കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഡികെയുടെ തന്ത്രം; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്.. പുതിയ നിയമനങ്ങള്‍ക്ക് പിന്നില്‍

Google Oneindia Malayalam News

ബെംഗളൂരു: ഡികെ ശിവകുമാറിന് കീഴില്‍ സമൂലമായ അഴിച്ചു പണികള്‍ക്കാണ് കര്‍ണാടക കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്. എക്കാലവും പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള കന്നഡ മണ്ണില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. ഈ പ്രതിസന്ധികളില്‍ നിന്ന് പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കുകയെന്ന ഉത്തരവാദിത്തടെയാണ് ഡികെ ശിവകുമാറിനെ കര്‍ണാടക പിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചിരിക്കുന്നത്.

Recommended Video

cmsvideo
ഇത് DKയുടെ തന്ത്രം; ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ് | Oneindia Malayalam
ഡികെ

ഡികെ

ഹൈക്കമാന്‍ഡിന്‍റെ പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞെങ്കിലും പിസിസി അധ്യക്ഷ ഏറ്റെടുക്കാന്‍ ഡികെ ശിവകുമാറിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി കിട്ടാത്തതാണ് സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് വൈകാന്‍ കാരണം. ഔപചാരിക സ്ഥാനാരോഹണം കഴിഞ്ഞില്ലെങ്കിലും അധ്യക്ഷന്‍ എന്ന നിലയില്‍ വിശ്രമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുകയാണ് ഡികെ.

മുന്‍തൂക്കം നല്‍കുന്നത്

മുന്‍തൂക്കം നല്‍കുന്നത്

താഴെക്കിടയില്‍ മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതിനാണ് ഡികെ ശിവകുമാര്‍ മുന്‍തൂക്കം നല്‍കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വന്നെങ്കിലും പാര്‍ട്ടിയുടെ അടിത്തറ ഇപ്പോഴും ശക്തമാണെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനം നടത്തുന്നതിലൂടെ അടുത്ത നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തനിച്ച് അധികാരത്തിലെത്താന്‍ തഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ബൂത്ത് തലത്തില്‍

ബൂത്ത് തലത്തില്‍


ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിനോടൊപ്പം തന്നെ മേലേക്കിടയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി ജനസ്വാധീനം വര്‍ധിപ്പിക്കുന്നതിലും കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭാംഗവുമായ ബികെ ഹരിപ്രസാദിനെ നിയമസഭാ കൗണ്‍സിലിലേക്ക് അയച്ചത് ഈ ഒരു നീക്കത്തിന്‍റെ ഭാഗമാണ്.

ഇദിഗ സമുദായം

ഇദിഗ സമുദായം

ഇദിഗ സമുദായത്തിൽപ്പെട്ട പ്രമുഖ പിന്നോക്ക വിഭാഗ നേതാവായതും ഹരിപ്രസാദിന്‍റെ നിയമനത്തില്‍ പ്രധാന ഘടകമായിട്ടുണ്ട്. ഇദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ ഇദിഗ സമുദായത്തിനിടയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

ബിലിവാസ്

ബിലിവാസ്

മറ്റൊരു സമുദായത്തെയും പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട് . പരമ്പരാഗതമായി കള്ള് ചെത്ത് തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിലിവാസ് സമുദായത്തെയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പിന്നോക്ക വിഭാഗമായ ബിലിവാസ് സമുദായത്തിന് മംഗളൂരു മേഖലയിലെ നിര്‍ണ്ണായക സ്വാധീനം ഉണ്ട്. തീരദേശ കർണാടകയിൽ വളരെയധികം സ്വാധീനം ചെലുത്തിയ ജനാർദ്ദന പൂജാരിയെപ്പോലുള്ളവർ ഈ സമൂഹത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ്.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ഹരിപ്രസാദ് വഴി തന്നെ ഈ സമുദായത്തിലേക്കും കടന്ന് ചെല്ലാനാണ് കോണ്‍ഗ്രസ് നീക്കം. സാമുദായിക രാഷ്ട്രീയത്തിന് നിര്‍ണ്ണായക സ്വാധീനം ഉള്ള സംസ്ഥാനത്ത് സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, മല്ലികാർജുൻ ഖാർഗ എന്നീവര്‍ മൂന്ന് പ്രമുഖ സമുദായത്തില്‍ നിന്നുള്ളവരാണ്. ഇവരോടൊപ്പം ബികെ ഹരിപ്രസാദ് കൂടെ ചേരുമ്പോള്‍ ബിജെപിക്കെതിരെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് സംസ്ഥാനത്തെ ഒരു പാർട്ടി നേതാവ് പറഞ്ഞു.

 വൊക്കലിംഗ

വൊക്കലിംഗ

വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഡികെ ശിവകുമാര്‍. ജെഡിഎസിന് നിര്‍ണ്ണായക സ്വാധീനം ഉള്ള മേഖലയാമ് ഓര്‍ഡ് മൈസൂര്‍. കര്‍ണാടക പിസിസി അധ്യക്ഷപദത്തിലേക്ക് വൊക്കലിംഗ സമുദായാംഗം കൂടിയായി ഡികെ ശിവുകുമാര്‍ എത്തിയതൊരെ വലിയൊരളവില്‍ വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്.

ലിംഗായത്ത്

ലിംഗായത്ത്

സിദ്ധരാമയ്യയാണ് ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവ്. എക്കാലത്തും കോണ്‍ഗ്രസിന് പിന്നില്‍ അടിയുറച്ച് നിന്നിരുന്ന ലിംഗായത്തുകാര്‍ക്ക് ഇപ്പോള്‍ ബിജെപിയോടാണ് കൂടുതല്‍ കൂറ്. സിദ്ധരാമയ്യയിലൂടെ തന്നെ നഷ്ടമായ ഈ പിന്തുണ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ദളിത് മുഖം.

ന്യൂനപക്ഷം

ന്യൂനപക്ഷം

ഹിന്ദു സമുദായത്തിന് പുറത്ത് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ നല്‍കുന്നു. നസീര്‍ അഹമ്മദായിരുന്നു കോണ്‍ഗ്രസ് നിയമസഭാ കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിച്ച രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. ബെംഗളൂരുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ക്രിസ്ത്യന്‍ മതത്തിന് അനുകൂലമായ നിലപാടായിരുന്നു ഡികെ സ്വീകരിച്ചിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

അതേസമയം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് പോഷക സംഘടനകളോടും ബ്ലോക്ക് തല കമ്മറ്റികളോടും ഡികെ ശിവകുമാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ഭാരവാഹികളാവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും ഡികെ മുന്നോട്ട് വെക്കുന്നു.

224 നിയമസഭാ സീറ്റുകളിലും

224 നിയമസഭാ സീറ്റുകളിലും

ബ്ലോക്ക് യൂണിറ്റുകൾ ശക്തമാണെങ്കിൽ മാത്രമേ പാർട്ടി ശക്തരാകാൻ കഴിയൂ എന്നും ഡികെ പറഞ്ഞു. പാർട്ടിയിൽ വിവിധ ഗ്രൂപ്പുകള്‍ ഇനിയുണ്ടാവില്ല, ഒറ്റ ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ, അത് കോണ്‍ഗ്രസ് ആയിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ 224 നിയമസഭാ സീറ്റുകളിലും മികച്ച പോരാട്ടം നടത്താന്‍ സാധിക്കണം. സ്വന്തമായി അധികാരത്തിലെത്താനുള്ള അംഗസഖ്യ പാര്‍ട്ടിക്ക് വേണം. അതിനായില്‍ ഇപ്പോള്‍ മുതല്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ട്വന്‍റിഫോര്‍?; ഇന്ത്യാവിഷന് ശേഷം ഇതാദ്യം, പുതിയ റേറ്റിങ് ഇങ്ങനെഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ട്വന്‍റിഫോര്‍?; ഇന്ത്യാവിഷന് ശേഷം ഇതാദ്യം, പുതിയ റേറ്റിങ് ഇങ്ങനെ

English summary
Congress planning to appoint senior leaders in state for strengthening party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X