ഉലകം ചുറ്റും 'മോദി' വാലിഭനും വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും!
ദില്ലി: ഞാന്‍ നരേന്ദ്ര മോദി ഉലകം ചുറ്റും വാലിഭന്. ഞാന്‍ സ്മൃതി ഇറാനി മോദിയുടെ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി.... തലസ്ഥാന നഗരമായ ദില്ലിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലെ മുദ്രാവാക്യങ്ങളാണ് ഇതൊക്കെ. മുദ്രാവാക്യങ്ങള്‍ വിളിച്ചുപറയുകയല്ല, മറിച്ച് പ്ലക്കാര്‍ഡില്‍ എഴുതി കഴുത്തില്‍ തൂക്കി പ്രവര്‍ത്തകര്‍ നടക്കുകയായിരുന്നു എന്ന് മാത്രം.
ജന്‍ ആക്രോശ് റാലി എന്ന് പേരിട്ടാണ് മഹിളാ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. മലയാളത്തില്‍ എഴുതിയ പ്ലക്കാര്‍ഡുകളായിരുന്നു പ്രതിഷേധ പരിപാടിയിലെ ആകര്‍ഷണങ്ങളില്‍ ഒന്ന്. വിലക്കയറ്റം, അഴിമതി തുടങ്ങിയവ തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു മഹിളാ കോണ്‍ഗ്രസുകാര്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധിച്ചത്.

ഉലകം ചുറ്റും വാലിഭന്
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിക്ക് നാട്ടില്‍ ഇരിക്കാന്‍ സമയമില്ലെന്ന് പൊതുവെ ഒരു പരാതിയുണ്ട്. മോദിയുടെ വിദേശ യാത്ര കമ്പത്തെയാണ് മഹിളാ കോണ്‍ഗ്രസുകാര്‍ കൂടുതല്‍ ആക്രമിച്ചതും. ഞാന്‍ നരേന്ദ്ര മോദി ഉലകം ചുറ്റും വാലിഭന് എന്നാണ് മോദിയുടെ മുഖംമൂടിയിട്ടയാള്‍ കഴുത്തില്‍ എഴുതി തൂക്കിയത്.

വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി!
ഞാന്‍ സ്മൃതി ഇറാനി മോദിയുടെ വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി - വ്യാജബിരുദ വിവാദത്തില്‍ പെട്ട സ്മൃതി ഇറാനിക്കും കിട്ടി കണക്കിന് കൊട്ട്. സ്മൃതിയുടെ മുഖംമൂടിയും പ്രകടനത്തില്‍ ഉണ്ടായിരുന്നു.

വാഗ്ദാനങ്ങള്‍ മറന്നില്ലേ
തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ബി ജെ പി മറന്നു എന്ന് കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിക്കുന്നു. വിലക്കയറ്റവും അഴിമതിയും ചെറുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല

ന്യൂനപക്ഷത്തെ പറ്റിക്കാന്‍ നോക്കണ്ട
മോദിയുടെ ന്യൂനപക്ഷ പ്രേമത്തിന്റെ പോയ്മുഖം എന്നാണ് ന്യൂനപക്ഷ ക്ഷേമമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ മുഖംമൂടി വെച്ചയാള്‍ ധരിച്ച പ്ലക്കാര്‍ഡിലുള്ളത്

നേതാക്കളെല്ലാവരും മുന്നിലാണ്
അഴിമതിയുടെ കാര്യത്തില്‍ ബി ജെ പി നേതാക്കളെല്ലാവരും മുന്നിലാണ്. ലളിത് മോദി വിവാദവും വ്യാപം അഴിമതിയും അതിന് ഉദാഹരണങ്ങളാണ്. വിവാദങ്ങള്‍ക്കിടയിലും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു

പ്രതിഷേധം അകത്തും പുറത്തും
പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം തുടങ്ങിയിരിക്കുകയാണ്. സഭയ്ക്ക് അകത്തും പുറത്തും സര്‍ക്കാരിനെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications