കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പലിശ സഹിതം മറുപടി നൽകാൻ കോൺഗ്രസ്; ഗുജറാത്തിലെ പണിക്ക് ജാർഖണ്ഡിൽ മറുപണി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ നാടകങ്ങൾ പൊടിപൊടിക്കുകയാണ്. കൂടുതൽ സീറ്റുകൾ നേടാൻ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് പാർട്ടികൾ. ഇതിന്റെ ഭാഗമായുള്ള ആദ്യ കരുനീക്കങ്ങൾ ഗുജറാത്തിലാണ് നടന്നത്. കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരാണ് ഒറ്റയടിക്ക് രാജിവെച്ചത്. സമാന തന്ത്രങ്ങൾ ബിജെപി രാജസ്ഥാനിലും പുറത്തെടുത്തുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ

പാർട്ടി എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി കോടികളാണ് വീശുന്നതെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ ഇരു സംസ്ഥാനങ്ങളിലുമുള്ള ബിജെപി നീക്കങ്ങൾക്ക് ജാർഖണ്ഡിൽ മറുപടി നൽകാൻ ഒരുങ്ങുകയാണ് പാർട്ടി. വിശദാംശങ്ങളിങ്ങനെ

 11 ഇടത്ത്

11 ഇടത്ത്

ജൂൺ 19 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തേ 61 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും ഇതിലെ 37 സീറ്റുകളിലേക്ക് കഴിഞ്ഞ മാർച്ചിൽ തന്നെ എതിരില്ലാതെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇനി 11 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

 തിരഞ്ഞെടുക്കപ്പെട്ടു

തിരഞ്ഞെടുക്കപ്പെട്ടു

അതിൽ 7 സംസ്ഥാനത്ത് കാര്യപ്പെട്ട മത്സരങ്ങൾ ഉണ്ടാകില്ല..ഗുജറാത്ത് (4), രാജസ്ഥാൻ (3), മധ്യപ്രദേശ് (3), കർണാടക (4), ജാർഖണ്ഡ് (2), ആന്ധപ്രദേശ് (4), മിസോറം (1) എന്നിവിടങ്ങളാണ് മത്സരം. ഇതിൽ കർണാടകത്തിൽ കോൺഗ്രസിന്റെ മല്ലികാർജ്ജുൻ ഖാർഖേയും ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയും ബിജെപി നേതാക്കളായ അശോക് ഗസ്തി, ഇറാന കദാദി എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

 രാഷ്ട്രീയ പ്രതിസന്ധി

രാഷ്ട്രീയ പ്രതിസന്ധി

നിലവിൽ ഗുജറാത്തിലും രാജസ്ഥാനിലുമാണ് രാഷ്ട്രീയ നാടകങ്ങൾ തകൃതിയായിരിക്കുന്നത്. നിലവിലെ അംഗ സംഖ്യ അനുസരിച്ച് കോൺഗ്രസിനും ഒരു സീറ്റിലും ബിജെപിക്കും രണ്ട് സീറ്റിലും വിജയിക്കാം.മൂന്നാം സീറ്റിനായി ബിജെപി ചരടുവലികൾ നടത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

രാജസ്ഥാനിലും

രാജസ്ഥാനിലും

ഒറ്റയടിക്ക് മൂന്ന് കോൺഗ്രസ് നേതാക്കൾ രാജിവെച്ചതോടെ മൂന്നാം സീറ്റിലേക്കുള്ള വിജയവും ബിജെപി ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം രാജസ്ഥാനിൽ റിസോർട്ട് രാഷ്ട്രീയം അരങ്ങ് തകർക്കുകയാണ്. രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലും കർണാടകത്തിനും സമാനമായ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി പുറത്തെടുത്തിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

 റിസോർട്ട് രാഷ്ട്രീയം

റിസോർട്ട് രാഷ്ട്രീയം

25 മുതൽ 30 കോടികൾ വരെ വീശിയാണ് എംഎൽഎമാരെ ചാടിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ് പറയുന്നു. ഇതോടെ തങ്ങളുടെ മുഴുവൻ എംഎൽഎമാരേയും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ഗുജറാത്തിലും രാജസ്ഥാനിലുമുള്ള ബിജെപി നീക്കങ്ങൾക്ക് ജാർഖണ്ഡിൽ മറുപടി നൽകാനൊരുങ്ങുകയാണ് പാർട്ടി.

 മൂന്ന് സ്ഥാനാർത്ഥികൾ

മൂന്ന് സ്ഥാനാർത്ഥികൾ

ജാർഖണ്ഡിൽ 2 സീറ്റുകളിലേക്കായി 3 പേരാണ് മത്സരിക്കുന്നത്. ആർജെഡി എംപി പ്രേംചന്ദ് ഗുപ്ത, സ്വതന്ത്ര എംഎൽഎ പരിമൽ നത്വാനി എന്നിവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടപ്പ് നടക്കുന്നത്.മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച പ്രസിഡന്റുമായ ഷിബു സോറനെ കോൺഗ്രസും ആർജെഡിയും പന്തുണയ്ക്കും.

 സഖ്യസർക്കാർ

സഖ്യസർക്കാർ

ദീപക് പ്രകാശാണ് ബിജെപി സ്ഥാനാർഥി.
ഇത് കൂടാതെ കോൺഗ്രസ് സ്വന്തമായി മറ്റൊരു സ്ഥാനാർത്ഥിയേയും കൂടി മത്സരിപ്പിക്കുന്നുണ്ട്. ഷാസാദാ അൻവറാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 79 അംഗ നിയമസഭയിൽ കോൺഗ്രസിന് 17 എംഎൽഎമാരാണ് ഉള്ളത്. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് 29 എംഎൽഎമാരുണ്ട്.

 വേണ്ടത് 27 വോട്ട്

വേണ്ടത് 27 വോട്ട്

കൂടാതെ എൻസിപി, രാഷ്ട്രീയ ജനതാദൾ എന്നിവരുടേയും പിന്തുണ ഉണ്ട്. ഇത് കൂടാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എംഎൽ) ന്റെ പിന്തുണയും സഖ്യത്തിന് ലഭിക്കും. ബിജെപിക്ക് 25 എംഎൽഎമാരുടെ പിന്തുണയാണ് ഉള്ളത്.
ഒരു സീറ്റിൽ വിജയിക്കാൻ 27 എംഎൽഎമാരുടെ വോട്ടാണ് വേണ്ടത്.

 വോട്ടു ചെയ്യുമെന്ന്

വോട്ടു ചെയ്യുമെന്ന്

കോൺഗ്രസ്-ജെഎംഎം സഖ്യത്തിന്‌റെ ആദ്യ പരിഗണന ഷിബു സോറനാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി 8 വോട്ടുകൾ കൂടി നേടേതുണ്ട്. ബിജെപി, എജെഎസ്യു എംഎൽഎമാരുടെ വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

 തിരിച്ചടിയാകും

തിരിച്ചടിയാകും

എംഎൽഎമാർ തങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും നേതാക്കൾ പറയുന്നു. ജയിക്കാൻ 2 വോട്ടുകളാണ് ബിജെപിക്ക് ആവശ്യം. ഇനി ബിജെപി അംഗങ്ങൾക്കെതിരായി എജെഎസ്യു നേതാക്കൾ പാലം വലിച്ചാൽ അത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകും.

 സ്വതന്ത്രന്റെ പിന്തുണ

സ്വതന്ത്രന്റെ പിന്തുണ

അതേസമയം സ്വതന്ത്ര എംഎൽഎയായ സരയൂ റോയ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സരയു അറിയിച്ചതായി ബിജെപി എംപി നിഷികന്ത് ദുബെ പറഞ്ഞു. സരയുവിന്റ പിന്തുണ ലഭിച്ചാൽ ബിജെപിയുടെ അംഗബലം 26 ആകും.

കൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർകൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർ

 ഇരിങ്ങലിൽ വാഹനാപകടം; അച്ഛനും മകളും മരിച്ചു! 2 പേർക്ക് പരിക്ക് ഇരിങ്ങലിൽ വാഹനാപകടം; അച്ഛനും മകളും മരിച്ചു! 2 പേർക്ക് പരിക്ക്

English summary
Congress planning to win one Rajya sbha seat in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X