കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ രണ്ട് നേതാക്കളെ വീഴ്ത്തണം, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ചാണക്യ തന്ത്രം, നീക്കം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും രാഷ്ട്രീയ യാത്രകളുമായി മുന്നേറ്റം ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസും അതേ വഴിയിലേക്ക്. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സമിതി ഒന്നാകെ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പാര്‍ട്ടിയുമായി അകന്ന് കഴിയുന്നവരെ പരമാവധി മുന്‍നിരയിലേക്ക് എത്തിക്കാനാണ് പുതിയ നീക്കം.

രാഷ്ട്രീയ യാത്ര വഴി ബിജെപി കോട്ടകളും കോണ്‍ഗ്രസ് ദുര്‍ബലവുമായ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. അതേസമയം എന്‍സിപിയുമായി സഖ്യം ഉറപ്പ് നല്‍കിയിട്ടുണ്ട് സംസ്ഥാന സമിതി നേതാക്കള്‍. പ്രകാശ് അംബേദ്ക്കറുടെ വിബിഎയുമായി അവസാന വട്ട ചര്‍ച്ചകളും സജീവമാണ്. കോണ്‍ഗ്രസിന് മുന്നില്‍ 50,50 എന്ന സീറ്റ് ഫോര്‍മുലയും അംബേദ്ക്കര്‍ വെച്ചിട്ടുണ്ട്. പക്ഷേ എന്‍സിപി ഒപ്പമുള്ളതിനാല്‍ ഇതിന് കോണ്‍ഗ്രസ് വഴങ്ങില്ലെന്നാണ് സൂചന.

പോല്‍ ഖോല്‍ യാത്ര

പോല്‍ ഖോല്‍ യാത്ര

പോല്‍ ഖോല്‍ യാത്ര എന്നാണ് കോണ്‍ഗ്രസ് പര്യടനത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം പ്രധാനമായും ഒരു നേതാവിന് ചുറ്റുമാണ് ഈ യാത്ര കേന്ദ്രീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ എല്ലാ സാധ്യതയും അദ്ദേഹത്തിനാണ് ഉള്ളത്. ആ സാധ്യത ഉറപ്പിക്കുന്നതായിരിക്കും ഈ യാത്രയെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. മുന്‍ ബിജെപി നേതാവായ നാനാ പടോലെയാണ് പോല്‍ ഖോല്‍ യാത്ര സംഘടിപ്പിക്കുന്നത്.

ലക്ഷ്യം രണ്ട് പേര്‍

ലക്ഷ്യം രണ്ട് പേര്‍

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേന നേതാവ് ആദിത്യ താക്കറെയും രാഷ്ട്രീയ യാത്രകളുമായി കളം നിറഞ്ഞിരിക്കുകയാണ്. ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പോലും ഉയര്‍ത്തി കാണിക്കുന്നുണ്ട് ശിവസേന. ഇവരെ വീഴ്ത്താനാണ് കോണ്‍ഗ്രസ് പടോലെയെ രംഗത്തിറക്കിയത്. എന്നാല്‍ പടോളെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. എന്നാല്‍ പടോലെയെ വിശ്വാസത്തിലെടുക്കാന്‍ നേതാക്കളും സംസ്ഥാന സമിതിയില്‍ സജീവമാണ്. അതേസമയം ബിജെപിയുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കെല്‍പ്പുള്ള നേതാവായിട്ടാണ് പടോലെയെ വിശേഷിപ്പിക്കുന്നത്.

ആറ് ദിവസത്തിനുള്ളില്‍

ആറ് ദിവസത്തിനുള്ളില്‍

ആറ് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പര്യടനം ആരംഭിക്കും. ഫട്‌നാവിസിന്റെ മഹാജനദേശ് യാത്രയ്ക്ക് ഇത് വലിയ തിരിച്ചടിയാവാനും സാധ്യതയുണ്ട്. അമരാവതി ജില്ലയിലെ മൊജാരിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ഫട്‌നാവിസിനെ തുറന്നുകാണിക്കുന്ന എന്നതാണ് യാത്രയുടെ ലക്ഷ്യം. ആദ്യ ഘട്ടം യവത്മലില്‍ ഓഗസ്റ്റ് 29ന് അവസാനിക്കും. ബിജെപി കോട്ടകളായ മുംബൈ, അഹമ്മദ്‌നഗര്‍ അടക്കമുള്ള തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് പടോലെ മുന്നോട്ട് വെക്കുന്നത്.

കര്‍ഷകര്‍ നേട്ടമുണ്ടാക്കും

കര്‍ഷകര്‍ നേട്ടമുണ്ടാക്കും

മഹാരാഷ്ട്രയില്‍ കര്‍ഷക വോട്ടുബാങ്കിന് മുന്നില്‍ മധ്യപ്രദേശിലെ അതേ രീതി മുന്നോട്ട് വെക്കാനാണ് പടോലെ ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അശോക് ചവാനടക്കം വീഴ്ച്ച സംഭവിച്ചതാണ് പടോലെയെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. യാത്രയുടെ രണ്ടാം ഘട്ടം സെപ്്റ്റംബര്‍ മൂന്നിന് ആരംഭിക്കും. സംസ്ഥാനം മുഴുവന്‍ യാത്രയില്‍ കവര്‍ ചെയ്യാനാണ് പ്ലാന്‍.

പിന്നോക്ക വോട്ടുകള്‍

പിന്നോക്ക വോട്ടുകള്‍

ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. അതിലേറെ പ്രശ്‌നങ്ങളും ഇവിടെയുണ്ട്. ഇതൊന്നും ഫട്‌നാവിസിന്റെ റാലിയുടെ ഭാഗമായിരുന്നില്ല. കര്‍ഷക മേഖലയില്‍ വേണ്ടത്ര ജനശ്രദ്ധയും ബിജെപിക്ക് ലഭിച്ചിരുന്നില്ല. ഇത് ശരിക്കും മുതലെടുക്കാന്‍ പടോലെയുടെ തീരുമാനം. എന്നാല്‍ പാര്‍ട്ടിയില്‍ സ്ഥിരം വിമത ഭീഷണി ഉയര്‍ത്തുന്ന പടോലെയെ ചില നേതാക്കള്‍ വിശ്വാസത്തിലെടുത്തിട്ടില്ല. അതാണ് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. എന്നാല്‍ സോണിയാ ഗാന്ധി സംസ്ഥാനത്ത് എത്തുന്നതോടെ ഇതും പരിഹരിക്കപ്പെടും. കോണ്‍ഗ്രസ് നല്ലൊരു പോരാട്ടത്തിന് തന്നെയാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഫട്‌നാവിസിന്റെ തന്ത്രങ്ങളെ പൊളിക്കാന്‍ കഴിവുള്ള നേതാവാണ് പടോലെ.

മുഖ്യമന്ത്രിയായി എംഎല്‍എയുടെ സത്യപ്രതിജ്ഞ, കര്‍ണാടകത്തില്‍ അമ്പരപ്പ്, കെട്ടിപ്പിടിച്ച് യെഡിയൂരപ്പ!മുഖ്യമന്ത്രിയായി എംഎല്‍എയുടെ സത്യപ്രതിജ്ഞ, കര്‍ണാടകത്തില്‍ അമ്പരപ്പ്, കെട്ടിപ്പിടിച്ച് യെഡിയൂരപ്പ!

English summary
congress planning political rally in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X