കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടിവെട്ട് ട്രോളുമായി കോൺഗ്രസ്, ഓസ്കർ അവാർഡുകൾ കോൺഗ്രസ് വക, മോദിക്കും അമിത് ഷാക്കും ഓസ്കർ!

Google Oneindia Malayalam News

Recommended Video

cmsvideo
Congress Party Gives Oscar awards to All The Leaders | Oneindia Malayalam

ദില്ലി: ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ് അടക്കമുളളവ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലും ഒരു ഓസ്‌കാര്‍ പുരസ്‌ക്കാര പ്രഖ്യാപനം പൊടിപൊടിക്കുകയായിരുന്നു. കോണ്‍ഗ്രസാണ് സമാന്തരമായി ഓസ്‌കര്‍ പ്രഖ്യാപനം നടത്തിയത്.

സിനിമയിലെ മികച്ച അഭിനേതാക്കള്‍ക്കല്ല, രാഷ്ട്രീയത്തിലെ അഭിനേതാക്കള്‍ക്കാണ് പുരസ്‌ക്കാരം എന്ന വ്യത്യാസം മാത്രം. ഓസ്‌കറിന് സമാനമായി നോമിനേഷന്‍ വീഡിയോ അടക്കം ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് ബിജെപി നേതാക്കളെയടക്കം ട്രോളിയിരിക്കുന്നത്. കോൺഗ്രസിന്റെ ഓസ്കർ അവാർഡുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കോണ്‍ഗ്രസിന്റെ ഓസ്‌കര്‍ പുരസ്‌ക്കാരം നേടിയ നേതാക്കളാരൊക്കെയെന്ന് നോക്കാം.

കോൺഗ്രസിന്റെ ഓസ്കർ

കോൺഗ്രസിന്റെ ഓസ്കർ

നാല് വിഭാഗങ്ങളിലായാണ് കോണ്‍ഗ്രസിന്റെ ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍. ആക്ഷന്‍ റോളിലെ മികച്ച നടന്‍, മികച്ച വില്ലന്‍, മികച്ച ഹാസ്യനടന്‍, നാടകീയ റോളുകളിലെ മികച്ച നടന്‍ എന്നിങ്ങനെയാണ് കാറ്റഗറികള്‍. ആദ്യത്തെ മൂന്ന് പുരസ്‌ക്കാരങ്ങളും ബിജെപി നേതാക്കള്‍ക്കാണ്. അവസാനത്തേത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

മികച്ച ആക്ഷൻ നടൻ

ആക്ഷന്‍ റോളിലെ മികച്ച നടനുളള ഓസ്‌കറിന് നോമിനേഷന്‍ ചെയ്യപ്പെട്ടിരിക്കുന്നത് ബിജെപി എംപി പ്രഗ്യ സിംഗ് ടാക്കൂര്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ്. ഓസ്‌കര്‍ നരേന്ദ്ര മോദി തന്നെ സ്വന്തമാക്കി. 56 ഇഞ്ചും വിയര്‍പ്പും കണ്ണീരുമാണ് മോദിയെ ഓസ്‌കറിന് അര്‍ഹനാക്കിയത് എന്നും കോണ്‍ഗ്രസ് ട്വിറ്ററില്‍ പരിഹസിക്കുന്നു.

മികച്ച വില്ലൻ

മികച്ച വില്ലനുളള ഓസ്‌കര്‍ പുരസ്‌ക്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍, യോഗി ആദിത്യനാഥ് എന്നിവരാണ്.. ആദിത്യനാഥിന്റെ യഥാര്‍ത്ഥ പേരായ അജയ് സിംഗ് ബിഷ്ടു എന്ന പേരാണ് കോണ്‍ഗ്രസ് ഉപയോഗിച്ചിരിക്കുന്നത്. അമിത് ഷായാണ് പുരസ്‌ക്കാര ജേതാവ്. ഷഹീന്‍ബാഗിനെതിരെ അമിത് ഷാ നടത്തിയ പ്രസംഗവും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച ഹാസ്യനടൻ

ഗബ്ബര്‍ സിംഗും മൊഗാംബോയും പഴങ്കഥയായി മാറിയിരിക്കുന്നുവെന്നും ഇപ്പോള്‍ പുതിയ വില്ലന്മാരുടെ കാലമാണെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു. മികച്ച ഹാസ്യനടനുളള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയാണ്. ഭോജ്പൂരി നടനായ മനോജ് തിവാരിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയായിരുന്നു.

നാടകീയ അഭിനയം

നാടകീയ അഭിനയം

ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ എന്നിവരെ തോല്‍പ്പിച്ചാണ് കോമഡി താരത്തിനുളള ഓസ്‌കര്‍ മനോജ് തിവാരി സ്വന്തമാക്കിയത്. മനോജ് തിവാരി യോഗാസനം ചെയ്യുന്ന വീഡിയോയും ട്വീറ്റില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അവസാനത്തെ കാറ്റഗറി മികച്ച നാടകീയ അഭിനയത്തിനുളളത്. അത് പക്ഷെ ബിജെപി നേതാവിനല്ല കിട്ടിയിരിക്കുന്നത്.

കെജ്രിവാളിനും ഓസ്കർ

ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിനാണ് മികച്ച നാടകീയ അഭിനയത്തിനുളള ഓസ്‌കര്‍ കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ആത്മഭാഷണങ്ങള്‍, ഫോട്ടോഷൂട്ടുകള്‍, വിയര്‍പ്പും കണ്ണീരും.. ഇത്തിരി നാടകീയ ഇല്ലാതെ എന്ത് രാഷ്ട്രീയം എന്നാണ് ഈ പുരസ്‌ക്കാരത്തെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, നരേന്ദ്ര മോദി എന്നിവരെ മറികടന്നാണ് ഈ ഓസ്‌കര്‍ കെജ്രിവാള്‍ സ്വന്തമാക്കിയത്. താന്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ഒരു പദവിയും വേണ്ടെന്നും കെജ്രിവാള്‍ പറഞ്ഞതും വീഡിയോയിലുണ്ട്.

English summary
Congress party gives Oscar awards to leaders like Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X