Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ കോണ്‍ഗ്രസിന് 3 താരപ്രചാരകര്‍.... പ്രിയങ്കയുടെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതുരീതികള്‍ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ താരപ്രചാരകര്‍ അടുത്ത ദിവസം തന്നെ പശ്ചിമ യുപിയില്‍ പ്രചാരണത്തിനിറങ്ങും. മെഗാറാലികള്‍ അടക്കം നടത്തി ബിജെപിയെ ഞെട്ടിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. യുപിയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് മിഷന് നേതൃത്വം നല്‍കുന്നത്.

അതേസമയം ബിഎസ്പിയുടെ കോട്ടകളില്‍ ചില വിട്ടുവീഴ്ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുണ്ടാവില്ലെന്നാണ് സൂചന. അമേഠിയില്‍ വിട്ടുവീഴ്ച്ച ഉണ്ടായിട്ടില്ലെങ്കില്‍ ഇതുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. അമേഠിയില്‍ സമാജ് വാദി പാര്‍ട്ടി പിന്തുണയ്ക്കുകയും എന്നാല്‍ ബിഎസ്പി പിന്തുണയ്ക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ദേശം.

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

പശ്ചിമ യുപിയില്‍ രണ്ട് സ്റ്റാര്‍ ക്യാമ്പയിനര്‍മാരെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്. ഇതിന് പുറമേ രാഹുല്‍ ഗാന്ധിയും കൂടി വരുന്നതോടെ ഇത് മൂന്നെണ്ണമാകും. നവജോത് സിദ്ദുവും ജോതിരാദിത്യ സിന്ധ്യയുമാണ് കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍. മുന്നോക്ക വിഭാഗം വോട്ടുകളും, ഹിന്ദുവോട്ടുകളും വളരെ നിര്‍ണായകമാകുന്ന മേഖലയാണ്. ഈ രണ്ട് പ്രചാരകരും അത്തരം പ്രതിച്ഛായ നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

വമ്പന്‍ സന്നാഹം

വമ്പന്‍ സന്നാഹം

ഏപ്രില്‍ ആദ്യവാരം റോഡ് ഷോകളും റാലികളും കോണ്‍ഗ്രസ് ഒരുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയാണ് ഇത് നിയന്ത്രിക്കുന്നത്. അമേത്തിയും റായ്ബറേലിയും കൂടാതെ നിരവധി മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. ഏപ്രില്‍ എട്ടിന് സഹാരണ്‍പൂരില്‍ നടക്കുന്ന റാലിയില്‍ പ്രിയങ്ക ഗാന്ധിയും സിന്ധ്യയും ഒരുമിച്ച് പങ്കെടുക്കും.

 പ്രിയങ്കയുടെ ക്ഷേത്ര സന്ദര്‍ശനം

പ്രിയങ്കയുടെ ക്ഷേത്ര സന്ദര്‍ശനം

അടുത്തതായി ക്ഷേത്ര സന്ദര്‍ശനമാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. കിഴക്കന്‍ യുപിയില്‍ 200 വര്‍ഷമായി ജീവിക്കുന്നുവെന്ന് പറയപ്പെടുന്ന ദേവര്‍ഹ ബാബയെ കാണാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥയ്ക്ക് ശേഷം പരാജയപ്പെട്ടപ്പോള്‍ ബാബയെ കാണുകയും തുടര്‍ന്ന് വീണ്ടും അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ അനുഗ്രഹം കാരണമാണെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

സിദ്ദുവിന്റെ ക്യാമ്പയിന്‍

സിദ്ദുവിന്റെ ക്യാമ്പയിന്‍

സിദ്ദു അടുത്തിടെ നടന്ന നിയമസഭാ പ്രചാരണങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയ ഫോര്‍മുലയായിരുന്നു. വമ്പന്‍ ജയം പാര്‍ട്ടി നേടിയതില്‍ സിദ്ദുവിന്റെ പങ്കും ഉണ്ടായിരുന്നു. നിലവില്‍ മീററ്റ്, ഹാപുര്‍, ബിജ്‌നോര്‍, ഗാസിയാബാദ്, മൊറാദാബാദ്, ഫത്തേപൂര്‍ സിക്രീ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് റാലി നടത്തുന്നുണ്ട്. എന്നാല്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ സിദ്ദു പ്രചാരണം നടത്തുമെന്ന് വ്യക്തമല്ല.

28 സീറ്റുകള്‍

28 സീറ്റുകള്‍

പശ്ചിമ യുപിയില്‍ 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ നിന്ന് 12 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രവര്‍ത്തകര്‍ മാറ്റം ആവശ്യപ്പെടുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം മഹാറാലികളില്‍ കേന്ദ്രീകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പകരം ചെറിയ റാലികളും റോഡ് ഷോകളും ജനങ്ങളിലേക്ക് എത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

കരിമ്പ് കര്‍ഷകര്‍

കരിമ്പ് കര്‍ഷകര്‍

രാഹുല്‍ കരിമ്പ് കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് യുപിയില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. യുപിയില്‍ ഏറ്റവും മോശം അവസ്ഥിയിലാണ് കര്‍ഷകര്‍ ഉള്ളത്. കരിമ്പ് കര്‍ഷകര്‍ക്ക് താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക പഠനം തന്നെ രാഹുല്‍ നടത്തുന്നുണ്ട്. നേരത്തെ പ്രിയങ്ക ഗാന്ധി ഇവരെ നേരിട്ട് കണ്ട് സഹായം വാഗ്ദാനം ചെയ്തിരുന്നു.

മായാവതിയുടെ ഭയം

മായാവതിയുടെ ഭയം

യുപിയില്‍ ദളിത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാകുമോ എന്ന ഭയത്തിലാണ് മായാവതി. ഈ ആശങ്ക അഖിലേഷിനെ അറിയിച്ചിട്ടുണ്ട് അവര്‍. ചന്ദ്രശേഖര്‍ ആസാദ് ബിജെപിയുടെ ചാരനാണെന്ന തോന്നലും അവര്‍ക്കുണ്ട്. എന്നാല്‍ ചന്ദ്രശേഖര്‍ ആസാദ് കൂടി കോണ്‍ഗ്രസിനൊപ്പം ചേരുകയാണെങ്കില്‍ മായാവതിയുടെ അടിത്തറ ഇളകും. ഇത് അവരെ ഭയപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസിനെ പിണക്കിയത് തെറ്റിപ്പോയെന്നാണ് മായാവതിയുടെ വിലയിരുത്തല്‍

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+