മോഡി റാലിക്ക് മൂന്നരലക്ഷം, കോണ്‍ഗ്രസിന് 20000
ബാംഗ്ലൂര്‍: ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ കൂറ്റന്‍ റാലിക്ക് മറുപടിയായി കോണ്‍ഗ്രസിന്റെ മറുപടി റാലി. മൂന്നരലക്ഷം പേര്‍ പങ്കെടുക്കുന്ന ബി ജെ പി റാലിക്ക് ബദലായി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനത്തില്‍ ഫ്രീഡം പാര്‍ക്കിലാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് റാലിയൊരുക്കുന്നത്. ഇരുപതിനായിരം ആളുകളെങ്കിലും പരിപാടിയില്‍ പങ്കെടുക്കും എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
ഞായറാഴ്ചയാണ് ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ മോഡി പങ്കെടുക്കുന്ന കൂറ്റന്‍ റാലി നടക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായാണ് മോഡി സംസ്ഥാനത്തെത്തുന്നത്. ദക്ഷിണേന്ത്യയില്‍ ബി ജെ പി ആദ്യമായി അധികാരത്തിലെത്തിയ കര്‍ണാടകത്തില്‍ പാര്‍ട്ടിക്ക് ഒരു തിരിച്ചുവരവിന് മോഡി സന്ദര്‍ശനം സഹായിക്കും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തൊണ്ണൂറ്റിയേഴാം ജന്മദിനമായ നവംബര്‍ 19 ന് ഫ്രീഡം പാര്‍ക്കില്‍ റാലി നടത്താനാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. പത്രമാധ്യമങ്ങളുടെ കവറേജ് കൂടുതല്‍ കിട്ടാനും പ്രവര്‍ത്തകരില്‍ ആവേശം കൂട്ടാനും റാലിയാണ് നല്ലത് എന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
നരേന്ദ്രമോഡിയുടെ രാഷ്ട്രീയ റാലികള്‍ വന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതാണ് കോണ്‍ഗ്രസിനെയും സമാനരീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. എല്ലാ വര്‍ഷവും ഇന്ദിരാ ഗാന്ധിയുടെ ജന്മദിനം പാര്‍ട്ടി ആഘോഷിക്കാറുണ്ട് എന്നും ഇത്തവണ അത് അല്‍പം കൂടി വിപുലമായ രീതിയിലായിരിക്കും എന്നും സംസ്ഥാനത്തെ പാര്‍ട്ടി ഉപാധ്യക്ഷന്‍ ബി എല്‍ ശേഖര്‍ പറഞ്ഞു.












Click it and Unblock the Notifications