന്നാല്‍ സീറ്റ് വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലുടക്കി പ്രതിപക്ഷ വിശാല സഖ്യ സാധ്യമാവാതെ പോവുകയായിരുന്നു.

<strong>സിനിമയുടെ തിരക്കുള്ളതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി</strong>സിനിമയുടെ തിരക്കുള്ളതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

സിറ്റിങ് സീറ്റുകളായ റായബറേലിയും അമേഠിയും മാത്രം കോണ്‍ഗ്രസിന് വിട്ടു നല്‍കാമെന്നായിരുന്നു എസ്പിയും ബിഎസ്പിയും സ്വീകരിച്ച നിലപാട്. ഇത് അംഗീകരിക്കാന്‍ തയ്യാറാവത്ത കോണ്‍ഗ്രസ് യുപിയില്‍ തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാരപിക്കുകയായിരുന്നു. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാണെന്ന് ആവര്‍ത്തിക്കുയാണ് എസ്പി നേതാവായ അഖിലേഷ് യാദവ്.

കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്

കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്

യുപില്‍ പത്തിലേറെ സീറ്റുകളായിരുന്നു സഖ്യ ചര്‍ച്ചയുടെ സമയത്ത് കോണ്‍ഗ്രസ് എസ്പിയോടും ബിഎസ്പിയോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 2004 ല്‍ കോണ്‍ഗ്രസ് വിജയിച്ച റായ്ബറേലിയും അമേഠിയുമ മാത്രം വിട്ടുനല്‍കാം എന്നായിരുന്നു ഇരുപാര്‍ട്ടികളും സ്വീകരിച്ച നിലപാട്.

എസ്പിയും ബിഎസ്പിയും

എസ്പിയും ബിഎസ്പിയും

2014 പാര്‍ട്ടിക്ക് ദേശീയ തലത്തിലുണ്ടായ തിരിച്ചടിയുടെ ഭാഗമായിട്ടാണ് ഉത്തര്‍പ്രദേശിലും സീറ്റ് കുറയാന്‍ ഇടയാക്കിയത്. 2009 ല്‍ പാര്‍ട്ടി 22 സീറ്റില്‍ വിജയിച്ചിരുന്നെവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയെങ്കിലും എസ്പിയും ബിഎസ്പിയും വഴങ്ങിയില്ല.

കടുംപിടുത്തം

കടുംപിടുത്തം

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മായാവതിക്കായിരുന്നു കൂടുതല്‍ കടുംപിടുത്തം. 2 സീറ്റ് എന്ന ധാരണക്ക് കോണ്‍ഗ്രസ് വഴങ്ങാതായതോടെ എസ്പിയും-ബിഎസ്പിയും ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിച്ചു. ആര്‍എല്‍ഡിഎയും പിന്നീട് ഈ സഖ്യത്തിന്‍റെ ഭാഗമായി.

തനിച്ച് മത്സരിക്കും

തനിച്ച് മത്സരിക്കും

ഇതോടെയാണ് യൂപിയിലെ 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. എസ്പിവിട്ട ശിവപാല്‍ യാദവിന്‍റേത് ഉള്‍പ്പടെ ഏതാനും ചെറിയ പാര്‍ട്ടികളും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്.

സഖ്യത്തിന്‍റെ ഭാഗമാണ്

സഖ്യത്തിന്‍റെ ഭാഗമാണ്

പ്രിയങ്ക ഗാന്ധിയുടെയും ജോതിരാധിത്യ സിന്ധ്യയുടേയും നേതൃത്വത്തില്‍ യുപിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയാണ്. ഇതിനിടയിലാണ് കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് അഖിലേഷ് യാദവ് രംഗത്ത് എത്തുന്നത്.

ബിജെപി​ക്കെ​തി​രെ

ബിജെപി​ക്കെ​തി​രെ

ബിജെപി​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി-​ബിഎ​സ്​പി വി​ശാ​ല സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സും അം​ഗ​മാ​ണ്. കോ​ൺ​​ഗ്ര​സി​ന്​​ സീ​റ്റ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. റാ​യ്​​ബ​റേ​ലി​യും അ​മേ​ഠി​യും അ​വ​ർ​ക്കു​ള്ള​താ​ണെ​ന്നും അഖിലേഷ് യാദവ് പറയുന്നു.

അമേഠിയിലും റായബറേലിയും

അമേഠിയിലും റായബറേലിയും

അമേഠിയിലും റായബറേലിയും ഒഴികെയുള്ള സീറ്റുകളിലാണ് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. ബിജെപി​ക്കെ​തി​രെ രാ​ജ്യ​ത്ത്​ ​​പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ ശ​ക്​​ത​മാ​യ ​ഐക്യം ഉ​യ​ർ​ന്നു​വ​രു​മെ​ന്നും അ​ഖി​ലേ​ഷ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

തന്ത്രമാണോ

തന്ത്രമാണോ

അതേസമയം അഖിലേഷ് യാദവിന്‍റെ പ്രസ്താവനയെ രാഷ്ട്രീയ തന്ത്രമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. എസ്പി നേതാവിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസ് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും. പാര്‍ട്ടി വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് ഇടയാക്കുമെന്നും കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു.

80 ല്‍ 25

80 ല്‍ 25

അതേസമയം, സ്ഥനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ തന്നെ പൂര്‍ത്തിയാക്കി പ്രചരണ രംഗത്ത് മേല്‍ക്കൈ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 80 ല്‍ 25 ലേറെ സീറ്റുകള്‍ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

പരിഗണിക്കും

പരിഗണിക്കും

എസ്പിയിലേയും ബിഎസ്പിയിലേയും ചില വിമതരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചേക്കും. ബിജെപി വിട്ട് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ജോതിബായി ഫുലെക്ക് പാര്‍ട്ടി ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2009 കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച മുഴുവന്‍ പേര്‍ക്കും ടിക്കറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

2009 ല്‍ 22

2009 ല്‍ 22

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയുമുള്‍പ്പടെ 2009 ല്‍ 22 ലോക്സഭാംഗങ്ങളായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഈ 22 എംപിമാരെയും ഇത്തവണയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ചിലര്‍ക്കെങ്കിലും 2009 ല്‍ വിജയിച്ച മണ്ഡലങ്ങിലായിരിക്കില്ല കോണ്‍ഗ്രസ് ഇത്തവണ ടിക്കറ്റ് നല്‍കുക.

70 ലേറെ സീറ്റുകളില്‍

70 ലേറെ സീറ്റുകളില്‍

ചെറുകക്ഷികള്‍ സഖ്യത്തിന്‍റെ ഭാഗമാണെങ്കില്‍ 70 ലേറെ സീറ്റുകളില്‍ ഇത്തവണ കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവും. അതിനാല്‍ തന്നെ പാര്‍ട്ടിയിലെ പഴയ തലമുറക്കും പുതുതലമുറക്കും പരമാവധി പ്രാതിനിത്യം നല്‍കുക എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

English summary
Congress Part Of UP Alliance, Has 2 seats": Akhilesh Yadav Takes A Dig
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X